വി​നോ​ദി​ന് ക​ഥാ​പ്ര​സം​ഗം വെ​റും വി​നോ​ദ​മ​ല്ല
കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് എ​സ്ഐ​ വിനോദ് ശ്രദ്ധേയനായത് കഥാപ്രസംഗ രംഗത്താണ്. ഒന്നും രണ്ടുമല്ല 4400ൽപരം വേദികൾ പിന്നിട്ടു കഴിഞ്ഞു...

പ​ക​ൽ വി​നോ​ദി​ന് തി​ര​ക്കാ​ണ്. പ​രാ​തി​യും കേ​സ​ന്വേ​ഷ​ണ​വു​മാ​യി കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് സ​ജീ​വ​മാ​ണ് വി​നോ​ദ്. പ​ക​ൽ പ​രി​ച​യപ്പെ​ട്ട​വ​രെ​ല്ലാം രാ​ത്രി​യി​ലെ വി​നോ​ദി​നെ ക​ണ്ടി​ട്ട് അ​ദ്ഭു​ത​പ്പെ​ട്ടി​ട്ടു​ണ്ടാ​വും, തീ​ർ​ച്ച. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ക​ലാ​സ്നേ​ഹി​ക​ളെ കോ​രി​ത്ത​രി​പ്പി​ക്കു​ക​യും വി​സ്മ​യി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന കാ​ഥി​ക​നാ​ണ് വി​നോ​ദ് ച​ന്പ​ക്ക​ര.

ബൈ​ബി​ളി​ലെ യേ​ശു​വി​ന്‍റെ​യും ബ​റാ​ബാ​സി​ന്‍റെ​യും ക​ഥ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു കൈ​യ​ടി നേ​ടു​ക​യാ​ണ് വിനോദ് ഇപ്പോൾ. ക​ഴി​ഞ്ഞ 38 വ​ർ​ഷ​മാ​യി ക​ഥാ​പ്ര​സം​ഗ രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മായും 28 വർഷമായി മി​ക​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യും ഒ​രുപോ​ലെ തി​ള​ങ്ങു​ക​യാ​ണ്.
ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷം​കൊ​ണ്ട് എ​ഴു​തി പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ് യേ​ശു​വി​ന്‍റെ​യും ബ​റാ​ബാ​സി​ന്‍റെ​യു ക​ഥ.

കു​റ്റ​വാ​ളി​യാ​യ ബ​റാ​ബാ​സി​ന്‍റെ ദൃ​ഷ്്ടികോ​ണി​ലു​ടെ യേ​ശു​വി​നെ നോ​ക്കി ക്കാ​ണു​ന്ന ക​ഥ​യാ​ണി​ത്. ഒ​ന്നേ​മു​ക്കാ​ൽ മ​ണി​ക്കൂ​റാ​ണ് ക​ഥ​യു​ടെ ദൈ​ർ​ഘ്യം. വി​വി​ധ പ​ള്ളി​ക​ളോ​ടനു​ബ​ന്ധി​ച്ചു​ള്ള സ്റ്റേ​ജു​ക​ളി​ൽ അ​ദേ​ഹം ഈ ​ക​ഥാ​പ്ര​സം​ഗം അ​വ​ത​രി​പ്പി​ച്ചുക​ഴി​ഞ്ഞു.

ആ​ദ്യ​ത്തെ ശ്രോ​താ​ക്ക​ൾ കേ​ര​ള പോ​ലീ​സ്

വി​നോ​ദ് അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പ്ര​സം​ഗ​ങ്ങ​ളു​ടെ ആ​ദ്യ​ത്തെ ശ്രോ​താ​ക്ക​ൾ കേ​ര​ള പോ​ലീ​സ് ത​ന്നെ​യാ​ണ്. ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് അ​ദ്ദേഹം ക​ഥാ​പ്ര​സം​ഗ​ങ്ങ​ൾ ആ​ദ്യം അ​വ​ത​രി​പ്പി​ച്ചു കാ​ണി​ക്കു​ന്ന​ത്. തു​ട​ർ​ന്നു ല​ഭി​ക്കു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു ക​ഥാ​പ്ര​സം​ഗ​ത്തി​ൽ മാ​റ്റം വ​രു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പ​തി​വു​പോ​ലെ യേശു​വും ബ​റാ​ബാ​സും എ​ന്ന ക​ഥാ​പ്ര​സം​ഗ​ത്തിെ​ന്‍റെയും ആ​ദ്യ ശ്രോ​താ​ക്ക​ൾ കാ​ക്കി​യ​ണി​ഞ്ഞ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ​യാ​യി​രു​ന്നു.

കോ​ട്ട​യം ച​ന്പ​ക്ക​ര സ്വ​ദേ​ശി​യാ​യ വി​നോ​ദ് 1981ൽ ​ക​ഥാ​പ്ര​സം​ഗരം​ഗ​ത്തെ​ത്തി​യ​ത്. 38 വ​ർ​ഷ​ത്തെ കാ​ഥി​ക ജീ​വി​ത​ത്തി​നി​ട​യി​ൽ 27 വ്യ​ത്യ​സ്ത​മാ​യ ക​ഥ​ക​ൾ 4400ൽ​പരം വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ചു ക​ഴി​ഞ്ഞു. ക​ഥാ​പ്ര​സം​ഗ​ക​ൻ, ന​ട​ൻ, സ്റ്റേ​ജ് അ​വ​താ​ര​ക​ൻ, പ്ര​ഭാ​ഷ​ക​ൻ എ​ന്നി​വ​യ്ക്കു പു​റ​മെ ആ​കാ​ശ​വാ​ണി ഗ്രേ​ഡ് ആ​ർ​ട്ടി​സ്റ്റു​മാ​ണ്. ര​ണ്ട് ടി​വി സീ​രി​യ​ലു​ക​ളി​ലും ആ​റു ടെ​ലി​ഫി​ലി​മു​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്്. 15 അ​മ​ച്വ​ർ നാ​ട​ക​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്യു​ക​യും പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

"ഒ​രു നി​മി​ഷം'

കേ​ര​ള പോ​ലീ​സി​നു വേ​ണ്ടി മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും എ​തി​രേ "മൃ​ണാ​ളി​നി' എ​ന്ന ക​ഥ​യും ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ട്രാ​ഫി​ക് ബോ​ധ​വ​ത്്ക​ര​ണ​ത്തി​നാ​യി "ഒ​രു നി​മി​ഷം' എ​ന്ന ക​ഥയും സം​സ്ഥാ​ന​ത്തു​ട​നീ​ളം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള പോ​ലീ​സി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി കേ​ര​ള സം​ഗീ​ക നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ് നേ​ടി​യ ഏ​ക പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​ദ്ദേഹം.

കേ​ര​ള ക​ഥാ​പ്ര​സം​ഗ അ​ക്കാ​ദ​മി അ​വാ​ർ​ഡ്, വി. ​സാം​ബ​ശി​വ​ൻ സ്മാ​ര​ക കാ​ഥി​ക പ്ര​തി​ഭ, കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ്, കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ത​മി​ഴ്നാ​ട് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​വാ​ർ​ഡ്, കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മി​തി അ​വാ​ർ​ഡ്, കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ലാ​പ്ര​തി​ഭ പു​ര​സ്കാ​രം, അ​ഖി​ല ഭാ​ര​തീ​യ അ​യ്യ​പ്പ​ധ​ർ​മ പ​രി​ഷ​ത്ത് പു​ര​സ്കാ​രം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

വി​നോ​ദ് ഇ​പ്പോ​ൾ കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് എ​സ്ഐ​യാ​ണ്. ഭാ​ര്യ രാ​ജി സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്നു. മ​ക്ക​ളാ​യ ദേ​വി കൃ​ഷ്ണ​യും കൃ​ഷ്ണേ​ന്ദു​വും മ​രു​മ​ക​ൻ അ​ജി​ലും പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി വി​നോ​ദി​നൊ​പ്പ​മു​ണ്ട്.

ജെ​വി​ൻ കോ​ട്ടൂ​ർ