സാ​ഹി​ത്യ-സി​നി​മാ ന​ഭ​സി​ലെ ഗ​ന്ധ​ർ​വ്വ സാ​ന്നി​ധ്യം; പ​ത്മ​രാ​ജ​ൻ
മ​ല​യാ​ള സി​നി​മ​യു​ടെ ഏ​റ്റ​വും സു​വ​ർ​ണകാ​ല​മാ​യി​രുന്ന1970 ക​ളി​ലും 1980ക​ളി​ലും മ​ല​യാ​ള​ത്തി​ലെ മു​ഖ്യ​ധാ​ര സി​നി​മ​യി​ൽ സ​മാ​ന്ത​ര​മാ​യ ഒ​രു ശാ​ഖ ത​ന്നെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യി ച​ല​ച്ചി​ത്ര നി​രൂ​പ​ക​ർ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ​മ​ല​യ​ളാ സി​നി​മ​യി​ലെ ഈ ​പു​തി​യ പ്ര​വ​ണ​ത​യേ​യും ലാ​വ​ണ്യ​സ​ങ്ക​ൽ​പ്പ​ങ്ങ​ളേ​യും പ്ര​തി​നി​ധാ​നം ചെ​യ്തി​രു​ന്ന​ത് പ​ത്മ​രാ​ജ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി​രു​ന്നു.​ഇ​വ​ർ ശ​രാ​ശ​രി മ​ല​യാ​ളി​യു​ടെ സി​നി​മാ ബോ​ധ​ത്തെ പു​തി​യ ത​ല​ങ്ങ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ക​യും പു​തു​ക്കി പ​ണി​യു​ക​യു​മാ​യി​രു​ന്നു.

പ​ത്മ​രാ​ജ​ൻ എ​ന്ന പേ​ര് ഓ​രോ മ​ല​യാ​ളി സി​നി​മാ പ്രേ​ക്ഷ​ക​നും മ​ന​സി​ൽ താ​ലോ​ലി​ക്കു​ന്ന, സ്വ​പ്ന സ​മാ​ന​മാ​യ ഒ​രു പേ​രാ​ണ്. 70 ക​ളി​ലും 80 ക​ളി​ലും പ​ത്മ​രാ​ജ​ന്‍റെ സി​നി​മ​ക​ൾ​ക്കുവേ​ണ്ടി മ​ല​യാ​ളി പ്രേ​ക്ഷ​ക​രും കാ​മ്പ​സുകളും കാ​ത്തുനി​ന്നു. മ​ല​യാ​ളി​യു​ടെ ഭാ​വ​നകളെ​യും സ്വ​പ്ന​ങ്ങ​ളെയും ഒ​രു പു​തി​യാ ഭാ​വു​ക​ത്വ​ത്തി​ന്‍റെ ആ​ല​സ്യ​ത്തി​ലേ​ക്കും ഹ​ർ​ഷോ​ന്മാ​ദ​ത്തി​ലേ​ക്കും ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു പ​ത്മ​രാ​ജ​ൻ.

പ​തി​നെ​ട്ടു തി​ര​ക്ക​ഥ​ക​ൾ മ​റ്റ് സം​വി​ധാ​യ​ക​ർ​ക്കുവേ​ണ്ടി എ​ഴു​തു​ക​യും, പ​തി​നെ​ട്ടു സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്യു​ക​യും ചെ​യ്തു.​അ​ങ്ങി​നെ മു​പ്പ​ത്താ​റ് സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത ഒ​രു നി​റ​സാ​ന്നി​ധ്യ​മാ​യി പ​ത്മ​രാ​ജ​ൻ മാ​റി.

പ​ത്മ​രാ​ജ​ൻ തി​ര​ക്ക​ഥാ​കൃ​ത്ത്,സം​വി​ധാ​യ​ക​ൻ എ​ന്ന​തി​ലു​പ​രി ചെ​റു​ക​ഥ​യി​ലും നോ​വ​ൽ​സാ​ഹി​ത്യ​ത്തി​ലും ത​ന്‍റെ പ്ര​തി​ഭകൊ​ണ്ട് ആ​ഴ​ത്തി​ൽ സ്വാധീ​നി​ച്ച ഒ​രു സാ​ഹി​ത്യ​കാ​ര​ൻ കൂ​ടി​യാ​ണ്.​എ​ന്നാ​ൽ പ​ല​പ്പോ​ഴും പ​ത്മ​രാ​ജ​ൻ എ​ന്ന സാ​ഹി​ത്യ​കാ​ര​ൻ വേ​ണ്ട​ത്ര ച​ർ​ച്ചചെ​യ്യ​പ്പെ​ടാ​തെ പോ​യി​ട്ടു​ണ്ട്.​സി​നി​മ​യ്ക്ക് ഒ​രുപാ​ട് സാ​ധ്യ​ത​ക​ളു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടു സാ​ഹി​ത്യ​സൃ​ഷ്ടി​ക​ൾ ഇ​നി​യും സി​നി​മ​യാ​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. മ​ഞ്ഞുകാ​ലം നോ​റ്റ കു​തി​ര​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന നോ​വ​ലാ​യ പ്ര​തി​മ​യും രാ​ജ​കു​മാ​രി​യു​മാ​ണ് അ​വ. അ​ങ്ങനെ നോ​വ​ലു​ക​ളി​ലൂ​ടെ, ചെ​റു​ക​ഥ​ക​ളി​ലൂ​ടെ, സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ളി​യു​ടെ ആ​സ്വാ​ദന ബോ​ധ​ത്തെ ഉ​ഴു​തുമ​റി​ച്ച ഒ​രു എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നു​മാ​യിരുന്നു പ​ത്മ​രാ​ജ​ൻ .

നാ​യ​ക​ൻ വി​ല്ല​നും. വി​ല്ല​ൻ നാ​യ​ക​നു​മാ​കു​ന്ന ഒ​രു വി​ചി​ത്ര ക​ഥാ​ത​ന്തു​വാ​യി​രു​ന്നു​ ‘ഇ​താ​ ഇ​വി​ടെ​വ​രെ’​യു​ടേ​ത്.​കാ​ല​ത്തി​നു മു​മ്പേ വ​ന്ന്, കാ​ല​ത്തി​നു മു​മ്പേ സ​ഞ്ച​രി​ച്ച സി​നി​മ​യാ​യി​രു​ന്നു ‘അ​ര​പ്പ​ട്ട കെ​ട്ടി​യ ഗ്രാ​മം’. ആ ​സി​നി​മ അ​ന്നും ഇ​ന്നും പ്രേ​ക്ഷ​കമ​ന​സി​ൽ അ​ഭ്ര​പാ​ളി​യി​ലെ ഒ​രു വി​സ്മ​യ​മാ​യി നി​ല​കൊ​ള്ളു​ന്നു.​പ​ത്മ​രാ​ജ​ന്‍റെ മ​റ്റ് സി​നി​മ​ക​ളി​ൽ എ​ന്ന​പോ​ലെ അ​സാ​ധാ​ര​ണ​മാ​യ ​ഒ​രു ക്രാ​ഫ്റ്റ് ആ​ണ് ഈ ​ച​ല​ച്ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. പെ​രു​വ​ഴി​യ​മ്പ​ലം, ഒ​രി​ട​ത്തൊ​രു ഫ​യ​ൽവാ​ൻ, തി​ങ്ക​ളാ​ഴ്ച ന​ല്ലദി​വ​സം, ന​വം​ബ​റി​ന്‍റെ ന​ഷ്ടം, ക​ള്ള​ൻ പ​വി​ത്ര​ൻ​ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ളസി​നി​മ​യു​ടെത​ന്നെ ജാ​ത​കം അ​ദ്ദേ​ഹം തി​രു​ത്തിക്കു​റി​ച്ചു. ബ്യൂ​ട്ടിപാ​ർ​ല​റു​ക​ളെക്കു​റി​ച്ച് മ​ല​യാ​ളി​ക​ൾ അ​റി​ഞ്ഞുതു​ട​ങ്ങി​യി​ട്ടി​ല്ലാ​ത്ത കാ​ല​ത്താ​ണ് പ​ത്മ​രാ​ജ​ൻ ‘പ​റ​ന്ന് പ​റ​ന്ന് പ​റ​ന്ന്’ എ​ന്ന സി​നി​മ​യി​ൽ ബ്യൂട്ടിപാ​ർ​ലർ അ​വ​ത​രി​പ്പി​ക്കുകയും പി​ന്നീ​ട് മ​ല​യാ​ളി​യു​ടെ ജീ​വി​ത​ത്തി​ന്‍റെ അ​വിഭാ​ജ്യ ഭാ​ഗ​മാ​യി ബ്യൂട്ടിപാ​ർ​ലർ മാ​റു​ക​യും ചെ​യ്തു. ഓ​ണാ​ട്ടു​ക​ര ദേ​ശ​ത്തെ സാ​ധാ​ര​ണ​ക്കാ​രു​ടെ ക​ഥ​യാ​ണ് പ​റ​ഞ്ഞതെ​ങ്കി​ലും​അ​ത് ദേ​ശ​ത്തി​ന്‍റെയും കാ​ല​ത്തി​ന്‍റെ​യും അ​തി​രു​ക​ളെ ഭേ​ദിച്ച് സ​ഞ്ച​രി​ക്കു​ന്ന​വ​യാ​യി​രു​ന്നു.

പ​ത്മ​രാ​ജ​ന്‍റെ മു​പ്പ​ത്താ​റ് ച​ല​ച്ചി​ത്ര​ങ്ങ​ളും വ്യ​ത്യ​സ്തമാ​യ ഭൂ​പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള​താ​യി​രു​ന്നു, വ്യ​ത്യ​സ്തമാ​യ സാ​മ്പ​ത്തി​ക പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള​താ​യി​രു​ന്നു. മ​നു​ഷ്യജീ​വി​ത​ത്തി​ന്‍റെ സ​ങ്കീ​ർ​ണത​ക​ളി​ലേ​ക്ക് ഇ​റ​ങ്ങിച്ചെന്ന് അ​നി​ത​ര​സാ​ധാ​ര​ണ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ സൃ​ഷ്ടി​ക്കാ​ൻ പ​ത്മ​രാ​ജ​ന് സാ​ധി​ച്ചു.​അ​തി​ശ​ക്ത​മാ​യ സ്ത്രീക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു പ​ത്മ​രാ​ജ​ന്‍റെ തി​ര​ക്ക​ഥ​യു​ടെ മ​റ്റൊ​രു സ​വി​ശേ​ഷ​ത. ഇ​ത്ര​യും ശ​ക്ത​രാ​യ സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ളെ മ​ല​യാ​ള​ത്തി​ലെ മ​റ്റൊ​രു തി​ര​ക്ക​ഥാ​കൃ​ത്തും സൃ​ഷ്ടി​ക്കു​ക​യോ സം​വി​ധാ​യ​ക​ർ ആ​വി​ഷ്കരി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. മ​ല​യാ​ള​ത്തി​ലെ നൂ​റു ക​ഥ​ക​ൾ തെര​ഞ്ഞെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തി​ൽ​ ഏ​തു നി​രൂ​പ​ക​നും ക​ണ്ണ​ട​ച്ച് തെര​ഞ്ഞെ​ടു​ക്കു​ന്ന ക​ഥ​യാ​ണ് ലോ​ല.​ മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച നോ​വ​ൽ തെര​ഞ്ഞെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തി​ൽ പ​ത്മ​രാ​ജ​ന്‍റെ പ്ര​തി​മ​യും രാ​ജ​കു​മാ​രി​ക്കും സ്ഥാ​നം ല​ഭി​ക്കും.

ബൈ​ബി​ൾ പ​ഴ​യനി​യ​മം പ​ത്മ​രാ​ജ​ന് ഉ​റ​വ വ​റ്റാ​ത്ത ഒ​രു സാ​ഹി​ത്യ​പ്ര​ചോ​ദ​ന​മാ​യി​രു​ന്നു. ത​ന്‍റെ സൃ​ഷ്ടി​ക​ളി​ൽ ബൈ​ബി​ൾ വ​ച​ന​ങ്ങ​ൾ അ​തിമ​നോ​ഹ​ര​മാ​യി കോ​ർ​ത്തി​ണക്കുന്നു​ണ്ട്.​സോ​ള​മ​ന്‍റെ ഉ​ത്ത​മഗീ​തംപോ​ലെ ജീ​വി​ത​ത്തി​ന്‍റെ സ​ർ​വസൗ​ന്ദ​ര്യ​വും ഏ​കാ​ന്ത​ത​യും വി​ര​ഹ​വും വി​ഷാ​ദ​വും ച​റം പോ​ലെ ഒ​ഴു​കു​ന്ന സ​ങ്ക​ട​ങ്ങ​ളും സ്പു​ടം ചെ​യ്ത​തും ഒ​പ്പം അ​സം​സ്കൃ​ത​വു​മാ​യ ജീ​വി​താ​സ​ക്തി​ക​ളും കാ​മ​ക്രോ​ധ മോ​ഹ​വും ദൃ​ശ്യ​ങ്ങ​ളു​ടെ സൂ​ച​ന​ക​ൾകൊ​ണ്ടും മാ​സ്മ​രി​ക ഭാ​വ​നകൊ​ണ്ടും അ​ഭ്ര​പാ​ളി​യി​ൽ സ​ന്നി​വേ​ശി​പ്പി​ച്ച് അ​നു​വാ​ച​ക ഹൃ​ദ​യ​ത്തെ ത​ര​ളി​ത​വും ക​ലു​ഷി​ത​വു​മാ​ക്കു​ന്ന പ​ത്മ​രാ​ജ​ന്‍റെ കൈയ​ട​ക്കം അ​ദ്ദേ​ഹ​ത്തെ മൗ​ലി​ക​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു​ണ്ട് മ​ല​യാ​ള സാ​ഹി​ത്യ-സി​നി​മാ ച​രി​ത്രമ​ണ്ഡ​ല​ത്തി​ൽ.

മ​ല​യാ​ള സി​നി​മ​യു​ടെ ത​ല​ക്കെ​ട്ടു​ക​ളെ ഇ​ത്ര​മേ​ൽ ഭാ​വസു​ന്ദ​ര​വും കാ​ൽ​പനി​ക​വു​മാ​ക്കി​യ​ത് പ​ത്മ​രാ​ജ​നാ​യി​രു​ന്നു. ഒ​റ്റ​വ​രി​യു​ള്ള ഒ​രു ക​വി​ത പോ​ലെ, ഒ​രു ഹൈ​ക്ക്പോ​ലെ.​ വിലോ​ഭ​നീ​യ​മാ​യ സ്വ​പ്ന​ത്തി​ലേ​ക്കു​ള്ള ഒ​രു താ​ക്കോ​ൽപോ​ലെ അ​വ നി​ല​കൊ​ണ്ടു. സി​നി​മ​യ്ക്ക​പ്പു​റം ഒ​രു സ്വ​ത​ന്ത്ര സ​ങ്കേ​ത​മാ​യി അ​ർ​ഥലാ​വ​ണ്യം നി​റ​ഞ്ഞ​താ​യി​രു​ന്നു ഈ ​ത​ല​ക്കെ​ട്ടു​ക​ൾ. എ​ഴു​പ​തു​ക​ളി​ലെ കാ​ൽ​പനി​ക ക​ൽ​പന​ക​ളാ​ൽ ത​ര​ളി​ത​മാ​യ മ​ന​സു​ക​ളി​ൽ വ​ർ​ണരാ​ജിപോ​ലെ പ​ലത​ര​ത്തി​ൽ ഇ​വ പ്ര​തി​ബിം​ബി​ച്ചു.

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ​ത്ത് സി​നി​മ​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തി​ൽ പ​ത്മ​രാ​ജ​ന്‍റെ സി​നി​മ​യു​ണ്ടാ​കും. അ​ങ്ങനെ സി​നി​മ​യി​ലും സാ​ഹി​ത്യ​ത്തി​ലും തന്‍റെ പ്ര​തി​ഭ​യു​ടെ മ​ന്ത്രി​ക സ്പ​ർ​ശം ഇ​ത്ര​മേ​ൽ സ്വാ​ധീ​നി​ച്ച, യു​വാ​ക്ക​ളു​ടെ ജീ​വി​ത കാ​ഴ്ചപ്പാ​ടു​ക​ളേ​യും ത​ന്‍റെ സ​ർ​ഗാത്മ​ക​തകൊ​ണ്ട് വി​സ്മ​യി​പ്പി​ക്കു​ന്ന ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യ ഒ​രു ഗ​ന്ധ​ർ​വ്വ​ൻ ത​ന്നെ​യാ​യി​രു​ന്നു പ​ത്മ​രാ​ജ​ൻ.​ ഇ​തു പ​ത്മ​രാ​ജ​ൻ ടച്ച് എ​ന്ന് ആ​ഘോ​ഷി​ക്ക​പ്പെ​ട്ടു.

ജീ​വി​ച്ചി​രു​ന്ന​പ്പോ​ഴും ജീ​വി​ത​ത്തി​ൽ നി​ന്നു ക​ട​ന്നുപോ​യ​പ്പോ​ഴും ഒ​രേപോ​ല, ഒ​രു വി​സ്മ​യം പോ​ലെ​ ആ​രാ​ധ​ക​ർ നെ​ഞ്ചേ​റ്റി​യ സാ​ഹി​ത്യപ്ര​തി​ഭ​ക​ൾ പ​ത്മ​രാ​ജ​നെപോ​ലെ ലോ​ക​ത്ത് അ​ധി​ക​മി​ല്ല.

എം.സി. വസിഷ്ഠ്