ഉപ്പു കഴിക്കാം പക്ഷേ, "ഉപ്പിലിട്ടു' കഴിക്കരുത്
ഉ​പ്പും കൊ​ള​സ്ട്രോ​ളും

ഉ​പ്പും കൊ​ള​സ്ട്രോ​ളും തമ്മി​ൽ ബ​ന്ധ​മി​ല്ല. ശ​രീ​ര​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​നു പു​റ​മേ നാം ​ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നാ​ണ് ശ​രീ​ര​ത്തി​ൽ കൊ​ള​സ്ട്രോ​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്. പ​ക്ഷേ, ബി​പി​യു​ള്ള​വ​ർ​ക്കു മി​ക്ക​പ്പോ​ഴും കൊ​ള​സ്ട്രോ​ളും കൂ​ടു​ത​ലാ​യി​രി​ക്കും.

സ്ട്രോക്കും ഉ​പ്പും

സ​ർ​വേ​ക​ൾ പ്ര​കാ​രം സ്ട്രോ​ക്ക് ഇ​പ്പോ​ൾ സ്ത്രീ​ക​ളി​ലാ​ണ് പു​രു​ഷന്മാരേ​ക്കാ​ൾ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. സ്ട്ര​സ്, നി​യ​ന്ത്രി​ത​മ​ല്ലാ​ത്ത ര​ക്ത​സ​മ്മർ​ദം, അ​മി​ത​വ​ണ്ണം, മ​രു​ന്നു​ക​ൾ കൃ​ത്യ​സ​മ​യ​ത്തു ക​ഴി​ക്കാ​ത്ത അ​വ​സ്ഥ... ഇ​തെ​ല്ലാം അ​ടു​ത്ത​കാ​ല​ത്താ​യി സ്ത്രീ​ക​ളി​ൽ സ്ട്രോ​ക്സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്നു. ഉ​പ്പ് അ​ധി​ക​മാ​യാ​ൽ ബി​പി കൂ​ടും. ബി​പി​യും സ്ട്രോ​ക്കും തമ്മിൽ ബ​ന്ധ​മു​ണ്ട്. അ​തി​നാ​ൽ എ​ല്ലാ​വ​രും ഉ​പ്പ് മി​ത​മാ​യി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ആ​രോ​ഗ്യ​ക​രം.

അ​യ​ഡി​ൻ ചേ​ർത്ത ഉപ്പ്

അ​യ​ഡി​ൻ ചേ​ർ​ത്ത ഉ​പ്പ് വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ച​തി​നാ​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ൾ കൂ​ടു​ന്ന​താ​യി ചി​ല​ർ അ​ടു​ത്തി​ടെ പ്ര​ച​രി​പ്പി​ച്ചു വ​രു​ന്നു​ണ്ട്. വാ​സ്ത​വ​ത്തി​ൽ അ​യ​ഡി​ൻ ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന​തു തീ​രെ കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്രം. അ​ധി​ക​മു​ള്ള​തു മൂ​ത്ര​ത്തി​ലൂ​ടെ പു​റ​ന്ത​ള്ള​പ്പെ​ടു​ക​യാ​ണ്. സ​ർ​വേ ന​ട​ത്തി അ​യ​ഡി​ൻ കു​റ​വു​ള്ള 10 വ​യ​സി​നു താ​ഴെ​യു​ള്ള കുട്ടി​ക​ളെ ക​ണ്ടെ​ത്തി അ​തു നി​ക​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ് നാ​ഷ​ണ​ൽ അ​യ​ഡി​ൻ ഡെ​ഫി​ഷ്യ​ൻ​സി ഡി​സോ​ഡ​ർ ക​ണ്‍​ട്രോ​ൾ പ്രോ​ഗ്രാം. അ​യ​ഡി​ൻ ചേ​ർ​ത്ത ക​റി​യു​പ്പ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ച​ത് അ​തിന്‍റെ ഭാ​ഗ​മാ​യാ​ണ്. അ​യ​ഡൈ​സ്ഡ് ഉ​പ്പ് ക​ഴി​ച്ചാ​ൽ കൊ​ച്ചു​കുട്ടിക​ളി​ൽ ഓ​ർ​മ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ.

വ​റു​ത്തതു ശീ​ല​മാ​ക്ക​രു​ത്

എ​രി​വും പു​ളി​യും ഉ​പ്പും എ​ണ്ണ​യും ധാ​രാ​ള​മു​ള്ള സ്നാ​ക്സ്, ചി​പ്സ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം. ഉ​പ്പു ചേ​ർ​ത്തു വ​റു​ത്ത വി​ഭ​വ​ങ്ങ​ൾ പ​തി​വാ​യി ക​ഴി​ക്ക​രു​ത്.