Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എന്റെ ഗുരുനാഥൻ!
ഇന്നത്തെ ഹാർമണിയിൽ എത്തുന്നത്
ഒരു അതിഥി എഴുത്തുകാരനാണ്. മഹാനായ
ഗുരുനാഥന് ജന്മദിനവേളയിൽ ആശംസകൾ നേർന്ന്
ശിഷ്യൻ എഴുതുന്നു. ഗുരുനാഥൻ മറ്റാരുമല്ല,
ഗാനഗന്ധർവൻ യേശുദാസാണ്. ശിഷ്യൻ "പാടുംപാതിരി' എന്ന പേരിൽ പ്രശസ്തനായ
റവ.ഡോ. പോൾ പൂവത്തിങ്കൽ സിഎംഐ.
സംഗീതജ്ഞനും തൃശൂരിലെ ചേതന മ്യൂസിക് കോളജ് പ്രിൻസിപ്പലുമാണ് അദ്ദേഹം. ഗുരുവിനും ശിഷ്യനും ഹാർമണിയുടെ ആശംസകൾ...
1996 ഡിസംബർ 18ന് മദ്രാസിലെ മ്യൂസിക് അക്കാഡമിയിൽ ദാസേട്ടന്റെ സംഗീതക്കച്ചേരി. ഞാൻ മദ്രാസ് സർവകലാശാലയിൽ എംഫിൽ സംഗീതപഠനത്തിനു ചേർന്ന സമയം. കച്ചേരി കേൾക്കാൻ അതിയായ ആഗ്രഹമുണ്ട്. ഒരു ടിക്കറ്റിനായി അവിടെച്ചെന്നപ്പോൾ എല്ലാം വിറ്റുതീർന്നിരിക്കുന്നു. നിരാശയോടെ മടങ്ങി.
രണ്ടുദിവസം കഴിഞ്ഞ് അദ്ദേഹത്തെ കാണാൻ തിരുവാണ്മിയൂരിലെ വീട്ടിൽ ചെന്നു. കണ്ടയുടനെ ചോദിച്ചതിങ്ങനെ: അച്ചൻ മ്യൂസിക് അക്കാഡമിയിലെ കച്ചേരിക്കു വന്നിരുന്നോ? ഞാൻ പറഞ്ഞു: വന്നിരുന്നു, പക്ഷേ ടിക്കറ്റ് കിട്ടിയില്ല. മറുപടി വിസ്മയിപ്പിക്കുന്നതായിരുന്നു- നാളെ നാരദ ഗാനസഭയിൽ കച്ചേരിയുണ്ട്. അച്ചൻ അവിടെ വന്നാൽ മതി. ഞാൻ എല്ലാം നോക്കിക്കൊള്ളാം.
ദിവസംതോറും കച്ചേരികൾ കേൾക്കാൻ മദ്രാസിൽ അലഞ്ഞുനടന്നിരുന്ന എനിക്ക് അതു കേട്ടപ്പോൾ അതിയായ സന്തോഷമുണ്ടായി. പിറ്റേദിവസം നേരത്തേതന്നെ വേദിക്കു സമീപമെത്തി കാത്തുനിന്നു.
അതാ, ദാസേട്ടൻ വരുന്നു. എല്ലാവരും ഓടിക്കൂടി. അകലെ ഒരു ജൂബ്ബയും ധരിച്ച് നിൽക്കുന്ന എന്നെ എങ്ങനെയോ കണ്ടു. അടുത്തേക്കുവന്ന് തോളിൽ കൈവച്ച് ഓഡിറ്റോറിയത്തിൽ മുൻനിരയിലെ സീറ്റിൽ കൊണ്ടിരുത്തി.
രണ്ടുദിവസത്തിനുശേഷം ടി നഗറിലെ വാണി മഹലിലായിരുന്നു കച്ചേരി. സദസ്സിൽ ഞാൻ നേരത്തേ ഇടംപിടിച്ചിരുന്നു. സമയമായിട്ടും കർട്ടൻ പൊങ്ങുന്നില്ല. പെട്ടെന്ന് ദാസേട്ടന്റെ സെക്രട്ടറി വന്നു പറയുന്നു- ദാസേട്ടൻ അച്ചനെ വിളിക്കുന്നു.
ഗ്രീൻ റൂമിലേക്കു ചെന്നപ്പോൾ ദാസേട്ടന്റെ ചോദ്യം- അച്ചനു തംബുരു മീട്ടാൻ അറിയാമോ? കുറച്ചറിയാം എന്ന് എന്റെ മറുപടി. കച്ചേരിക്ക് തംബുരു മീട്ടണമെന്ന് ദാസേട്ടന്റെ നിർദേശം. എനിക്ക് ആകെക്കൂടി അദ്ഭുതവും ഭയവും തോന്നി.
കച്ചേരി തുടങ്ങി. ഒന്നര മണിക്കൂർ പിന്നിട്ടതോടെ എന്റെ കാൽമുട്ടുകൾ വേദനിക്കാൻ തുടങ്ങി. മനസിൽ ഒരേയൊരു പ്രാർഥനയേ ഉണ്ടായിന്നുള്ളൂ- ശ്രദ്ധ തെറ്റാതെ വാദനം പൂർത്തിയാക്കണം. മൂന്നേകാൽ മണിക്കൂർ നീണ്ട ആ കച്ചേരിക്ക് വളരെ ക്ലേശിച്ചാണെങ്കിലും അദ്ഭുതകരമായി ഞാൻ തംബുരു മീട്ടി!
അത് വലിയൊരഗ്നിപരീക്ഷണവും തുടക്കവുമായിരുന്നു. തുടർന്ന് ഒട്ടേറെ കച്ചേരികൾക്ക് അദ്ദേഹത്തോടൊപ്പം തംബുരുവുമായി ചേർന്നിരുന്നു. കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി മുടങ്ങാതെ മദ്രാസിലെ മാർഗഴിമാസ കച്ചേരിക്ക് തംബുരു മീട്ടുന്നു. ഓരോ കച്ചേരിയും എത്രയോ പഠന ക്ലാസുകൾക്കു തുല്യമാണ്.
നേരത്തേ ബാംഗളൂർ ധർമാരാം കോളജിലും ക്രൈസ്റ്റ് കോളജിലും പഠിക്കുന്ന വേളകളിൽ യേശുദാസിന്റെ കച്ചേരികളും ഗാനമേളകളും നേരിട്ടു കേൾക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. അന്നൊന്നും ജനത്തിരക്കുമൂലം നേരിട്ടുകണ്ടു സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. പാട്ടുകൾക്ക് ഈണമിടുന്നതിൽ ചെറുപ്പകാലം മുതൽക്കേ താത്പര്യമുണ്ട്. തരംഗിണിയുടെ ലേബലിൽ ഒരു ഭക്തിഗാന ആൽബം ചെയ്യണമെന്നൊക്കെ അന്നേ മോഹിച്ചിരുന്നു.
പുരോഹിതനായശേഷം ഡൽഹി സർവകലാശാലയിൽ സംഗീതം പഠിക്കുന്ന വേളയിലാണ് ദാസേട്ടനെ നേരിൽക്കണ്ടു സംസാരിക്കാൻ കഴിഞ്ഞത്. സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ കച്ചേരിക്കു വന്നതാണ് അദ്ദേഹം. മനസിൽ തിങ്ങിനിന്ന ആഗ്രഹം പറഞ്ഞപ്പോൾ മദ്രാസിലേക്കു വരാനായിരുന്നു നിർദേശം. സ്നേഹസരോവരം, സ്നേഹാർച്ചന എന്നിങ്ങനെയുള്ള ഭക്തിഗാന ആൽബങ്ങളിലേക്ക് വഴിതുറന്നത് അങ്ങനെയായിരുന്നു. പാട്ടുകൾ ഹിറ്റുകളായി. ആ സ്നേഹബന്ധം പിന്നീട് ഗുരുശിഷ്യബന്ധമായി.
സംഗീതത്തിൽ ഒട്ടും പാരന്പര്യമില്ലാതിരുന്ന ഞാൻ അദ്ദേഹത്തിന്റെ ശിഷ്യനാകണം എന്ന ആഗ്രഹം മനസിൽനിന്നു കളയാൻ പലവട്ടം ശ്രമിച്ചു. ഇത്രയും വലിയൊരു പ്രതിഭയുടെ ശിഷ്യനാകാൻ എനിക്കെന്തു യോഗ്യത എന്ന ചിന്ത വേട്ടയാടിയിരുന്നു. എന്നാൽ അകലാൻ ശ്രമിക്കുന്പോൾ ദാസേട്ടൻ എന്നെ കൂടുതൽ സ്നേഹിച്ചു. സംഗീതത്തിൽ എന്റെ ഓരോ പിഴവുകളും മനസിലാക്കി എന്നെ തിരുത്തിക്കൊണ്ടിരുന്നത് ഒരു സ്വർഗീയാനുഭവമായിരുന്നു.
ചെന്നൈയിലും അമേരിക്കയിലും ദുബായിയിലും അദ്ദേഹത്തോടൊപ്പം താമസിച്ച് പഠിക്കാനായി. അതോടെ ഗുരുകുലവാസത്തിന്റെ ആഴവും, നാദോപാസനയുടെ ഒൗന്നത്യവും എനിക്കു കൂടുതൽ മനസിലായി. അദ്ദേഹത്തിന്റെ നിരന്തരമായ നിർബന്ധങ്ങൾ എന്റെ ആലാപനത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തി.
ഞാൻ നേരിൽക്കണ്ട ഏറ്റവും വലിയ താപസനാണ് അദ്ദേഹം. ചിട്ടയാണ് അദ്ദേഹത്തിന്റെ സംഗീതത്തെ ഉന്നതശ്രേണിയിൽ എത്തിച്ചത്. അപൂർവസുന്ദരമായ ആലാപനശൈലി സിനിമാ സംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലും കെട്ടിപ്പടുത്ത മറ്റൊരു ഗായകൻ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആ ഗുരുമുഖത്തുനിന്ന് അല്പം സംഗീതം പഠിക്കാനായത് മഹാഭാഗ്യം.
അനന്തമായ ആ സംഗീതധാര ഇനിയുമൊഴുകി ധാരാളം മനുഷ്യർക്ക് സമാധാനസ്നാനവും ആനന്ദസ്നാനവും നൽകട്ടെ എന്നു പ്രാർഥിച്ചുകൊണ്ട് ഗുരുനാഥന് അശീതി പ്രണാമം അർപ്പിക്കുന്നു.
തിയറ്റർ വാപ്പസി!
പത്തു മാസത്തിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും തിയറ്ററിലേക്കു ആൾക്കൂട്ടമെത്തിരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങളുണ്ടെങ്കിലും
"പൂജരാജാക്കന്മാർ'
ഏതാണ്ട് ആറു പതിറ്റാണ്ടുകാലം മുന്‍പ് കേരളത്തിൽ ജീവിച്ചിരുന്ന കുറേ സാധാരണ മനുഷ്യർ. പൂജരാജാക്കന്മാരെ എന്നപോലെ അവരെ ആകാംക്ഷയോടെ കാത്തിരുന്ന കുട്ടികള
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ കാലിത്തൊഴുത്തു നാടകങ്ങൾ
1855 - 1856 കാലഘട്ടത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പത്ത് കാലിത്തൊഴുത്തു (ഇടയ) നാടകങ്ങൾ എഴുതി. ഈ നാടകങ്ങളിൽ
നിറമുള്ള ഇമ്മാനുവൽ
നമ്മൾ കാണാൻ പോകുന്ന ആളിന് എത്ര വയസുണ്ടാകും? വീടു കാണിച്ചുതരാൻ കൂടെ വന്ന മാണിച്ചേട്ടനോട് എന്റെ ചോദ്യം. 89 വയസ് കാണും -
ഞങ്ങൾ സാന്തായെ കണ്ടു
ചുവന്ന പട്ടുവസ്ത്രമണിഞ്ഞ് തൂവെള്ളത്താടി തടവി, കുടവയർ കുലുക്കി ചോക്ളേറ്റ് ഭാണ്ഡം മുതുകിലിട്ട്, ചുവന്ന നീളൻ ഷൂസ് ധരി
കരിന്പിൻതോട്ടത്തിലെ കയ്പ്
കരിന്പിൻപാടങ്ങളിലെ കരാർ പണിക്കാരികൾ ഗർഭപാത്രം നീക്കം ചെയ്തിരിക്കണമെന്ന് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ അലിഖിത നി
സ്നേഹഗായിക
ഒലീവിയ ബെൻസണ്‍, മെറിഡിത്ത് ഗ്രേ, ബെഞ്ചമിൻ ബട്ടണ്‍. ആരാണ് ഈ മൂന്നുപേർ? അവർ അമേരിക്കയിലുള്ള മൂന്നു പൂച്ചകളാണ്. ഇത്രയു
അങ്ങനെ അതൊരു വായനശാലയായി
അതൊരു വേറിട്ട ഉദ്യമമായിരുന്നു. പലരിൽനിന്നു വാങ്ങിയ ഒന്നും രണ്ടും പുസ്തകങ്ങൾ ചേർത്തു വെച്ചൊരു ലൈബ്രറി .ഒരു വേള, ഒരി
ഫ്ലോറിഡയിലെ ചിറ്റാരിക്കാൽ
ഇളംമഞ്ഞിന്റെ തണുപ്പിനിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചെത്തുമ്പോള്‍ ഉണരുന്ന മലയോരം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്
മുത്തേ, പൊന്നേ.., പിണങ്ങല്ലേ!!
ധാന്യമണികളിൽ അവയോരോന്നും കഴിക്കേണ്ടയാളുടെ പേരെഴുതിയിട്ടുണ്ടാവും എന്ന സങ്കല്പം പോലെയാണ്- ഓരോ പാട്ടും ആരു പാടണമെ
ഒരു യാത്ര, അമ്മയില്ലാത്ത വീട്ടിലേക്ക്
14-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാ
പാട്ടുമഴയായ് ആൻ ആമി
ദുബായിൽ വളർന്നതുകൊണ്ടുതന്നെ നിരവധി അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. അവിടെ വിവിധ സംഗീത പരിപാടിക
ഈ ഷെൽഫിലത്രയും പ്രതീക്ഷയാണ് ഭായീ...
രണ്ടു തവണ വൃക്ക മാറ്റിവച്ചു. ചൊവ്വയും വെള്ളിയും പ്രതീഷിനു ഡയാലിസിസ് ദിവസങ്ങളാണ്. മറ്റു ദിവസങ്ങളിലെല്ലാം പ്രതീഷ് ഷ
ജയിലിൽനിന്ന് ഒരു അവധി
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണ
മരുന്നു കുറിച്ചും കവിത കുറിച്ചും ഡോക്ടർ സജീവൻ
പാവങ്ങളെ പ്രത്യേകം പരിഗണിക്കുന്ന ഒരു ഡോക്ടറുടെ കഥയാണിത്. അവിടെ തീരുന്നില്ല. പാവങ്ങൾക്കും പരിത്യക്തർക്കും വേണ്ടി അ
വനിതകളുടെ കൈപിടിച്ച് 150 വർഷങ്ങൾ
മലബാറിലും മറ്റിടങ്ങളിലും വനിതകൾക്കു പറന്നുയരാൻ വിദ്യാഭ്യാസത്തിന്റെ ചിറകു തുന്നിയവരുടെ കഥ ഒരു സന്യാസ സഭയുടെതുകൂടിയാണ്. ആ പരിശ്രമങ്ങൾക്ക് ഒന്നര നൂറ്
മണ്ണിനടിയിലെ രോദനം പോംപെ
ഇറ്റലി കാണാന്‍ വരുന്നവരില്‍ മിക്കവരും ഒരു പുരാതന സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുന്ന പൊംപെയില
ഒരു ക്രിസ്മസ് ആഘോഷം
""ഇംഗ്ലീഷുകാർ തോബ്രൂക്ക് പിടിച്ചടക്കി.'' ജോലികഴിഞ്ഞു വന്നപ്പോൾ എഷ് പറഞ്ഞു. ""ഒരു നാസിപ്പോലീസുകാരൻ പറഞ്ഞതാണ്.''
മേപ്പടിയാന് ഉണ്ണി
മല്ലു സിംഗും മസിലളിയനുമല്ല, ഉണ്ണി മുകുന്ദൻ ഇത്തവണ അതുക്കും മേലെ. സ്വന്തം നിർമാണ കന്പനി അനൗണ്‍സ് ചെയ്യുകയും അതിൽ ആ
പുതിയ ലോകം, പുതിയ ഈണം...
പാടാനും പാട്ടുകേൾക്കാനും നേരവും കാലവുമില്ലെങ്കിലും സംഗീതോത്സവങ്ങൾക്കും കച്ചേരികൾക്കും സുന്ദരകാലങ്ങളുണ്ട്. പ്രത്

മുള്ളുവേലികൾക്കുള്ളിൽ
ഒരു കുഞ്ഞിന്റെ കൈപിടിച്ച് ഒരു സ്ത്രീ ഞങ്ങളുടെ നേരേ വരുന്നു. മറ്റൊരു ലോകത്തിൽനിന്നുള്ള ദർശനംപോലെ തോന്നിച്ചു ആ കാഴ്ച.
വരും, വരാതിരിക്കില്ല സിനിമ
മലയാളത്തിന്റെ എവർഗ്രീൻ ചിത്രം ബോയിംഗ് ബോയിംഗിൽ ജഗതിയുടെ കഥാകൃത്ത് ഒ.പി. ഒളശ, ശങ്കരാടിയുടെ കഥാപാത്രം പത്രാധിപരാ
കേരളം വിളങ്ങുന്നു
ഇന്നു കേരളപ്പിറവിയാണ്. മലയാളിയുടെ പിറന്നാൾ. കേരളം എന്നുള്ള ആശയം തന്നെ പൂർണ്ണമായി ഉരുത്തിരിഞ്ഞുവരാത്ത ഒരു കാലത്
തണുപ്പുകാലം വരവായി
തടവറ സ്മരണകൾ ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർ
ഈസ്റ്റ് എളേരിയിലെ "മാഷ്' സൂപ്പറാണ്
മലയോരത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി കൂടിവരുന്ന സാഹചര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ അധ്യാപകര്‍ കളത്തി
ഒരു കുപ്പി തേനിന്റെ കഥ
8-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത്
നാസിസത്തെ എതിർത
രാഗം തീരാത്ത രാഗം
പ്രണയത്തിന്റെ മുഴുവൻ ആഘോഷങ്ങളും ഒരു പ്രത്യേക ആലാപന ശൈലിയിൽ ഒരു പാട്ടിൽ നിറച്ചുവച്ചാൽ എങ്ങനെയിരിക്കും? അങ്ങനെ ഒര
വിസിബ് ഒരു നാടിന്റെ തണൽ
സ്ത്രീകളെ സംഘടിപ്പിച്ച് സ്വയംതൊഴിൽ സാധ്യതകൾ ഉണ്ടാക്കികൊടുക്കുകയായിരുന്നു ക്ലബിന്റെ ആദ്യ സംരംഭം.
19
വാസ: മരണത്തിലേക്ക് 20 മിനിറ്റ്
ടൈറ്റാനിക് ദുരന്തത്തേക്കാൾ ദയനീയമായിരുന്നു സ്കാൻഡിനേവിയയിലെ വാസ എന്ന യുദ്ധക്കപ്പലിന്റേത്. കന്നിയാത്ര ഒരു കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും വീശിയ കാ
ആദ്യ മാസങ്ങളിലെ ചില ഓർമകൾ
6. തടവറ സ്മരണകൾ / ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതി
Latest News
ഉടച്ചുവാർക്കാൻ ബൈഡൻ; ട്രംപിന്റെ വിവാദ നയങ്ങൾ തിരുത്തി
തമിഴ്നാട്ടിലെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു രാഹുൽ തുടക്കം കുറിക്കും
ജോ ബൈഡന് അഭിനന്ദനം അറിയിച്ച് നരേന്ദ്ര മോദി
ശന്പളം ലഭിക്കുന്നതിനുള്ള അവകാശം മൗലികാവകാശം: ഡൽഹി ഹൈക്കോടതി
ശശികലയ്ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top