ന്യൂസ് റൂമിലെ ഏകാകികൾ
Sunday, September 21, 2025 6:24 AM IST
ന്യൂസ് റൂമിലെ ഏകാകികൾ
പി. രാംകുമാർ
പേജ്: 266 വില: ₹ 300
അഴിമുഖം, തൃപ്പൂണിത്തുറ
ഫോൺ: 73568 34987
രാജ്യത്തെ വേറിട്ട മാധ്യമപ്രവർ ത്തകരുടെ ജീവിതത്തിന്റെ നാൾവഴികൾ അനാവരണംചെയ്യുന്ന ഗവേഷണാധിഷ്ഠിതമായ കുറിപ്പുക ളുടെ സമാഹാരം. മാധ്യമ ലോകത്തെ ക്കുറിച്ചു പഠിക്കുന്നവർക്ക് വഴികാട്ടി.
നാം കാണുന്ന പ്രപഞ്ചവും കാണാത്ത പ്രപഞ്ചങ്ങളും
ആകാഷ് വർദ്ധ്മൻ
പേജ്: 216 വില: ₹ 110
ഔട്ട്ലുക് കമ്യൂണിക്കേഷൻസ്,
കളമശേരി.
അജ്ഞതയിൽനിന്ന് ആധുനിക ശാസ്ത്രചിന്തയിലേക്കുള്ള മനുഷ്യന്റെ അറിവിന്റെ യാത്ര രേഖപ്പെടുത്തുന്ന കൃതി. പ്രപഞ്ചത്തിന്റെ വിശാലതയെക്കുറിച്ച് വായനക്കാരെ ചിന്തിപ്പിക്കുന്നത്.
ഹൃദയരാഗം -വചനവിചിന്തനം
ഫാ. റൊമാൻസ് ആന്റണി
പേജ്: 320 വില: ₹ 400
കാർമൽ പബ്ലിഷിംഗ് ഹൗസ്.
ഫോൺ: 0471 2327253
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സംഭവിച്ച യാഥാർഥ്യങ്ങളിലേക്ക് ക്രിസ്തുസ്നേഹത്തിന്റെ പ്രകാശം വിതറുന്ന വാക്കുകൾ. ഹൃദയം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തിലേ ക്ക് വഴിനടത്തുന്ന ലേഖനങ്ങൾ.
നിന്നെയും കാത്ത്
ജോയി ചെഞ്ചേരിൽ എംസിബിഎസ്
പേജ്: 78 വില: ₹ 130
ലൈഫ്ഡേ ബുക്സ്, കോട്ടയം
ഫോൺ: 8078805649
ദിവ്യകാരുണ്യം പ്രമേയമാക്കിയ മലയാളത്തിലെ ആദ്യ നോവെല്ല. സനാതനമായ ആത്മീയ ചൈതന്യത്തിന് കാലാതിവർ ത്തിയായ സാംഗത്യമുണ്ടെന്നു തെളിയിക്കുന്ന രചന.