വളരെ വലുതാണ്
വളരെ വലുതാണ്
ഈ ചെറിയ കാര്യങ്ങൾ
സതീദേവി വാര്യർ
പേ​ജ് 80, വി​ല: 80 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
എന്താണ് ഈ പുസ്തകമെന്നത് തലക്കെട്ടിൽതന്നെയുണ്ട്. മഹാന്മാരുടെ ജീവിതത്തിലെ അത്യന്തം രസകരവും അറിവു പകരുന്നതുമായ സംഭവകഥകളാണ് ഇതിലുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും പ്രചോദനാത്മകമാണ് ഇതിലെ ഓരോ അധ്യായവും. എല്ലാം വളരെ ലളിതമായും ചിട്ടയോടെയും നല്കിയിരിക്കുന്നു. മഹത് വ്യക്തികളുടെ ചിത്രങ്ങളും നല്കിയിരിക്കുന്നത് ഉചിതമായിട്ടുണ്ട്.

ദി ഡ്രീംവാക്കർ
റോയി തോമസ്
പേ​ജ് 110, വി​ല: 120 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
ഉദ്വേഗഭരിതമായ സന്ദർഭങ്ങളാൽ കോർത്തിണക്കിയ ഹൊറർ നോവൽ. കേരളത്തിന്‍റെ പശ്ചാത്തലവും ഗ്രാമീണ ശൈലികളും കാഴ്ചകളുമൊക്കെ ഈ നോവലിനെ വ്യത്യസ്തമാക്കുന്നു. തികച്ചും വായനാക്ഷമം.

ബൈബിൾ ഗുണപാഠകഥ
മാത്യുസ് ആർപ്പൂക്കര
പേ​ജ് 87, വി​ല: 105 രൂപ
ലിറ്റിൽ ഗ്രീൻ (ഗ്രീൻ ബുക്സ്)
ഫോൺ: 0487- 2381066, 2381039
ബൈബിളിൽനിന്നു തെരഞ്ഞെടുത്ത
24 കഥകളാണ് ഇതിലുള്ളത്. ഏതൊരു വായനക്കാരനും ഗുണപാഠമാക്കാവുന്ന ജീവിത ദർശനങ്ങൾ ഇതിന്‍റെ ഉള്ളടക്കമാണ്. ബൈബിൾ പരിചയത്തിനും ഇത് സഹായകമാണ്. അതീവ ലളിതമായ ശൈലി.

ചെറുകഥ ലോകം
ടോമി ജോസഫ് പി.
പേ​ജ് 335, വി​ല: 80 രൂപ
ഫോൺ: 0480 2730770
സമൂഹത്തെക്കുറിച്ച് തനിക്കു പറയാനുള്ളത് കഥകളിലൂടെ പറയാൻ ശ്രമിക്കുകയാണ് കഥാകാരൻ. ജീവിത നിരീക്ഷണത്തിലൂടെ ലഭ്യമായ അനുഭവങ്ങൾ അക്ഷരങ്ങളിലൂടെ പകർത്തുന്നു. പ്രസാധകരുടെ സഹായമില്ലാതെ ഗ്രന്ഥകാരൻ തന്നെ പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ്. എഴുത്തിന്‍റെ ഭാഷ എന്നതിലുപരി സംഭാഷണത്തിന്‍റെ അനുഭവമാണ്
ഈ കഥകൾക്ക് ഉള്ളത്.

കരുണാമയനായ ഞാൻ
എസ്.ബി. പണിക്കർ
പേ​ജ് 143, വി​ല: 150 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
ജീവിതത്തിന്‍റെ നേർക്കാഴ്ചകളെയും അനുഭവങ്ങളെയും പ്രമേയമാക്കിയിരിക്കുന്ന ചെറുകഥകൾ. ഓരോ കഥയ്ക്കും വായനക്കാരോടു പറയാൻ ചിലതുണ്ട്. അതു നേരേ പറയുകയും ചെയ്യുന്നുണ്ട്. ഒറ്റയിരിപ്പിനു വായിക്കാൻ ആഹ്വാനം ചെയ്യുന്നത്ര ലാളിത്യവുമുണ്ട് വ്യത്യസ്ത വായനാനുഭവം പകരുന്ന ഈ കഥകൾക്ക്.

അർത്ഥം
ടി.എൽ. ജോസ്
പേ​ജ് 56, വി​ല: 60 രൂപ
നാഷണൽ ബുക്ക്സ്റ്റാൾ
ജീവിതത്തിന്‍റെ നിരവധി തലങ്ങളെ നോട്ടമിടുന്ന കവിതകൾ. സൗന്ദര്യക്കാഴ്ചകൾ മാത്രമല്ല, വേദനയും കണ്ണീരും ആത്മരോഷവുമെല്ലാം ഇതിൽ ഒളിപ്പിക്കാതെ വച്ചിട്ടുണ്ട്. ചിലത് തീരെ ചെറിയ വാക്കുകളിൽ പറയുന്നുവെങ്കിലും വായനക്കാരന് പൂരിപ്പിക്കാൻ ബാക്കിയുള്ളതുപോലെ തോന്നും. മ്യൂസ് മേരിയുടേതാണ് അവതാരിക.

വിശ്വമഹാപ്രതിഭകളും സംഭവങ്ങളും സവിശേഷ ദിനങ്ങളും ദിനാങ്കിത ശ്രേണിയിൽ
ജോസ് ചന്ദനപ്പള്ളിയിൽ
പേ​ജ് 547, വി​ല: 550 രൂപ
അനശ്വര ബുക്സ്, തിരുവനന്തപുരം
ഫോൺ: 9496196751
ഓരോ ദിവസത്തെയും സുപ്രധാന ലോക സംഭവങ്ങളെയും മഹത്‌വ്യക്തികളെയും പരിചയപ്പെടുത്തുന്ന പുസ്തകം. ജനുവരി ഒന്നുമുതൽ മാർച്ച ്31 വരെയുള്ള ദിവസങ്ങളാണ് ഒന്നാം ഭാഗമായ ഈ പുസ്തകത്തിലുള്ളത്. വിദ്യാർഥികൾക്കും അധ്യാപകർക്കും മാധ്യമപ്രവർത്തകർക്കും കൂടുതൽ പ്രയോജനപ്രദം. ചരിത്രത്തെ ഗൗരവത്തോടെ സമീപിച്ച് ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. ഡോ. ഡി. ബാബു പോളിന്‍റേതാണ് അവതാരിക.

ബൈപാസ്
ബെയ്ത് കെനേത് യിസ്റാഏൽ
പേ​ജ് 112, വി​ല: 100 രൂപ
ഫോൺ: 9249795474
പുതിയതായി നിർമിച്ച ബൈപാസിന്‍റെ അടിയിലുള്ള കല്ലറയിൽ കിടന്ന് അസ്ഥിപഞ്ജരം പറയുന്ന കഥയാണ് ഈ നോവൽ. പുതുമയുള്ള എഴുത്ത്.