കവിതകൾ, ആത്മകഥ, മാനസിക പ്രശ്ന പരിഹാരങ്ങൾ...
മോദിയും രാഹുലും

എം. സുദർശനൻ നായർ
പേ​ജ് 205, വി​ല: 190 രൂപ
ശ്രേഷ്ഠ പബ്ലിക്കേഷൻസ്, തിരുവനന്തപുരം.
ഫോൺ: 9447525256
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രാഹുൽ ഗാന്ധിയുടെയും ജീവിതം പറയുകയും താരതമ്യം നടത്തുകയും ചെയ്യുന്ന പുസ്തകം. മോദി ഭരണത്തെ വിമർശനാത്മകമായിട്ടാണ് സമീപിച്ചിട്ടുള്ളത്. മോദി പരാജയപ്പെട്ടത് പറയുകയാണ് ഇതിൽ. ദളിതർക്കെതിരേയുള്ള ആക്രമണങ്ങളുടെ കണക്കുകളും പറയുന്നുണ്ട്. രമേശ് ചെന്നിത്തലയുടേതാണ് അവതാരിക.

ഇരുട്ടിൽനിന്നു വെളിച്ചത്തിലേക്ക്

വിവർത്തനം: ഡോ. ജസ്റ്റിൻ അവണൂപറന്പിൽ ഒസിഡി
പേ​ജ് 125, വി​ല: 200 രൂപ
കാർമൽ ഇന്‍റർനാഷണൽ പബ്ലിഷിംഗ് ഹൗസ്, കോട്ടൺഹിൽ, തിരുവനന്തപുരം
വിശുദ്ധ യോഹന്നാൽ ക്രൂസിന്‍റെ മാസ്റ്റർപീസായ സ്നേഹഗീതയുടെ 40 പദ്യങ്ങളുടെ പരിഭാഷ. ഇതുമായി ബന്ധപ്പെട്ട വിഖ്യാത ഐക്കൺ ചിത്രങ്ങളും നല്കിയിട്ടുണ്ട്.

ഓംപ്ലെയ്റ്റ്

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
പേ​ജ് 110, വി​ല: 125 രൂപ
പ്രണത ബുക്സ്, കൊച്ചി.
ഫോൺ: 0484-2390049, 9447194038
ലേഖകന്‍റെ ചെറുകഥകളുടെ ആദ്യസമാഹാരം. വളരെ ചെറിയ കഥകളാണെങ്കിലും വായനക്കാരോട് ഒത്തിരി സംവദിക്കുന്നു എന്നത് ഇതിന്‍റെ പ്രത്യേകതയാണ്. കഥ വായിച്ചുകഴിഞ്ഞാലും വായനക്കാരുടെ മനസിൽ നിലനില്ക്കുന്ന കഥാപാത്രങ്ങൾ ഇതിന്‍റെ വിജയമാണ്.

മഹാഭാരത കഥകൾ

വിനയകുമാർ തുറവൂർ
പേ​ജ് 48, വി​ല: 50 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
മഹാഭാരത്തിൽനിന്നു തെരഞ്ഞെടുത്ത കഥകൾ കുട്ടികൾക്കായി. ആകർഷണീയമായ ചിത്രങ്ങളും നല്കിയിരിക്കുന്നു. ലളിതഭാഷ.

കേരളത്തിലെ നവോത്ഥാന ശ്രമങ്ങൾ

ആർച്ച് ബിഷപ് അലക്സിസ് മെനേസിസ് മുതൽ ശ്രീനാരായണഗുരു വരെ
എഡിറ്റർ ഡോ. ആന്‍റണി പാട്ടപ്പറന്പിൽ
പേ​ജ് 150, വി​ല: 130 രൂപ
അയിൻ പബ്ലിക്കേഷൻസ്, ആലുവ.
ഫോൺ: 0484-2603705
കേരള സാംസ്കാരിക നവോഥാനത്തിന്‍റെ ആദിമുളകൾ ഉദയംപേരൂർ സൂനഹദോസിലാണ് ഉള്ളതെന്നു നിരീക്ഷിക്കുന്ന ലേഖനങ്ങൾ. കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജോമ ചരിത്രസെമിനാറിലെ പ്രബന്ധങ്ങളാണ് ഇതിലുള്ളത്. ബിഷപ് ഡോ. അലക്സ് വടക്കുംതല, ഖദീജാ മുംതാസ്, പ്രഫ. വി.ജി. തന്പി, ഡോ. എം.ആർ. ഷെല്ലി. ഡോ. ഗ്യാസ്പർ സന്യാസി തുടങ്ങിയവർ എഴുതുന്നു. വിലപ്പെട്ട റഫറൻസ്.

കുറയാതെ കാക്കുന്നവൾ കുറവിലങ്ങാട് മുത്തിയമ്മ

ബെന്നി കോച്ചേരി
അവണൂപറന്പിൽ ഒസിഡി
പേ​ജ് 104, വി​ല: 80 രൂപ
മേജർ ആർക്കി എക്കിസ്കോപ്പൽ മർത് മറിയം ആർച്ച് ഡീക്കൻ പിൽഗ്രിം ചർച്ച് കുറവിലങ്ങാട് പള്ളി
ഫോൺ: 04822-230224
കുറവിലങ്ങാട് പള്ളിയുടെ ചരിത്രവും വർത്തമാനവും. ലഭ്യമായ റഫറൻസ് ഗ്രന്ഥങ്ങളെല്ലാം പഠിച്ചു തയാറാക്കിയിരിക്കുന്നു. സമഗ്രരചന.

കാറ്റിലുലയും പൂക്കൾ

ഷാലൻ വള്ളുവശേരി
പേ​ജ് 128, വി​ല: 120 രൂപ
സൺഷൈൻ ബുക്സ്, മുണ്ടൂർ. തൃശൂർ.
ഹൈറേഞ്ചിലെ ഗ്രാമീണ പശ്ചാത്തലത്തിൽ എഴുതിയ നോവൽ. സംഭവബഹുലമായ കുടുംബകഥ ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു. ലളിതമായ ഭാഷ.

മണി കൗൾ

കലയും തത്വചിന്തയും
രാകേഷ്നാഥ്
പേ​ജ് 141, വി​ല: 150 രൂപ
പ്രിന്‍റ് ഹൗസ്, തൃശൂർ. ഫോൺ: 9645593084
ചലച്ചിത്രകാരനായ മണികൗളിനെക്കുറിച്ചുള്ള പുസ്തകം. അദ്ദേഹത്തിന്‍റെ ജീവിതവും സിനിമയും ചിന്തയും നിരീക്ഷണപാടവത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്‍റെ സിനിമകൾ, ഡോക്യുമെന്‍ററികൾ, ഹ്രസ്വചിത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അനുബന്ധമായി ചേർത്തിരിക്കുന്നു.