അ​ഭി​പ്രാ​യ​പ്പെ​ട്ടി​ക​ൾ
നി​ര​ന്ത​ര​മാ​യി ജ​ന​ങ്ങ​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന പ്ര​സം​ഗ​ക​ർ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​രും വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ, ഭ​ക്ഷ​ണ​ശാ​ല​ക​ൾ, വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ൾ, സി​നി​മാ​കൊ​ട്ട​ക​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ന​ട​ത്തി​പ്പു​കാ​രും അ​വ​ശ്യം അ​റി​ഞ്ഞി​രി​ക്കേ​ണ്ട​താ​ണ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ. ഗു​ണ​ദോ​ഷ​നി​രൂ​പ​ണ​ങ്ങ​ൾ തെ​റ്റു​ക​ൾ തി​രു​ത്താ​ൻ ഉ​പ​ക​രി​ക്കും.
അ​നാ​രോ​ഗ്യ​ക​ര​മാ​യ നി​രൂ​പ​ണ​ങ്ങ​ൾ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ ത​ങ്ങ​ളു​ടെ ഭാ​വ​ന ചേ​ർ​ത്ത് തീ​ർ​ത്തും അ​പ​ഹാ​സ്യ​മാ​യ രീ​തി​യി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് സ​മൂ​ഹ​സം​സ്കാ​ര​ത്തി​ന്‍റെ മൂ​ല്യ​ച്യു​തി​ത​ന്നെ.
പ്രിയ​വും അ​പ്രി​യ​വു​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ക​ല​വ​റ​കൂ​ടാ​തെ പ്ര​ക​ടി​പ്പി​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​രം കൊ​ടു​ക്കു​ന്ന ഒ​രു ന​ല്ല ഉ​പാ​ധി​യാ​ണ് അ​ഭി​പ്രാ​യ​പ്പെ​ട്ടി​ക​ൾ. ജ​ന​വി​ധി​യെ​ന്തെ​ന്നു കാ​ട്ടി​ത്ത​രു​ന്ന ഒ​ന്നാ​ന്ത​രം ദ​ർ​പ്പ​ണ​ങ്ങ​ളാ​ണ് അ​വ. അ​രോ​ച​ക​മാ​യ ചേ​ഷ്‌​ട​ക​ളും ഗോ​ഷ്‌​ടി​ക​ളും അ​ധ്യാ​പ​ന​ശൈ​ലി​യാ​ക്കി​യ ടീ​ച്ച​ർ​മാ​ർ, ഹോ​ട്ട​ലു​ക​ളി​ലെ നി​സ്സം​ഗ​രാ​യ വെ​യി​റ്റ​ർ​മാ​ർ, രോ​ഗ​വി​വ​രം പ​റ​ഞ്ഞു​തീ​രും മു​ൻ​പേ മ​രു​ന്നു കു​റി​ക്കു​ന്ന ഡോ​ക്‌​ട​ർ​മാ​ർ, ശ്രോ​താ​ക്ക​ൾ​ക്ക് ക​ർ​ണ​ക​ഠോ​ര​മാ​യി ദീ​ർ​ഘ​ഭാ​ഷ​ണം ന​ട​ത്തു​ന്ന പ്ര​ഭാ​ഷ​ക​ർ, വി​ക​ല​മാ​യ ഉ​ച്ചാ​ര​ണം ആ​വ​ർ​ത്തി​ച്ച് ശ്രോ​താ​ക്ക​ളു​ടെ സു​ഖം കെ​ടു​ത്തു​ന്ന പ്ര​സം​ഗ​ക​ർ തു​ട​ങ്ങി​യ​വ​രെ​ല്ലാം തി​രു​ത്ത​പ്പെ​ടേ​ണ്ട​വ​ർ​ത​ന്നെ.
നി​ഷ്പ​ക്ഷ​ത​യോ​ടെ, ഉ​ള്ളു തു​റ​ന്ന് - പേ​രു വ​യ്ക്കാ​തെ​യോ - എ​ല്ലാം പ​റ​യാ​ൻ പാ​ക​ത്തി​ൽ അ​ഭി​പ്രാ​യ, നി​ർ​ദേ​ശ​പ്പെ​ട്ടി​ക​ൾ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ക പ്ര​ചോ​ദ​ന​ക​ര​മാ​ണ്. ന​ല്ല​കാ​ര്യ​ങ്ങ​ളും എ​ഴു​താം. നി​ർ​ദോ​ഷ​മാ​യ, ചെ​ല​വു​കു​റ​ഞ്ഞ ഈ ​ഉ​പാ​ധി ജ​ന​വി​ധി​യ​റി​യാ​നു​ള്ള ന​ല്ല മാ​ർ​ഗം​ത​ന്നെ.

സിസിലിയാമ്മ പെരുമ്പനാനി
ഫോൺ: 9447168669