SHROUD OF THE DEVIL
SHROUD OF THE DEVIL
Adith Tom Alex
Page 285, Price: 299
Notion Press, McNichols Road, Chetpet, Chennai.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഗൂഢാലോചനയെ പ്രമേയമാക്കിയ സ്തോഭജനകമായ നോവൽ. 14 വയസുകാരന്‍റെ ഈ സൃഷ്ടിയുടെ കൈയടക്കം വായനക്കാരനെ അന്പരപ്പിക്കും. സാഹിത്യഭാവനയോടൊപ്പം ചരിത്രവും പൊതുവിജ്ഞാനവും സമ്മേളിക്കുന്ന കൃതി. എഴുത്തിലെ തലമുറമാറ്റത്തിന്‍റെ അടയാളമുള്ള പുസ്തകമെന്ന് അവതാരികയിൽ ബെന്യാമിൻ.

ചെന്പകം എന്നൊരു പാപ്പാത്തി
റോസ് മേരി
പേ​ജ് 136, വി​ല: 130 രൂപ
കറന്‍റ് ബുക്സ്, കോട്ടയം.
വായനക്കാരനെ ഗൃഹാതുരത്വങ്ങളിലേക്കും മാസ്മരിക സ്വപ്നങ്ങളിലേക്കും ആനയിക്കുന്ന കുറിപ്പുകൾ. വ്യത്യസ്ത വിഷയങ്ങളുടെ പശ്ചാത്തലം. നന്മയും സ്നേഹവും പ്രതീക്ഷയും ഓരോ വരിയിലും കണ്ണു തുറക്കുന്നു. അവസാനപേജുവരെ വായിക്കാതെ എഴുന്നേല്ക്കാൻ തോന്നില്ല. ഭാഷയും നിരീക്ഷണവുമാണ് ഈ എഴുത്തിനെ ഉജ്വലമാക്കിയിരിക്കുന്നത്.

THE ANATOMY OF POVERTY
Interplay of Globalisation and Marginalisation:
A soscial Work Response
Saji. J
Page 161, Price: 240
Media House, Delhi.
Phone: 9555642600, 7599485900
www.mediahouse.online
www.amazon.in, www.ucanindia.in
ദാരിദ്ര്യത്തിന്‍റെ ഘടനയെയും കാരണത്തെയും വിശകലനം ചെയ്യുന്നതാണ് മുഖ്യ ലേഖനം. പുതിയ ആഗോള സാന്പത്തിക ക്രമത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്നത്തെ സാമൂഹിക പ്രതിസന്ധികളെ വിശകലനം ചെയ്യുന്നത്. ഈടുറ്റ ലേഖനങ്ങൾ.

ഇവിടെ എല്ലാവർക്കും സുഖമല്ല
മാത്യു ഇല്ലത്തുപറന്പിൽ
മീഡിയ ഹൗസ്, ഡെൽഹി
ഫോൺ: 9555642600, 7599485900
www.mediahouse.live
www.amazon.in, www.ucanindia.in എന്നും കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ ഭാവാത്മകമായ ജീവിത വീക്ഷണത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ലളിതമായ ഭാഷയും നന്മയോടുള്ള കൂറും ഈ ചെറു കുറിപ്പുകളെ മനോഹരമാക്കുന്നു.