മ​ണ്ണി​ൽ​ക്കി​ട​ന്ന ല​ക്ഷ​ങ്ങ​ൾ
നാ​ണ​യ​ങ്ങ​ൾ​ക്ക് വി​ല​യു​ണ്ട്. പ​ഴ​യ നാ​ണ​യ​ങ്ങ​ളാ​യാ​ലോ? വി​ല കൂ​ടും. പ​ഴ​യ നാ​ണ​യ​ങ്ങ​ൾ ഒ​രു മ​നു​ഷ്യ​നെ ല​ക്ഷ​പ്ര​ഭു​വാ​ക്കി​യ സം​ഭ​വ​മാ​ണ് ഇം​ഗ്ല​ണ്ടി​ൽ നി​ന്ന് വ​രു​ന്ന​ത്. ഡോ​ണ്‍ ക്രൗ​ലി - സം​ഭ​വ​ക​ഥ​യി​ലെ നാ​യ​ക​നാ​ണ് അ​യാ​ൾ. അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ൻ​തു​ക കൈ​യി​ൽ വ​രു​ന്ന​തി​ന്‍റെ അ​ന്പ​ര​പ്പി​ലാ​ണ് ഡോ​ണ്‍.

പു​രാ​വ​സ്തു​ക്ക​ൾ അ​ന്വേ​ഷി​ച്ച് ന​ട​ക്കു​ക​യാ​ണ് ഡോ​ണി​ന്‍റെ പ്ര​ധാ​ന ഹോ​ബി. കൈ​യി​ൽ സ​ദാ​സ​മ​യ​വും ഒ​രു മെ​റ്റ​ൽ ഡി​റ്റ​ക്ട​റും ഉ​ണ്ടാ​വും. വ​ള​രെ യാ​ദൃ​ശ്ചി​ക​മാ​യാ​ണ് അ​യാ​ൾ സു​ഫ്ഫോ​ളി​ലെ ഒ​രു ക​ർ​ഷ​ക​ന്‍റെ വ​യ​ലി​ലെ​ത്തി​യ​ത്. മെ​റ്റ​ൽ ഡി​റ്റ​ക്ട​റു​മാ​യി വ​യ​ലി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചി​ല നാ​ണ​യ​ങ്ങ​ൾ ഡോ​ണി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ 81 പെ​ന്നി​ക​ളും 18 ക​ട്ട് ഹാ​ഫ് പെ​ന്നി​ക​ളാ​ണ് (ബ്രി​ട്ടീ​ഷ് വെ​ങ്ക​ല നാ​ണ​യം) ല​ഭി​ച്ച​ത്.

AD 999 ലെ ​നാ​ണ​യ​ങ്ങ​ളാ​ണി​തെ​ന്നാ​ണ് നി​ഗ​മ​നം. നാ​ണ​യ​ങ്ങ​ളെ​ല്ലാം ലേ​ല​ത്തി​ൽ വ​യ്ക്കാ​നാ​ണ് ഡോ​ണ്‍ ക്രൗ​ലി​യുടെ തീ​രു​മാ​ണ്. ലേ​ല​ത്തി​ലൂ​ടെ 60,000 ഡോ​ള​ർ ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഏ​ക​ദേ​ശം 42 ല​ക്ഷം രൂ​പ. ഡി​സം​ബ​ർ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലാ​ണ് ലേ​ലം ന​ട​ക്കു​ക.