Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലോക മാരിടൈം ദിനാഘോഷം നാളെ കൊച്ചിയിൽ നടക്കും. ലെ മെറിഡിയനിൽ വൈകിട്ട് 6ന് നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
സർക്കാർ പ്രഖ്യാപിച്ച ഇന്റർനാഷണൽ മാരിടൈം മ്യൂസിയം ആൻഡ് ഓഷ്യനേറിയം പദ്ധതിയുടെ സമീപനരേഖയുടെയും ലോഗോയുടെയും പ്രകാശനം മുഖ്യമന്ത്രി നിർവഹിക്കും.
കേരള മാരിടൈം ബോർഡ്, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്, മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. പുരാവസ്തു- ഫിഷറീസ് വകുപ്പുകളും കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയും കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചും പരിപാടിയിൽ പങ്കാളികളാകും.
ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ അധ്യക്ഷനാകുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, ഹൈബി ഈഡൻ എംപി, തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. കേൽക്കർ, കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജെറോമിക് ജോർജ്, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ, നാവികസേന-കോസ്റ്റ് ഗാർഡ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ എട്ടിന് ആരംഭിക്കുന്ന ദിനാഘോഷ പരിപാടിയിൽ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. ബിജുകുമാർ മാരിടൈം എക്സിബിഷനും ഹെറിറ്റേജ് മ്യൂസിയം ഏരിയയും ഉദ്ഘാടനം ചെയ്യും.
പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്ന എക്സിബിഷനിൽ റോമൻ കാലഘട്ടം മുതലുള്ള സമുദ്രവ്യാപാര ചരിത്രം, ഖനന വസ്തുക്കൾ, മ്യൂസിയം-ഓഷ്യനേറിയം ആശയങ്ങൾ എന്നിവ ഉൾപ്പെടുത്തിയ ഏഴ് പ്രത്യേക സോണുകൾ ഉണ്ടാകും. മാരിടൈം ഈസ് മൈ ഫ്യൂച്ചർ, മാരിടൈം ഹെറിറ്റേജ് ആൻഡ് ദ മ്യൂസിയം, ബ്ലൂ ഇക്കോണമി, ഓഷ്യനേറിയം ആൻഡ് ഹോളിസ്റ്റിക് ടൂറിസം വിഷയങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ചർച്ചകൾ നടക്കും.
National
ചെന്നൈ: മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ 96-ാമത് പുനരൈക്യ വാർഷികാഘോഷങ്ങൾക്കു ചെന്നൈ മൊഗപ്പയറിലെ മാർ ഗ്രിഗോറിയോസ് കോളജ് കാമ്പസിൽ തുടക്കമായി.
പുനരൈക്യ സംഗമത്തിന് സെന്റ് എഫ്രേം ഘഡ്കി–പൂന രൂപതയാണ് ആതിഥേയത്വം വഹിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിന് മലങ്കര സുറിയാനി കത്തോലിക്ക സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകി.
അയ്യപ്പാക്കത്തുനിന്ന് കൊണ്ടുവന്ന, ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ ഛായാചിത്രവും വണ്ടലൂരിൽനിന്ന് കൊണ്ടുവന്ന ആർച്ച്ബിഷപ് മാർ തെയോഫിലോസിന്റെ ഛായാചിത്രവും പാടി സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകയിൽനിന്നുള്ള കാതോലിക്കേറ്റ് പതാകയും ചടങ്ങിൽ ഏറ്റുവാങ്ങി. തുടർന്ന് വചനപ്രഭാഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിച്ച ബൈബിൾ കൺവൻഷൻ ആരംഭിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് 2.30നു മലങ്കര കാത്തലിക് അസോസിയേഷൻ, മലങ്കര കാത്തലിക് മദേഴ്സ് ഫോറം , മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് , മലങ്കര കാത്തലിക് ചിൽഡ്രൻസ് ലീഗ് എന്നിവയുടെ സമ്മേളനങ്ങൾ വിവിധ വേദികളിലായി നടക്കും.
നാളെ ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മാർ ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിരിക്കും. മദ്രാസ്–മൈലാപ്പുർ അതിരൂപതാധ്യക്ഷൻ ജോർജ് ആന്റണിസാമി വചനസന്ദേശം നൽകും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. സ്പീക്കർ ജെ.സി.ഡി. പ്രഭാകർ മുഖ്യാതിഥിയായിരിക്കും. സഭയ്ക്കും സമൂഹത്തിനും നൽകിയ സമർപ്പിതസേവനങ്ങളെ മാനിച്ച് ഘഡ്കി–പുന രൂപതയിലെ അല്മായരെ ആദരിക്കും.
അഞ്ച് കുടുംബങ്ങൾക്കായി നിർമിച്ച അഞ്ച് വീടുകളുടെ താക്കോൽദാനവും ചടങ്ങിൽ നടക്കും. കാതോലിക്കാ ബാവ കാരുണ്യവർഷം ഉദ്ഘാടനം ചെയ്യും.
അടുത്ത വർഷത്തെ പുനരൈക്യ വാർഷികാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ബത്തേരി രൂപതയ്ക്ക് കാതോലിക്കേറ്റ് പതാക ഔദ്യോഗികമായി കൈമാറുന്നതോടെ മൂന്ന് ദിവസത്തെ ആഘോഷങ്ങൾക്ക് സമാപനമാകും.
Kerala
തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥിസമരത്തെ വിമർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ജന്തർ മന്തറിൽ കണ്ടതു പ്രതീക്ഷ നൽകുന്ന ചിത്രമല്ലെന്ന് അദ്ദേഹം പറഞ്ഞു.
മാർ ബസേലിയോസ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗവർണർ. സമരം ചെയ്യുന്നതിലോ ചോദ്യങ്ങൾ ചോദിക്കുന്നതിലോ തെറ്റില്ല. എന്നാൽ രാജ്യത്തെ നേതാക്കൾക്കെതിരെ തെരുവിൽ ഇറങ്ങി മോശം ഭാഷ ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ എന്ന് ഗവർണർ ചോദിച്ചു.
മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കബാവ അധ്യക്ഷത വഹിച്ചു. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ വെല്ലുവിളികള് നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നു കാതോലിക്ക ബാവ ചൂണ്ടികാട്ടി.
മാര് ബസേലിയോസ് കോളജ് ഉള്പ്പെടെയുള്ള ഈ കാമ്പസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്ച്ചയില് അഭിമാനിക്കുന്നുവെന്നു മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി കെ. മുരളീധരന് അഭിപ്രായപ്പെട്ടു. കുട്ടികള് ആരും തന്നെ ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാനം വിട്ടും രാജ്യം വിട്ടും പോകരുതെന്നാണ് യുഡിഎഫ് സര്ക്കാരിന്റെ പ്രഖ്യാപിത നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ കൗണ്സില് ചെയര്പേഴ്സണ് ഡോ.എസ്. അച്യുത് ശങ്കര് , കോളജ് പ്രിന്സിപ്പൽ ഡോ. എസ്. വിശ്വനാഥ റാവു എന്നിവര് പ്രസംഗിച്ചു. എംബിസിഇടി ഡയറക്ടര് ഫാ. ഡോ. ജോണ് വര്ഗീസ് സ്വാഗതവും ബർസാർ ഫാ. ഡോ. കോശി ഐസക്ക് പുന്നമൂട്ടില് നന്ദിയും പറഞ്ഞു.
National
വെല്ലൂർ: വെല്ലൂർ വിഐടി സർവകലാശാലയിൽ ഓണം ആഘോഷിച്ചു. വാർഷിക ഓണാഘോഷ പരിപാടിയായ ‘തനിമ’യുടെ 25-ാം പതിപ്പിൽ കേരള ആഭ്യന്തര, വിജിലൻസ് മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി വിജയ് നടത്തുന്ന അഴിമതിവിരുദ്ധ പോരാട്ടങ്ങൾക്ക് സംസ്ഥാനത്തെ ജനങ്ങൾ പൂർണ പിന്തുണ നൽകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
കേരള പൊലിസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ലഹരിവിരുദ്ധ പ്രചാരണത്തിന് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രശംസ അറിയിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. ഈ പദ്ധതിക്കു കീഴിൽ 11,085 പേർ അറസ്റ്റിലാകുകയും 10,256 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇതിൽ വിജയ്യുടെ പിന്തുണ തേടിയിട്ടുണ്ടെന്നും നടൻ മോഹൻലാലിനൊപ്പം വിജയ് കൊച്ചിയിലെത്തി ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
കേരളത്തിന്റെ പ്രതിശീർഷ വരുമാനത്തെയും ഉന്നതവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെയും ചടങ്ങിൽ അധ്യക്ഷത വഹിച്ച വിഐടി ചാൻസലർ ഡോ. ജി. വിശ്വനാഥൻ പ്രശംസിച്ചു. വിഐടി കാമ്പസുകളിൽ ആറായിരത്തോളം മലയാളിവിദ്യാർഥികൾ പഠിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. 3000ത്തിലധികം വിദ്യാർഥികളും സർവകലാശാലാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
District News
പാലക്കാട്: യുവജനങ്ങളുടെ നേതൃത്വവികസനത്തിനും സാമൂഹിക പ്രതിബദ്ധതക്കും ഊന്നൽനൽകി ജെസിഐ പാലക്കാട് ഫോർട്ട് 15 വരെ സംഘടിപ്പിക്കുന്ന ജെസിഐ വാരാഘോഷത്തിനു തുടക്കമായി.
ആദ്യദിന പരിപാടിയായി ജെസിഐ മേഖല 28 ന്റെ വാരാഘോഷ ഉദ്ഘാടനവും കുടിവെള്ളത്തിന് പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം പടിപടിയായി കുറക്കുക എന്ന ലക്ഷ്യത്തോടെ ജെസിഐ ഇന്ത്യ നടപ്പാക്കുന്ന സസ്റ്റെയിനബിൾ സിപ്പിംഗ് പരിപാടിയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് ആയുഷ് കെയർ ഫൗണ്ടേഷന്റെ സഹകരണത്തോടെ 250 സ്റ്റീൽ കുപ്പികൾ വിതരണം ചെയ്തു.
പിന്നണി ഗായകനും നടൻപാട്ട് കലാകാരനുമായ പ്രണവം ശശി മുഖ്യാതിഥിയായി. ജെസിഐ മുൻ ദേശീയ പ്രസിഡന്റ് പി. സന്തോഷ് കുമാർ വിശിഷ്ടാതിഥിയായി. ചടങ്ങിൽ പ്രസിഡന്റ് കെ.ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു.
പ്രോജക്ട് ഡയറക്ടർ അഭയ് അലക്സ് നന്ദി പറഞ്ഞു. വാരാചരണത്തിന്റെ ഭാഗമായി വരുംദിവസങ്ങളിൽ നേതൃത്വ, നൈപുണ്യ വികസന പരിശീലനം, വിദ്യാർഥികൾക്ക് പ്രസംഗ മത്സരം, ബിസിനസ് നെറ്റ് വർക്കിംഗ്, വികസന പരിപാടികൾ, സോഷ്യൽ മീഡിയ കാന്പയിൻ, കുടുംബബന്ധങ്ങളുടെ പ്രാധാന്യം ഉയർത്തിപ്പിടിച്ച് ഫാമിലി ബോണ്ടിംഗ് ഡേ, സല്യൂട്ട് ദി സൈലന്റ് സ്റ്റാർ, ഔട്ട് സ്റ്റാൻഡിംഗ് യംഗ് പേഴ്സണ്, കമൽപത്ര പുരസ്കാരങ്ങളുടെ വിതരണം എന്നിവ നടക്കും. വാരാഘോഷ കോ-ഓർഡിനേറ്റർ അർഷാദ് മുഹമ്മദ് നേതൃത്വം നൽകും.
District News
പാലാ: ഇന്ത്യയിലെ കത്തോലിക്ക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ സേവ്യർ ബോർഡിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ സേവ്യർ ബോർഡ് വാരാചരണത്തിന് തുടക്കമായി. 11 വരെ നീണ്ടുനിൽക്കുന്ന വാരാചരണത്തിൽ എല്ലാ ദിവസവും വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പാലാ രൂപത മുഖ്യ വികാരി ജനറാളും കോളജ് ചെയർമാനുമായ മോണ്. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടറും സേവ്യർ ബോർഡ് ദേശീയ ജോയിന്റ് സെക്രട്ടറിയുമായ ഫാ. ഡോ. ജയിംസ് ജോണ് മംഗലത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. വി. പി. ദേവസ്യ, വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. ജോസഫ് പുരയിടത്തിൽ എന്നിവർ പ്രഭാഷണം നടത്തി. കോളജ് ബർസാർ ഫാ. ഡോ. ജോർജ് കാരംവേലിൽ, മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ ഡയറ്റീഷൻ ജിൻസി ജോയി എന്നിവർ ക്ലാസെടുത്തു.
വാരാചരണത്തിന്റെ ഭാഗമായി സെന്റ് ജോസഫ്സ് കോളജിൽ രക്തദാന ക്യാന്പും സ്പെഷൽ സ്കൂൾ സന്ദർശനവും സംഘടിപ്പിച്ചു. മാർ സ്ലീവാ മെഡിസിറ്റി പാലാ, കെഎസ്ബിടിസി, പോൾ ബ്ലഡ് എന്നിവയുടെ സഹകരണത്തോടെ കോളജിലെ എൻഎസ്എസ് യൂണിറ്റുകളുടെയും റെഡ് റിബ്ബണ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഈ ജീവൻരക്ഷാ ദൗത്യം ഒരുക്കിയത്. അന്തിനാടുള്ള ശാന്തിനിലയം സ്പെഷൽ സ്കൂളിലായിരുന്നു മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും സന്ദർശനം.
പരിപാടികൾക്ക് ഡോ. രാജേഷ് ബേബി, ഫാ.ഡോ. ജിത്തു മാത്യു, ഡോ. അനു പയസ് ജോസ് ജയിംസ് എന്നിവർ നേതൃത്വം നൽകി.
District News
ചെത്തിപ്പുഴ: ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാര് സീനിയര് സെക്കന്ഡറി സ്കൂളിലെ അധ്യാപകദിനാഘോഷം നടത്തി. സ്കൂള് ഓഡിറ്റോറിയത്തില് നടന്ന സമ്മേളനം തിരുവല്ല ക്രൈസ്റ്റ് സെന്ട്രല് സ്കൂള് പ്രിന്സിപ്പല് ഫാ. ജയിംസ് മുല്ലശേരി സിഎംഐ ഉദ്ഘാടനം ചെയ്തു.
സ്കൂള് പ്രിന്സിപ്പല് ഫാ. സേവ്യര് അമ്പാട്ട്, സ്റ്റുഡന്റ് പ്രിന്സിപ്പല് റെഹാന് അഹമ്മദ്, സ്റ്റുഡന്റ് വൈസ് പ്രിന്സിപ്പല് സെറ റേബാ മാത്യൂസ് എന്നിവര്ക്ക് സ്കൂളിന്റെ താക്കോല് കൈമാറി.
തുടര്ന്ന് അന്നേ ദിവസത്തെ സ്കൂള് ഭരണനിര്വഹണത്തിന്റെയും ക്ലാസുകളുടെയും പൂര്ണ ഉത്തരവാദിത്വം വിദ്യാര്ഥികള് ഏറ്റെടുത്തു. ക്രിസ്തുജ്യോതി ഗ്രൂപ്പ് മാനേജര് ഫാ. തോമസ് മണ്ണുപ്പറമ്പില്, ഫാ. സേവ്യര് അമ്പാട്ട്, ബര്സാര് ഫാ. അഖില് കരിക്കാത്തറ, ഫാ. സെജു കാട്ടിപ്പറമ്പില്, തങ്കച്ചന് മാത്യു, ജേക്കബ് മാത്യു, ടെനിമോള് കുര്യന്, ലിറ്റി ബോബി, ഷാലിയ ജോര്ജ് എന്നിവര് പ്രസംഗിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഉച്ചകഴിഞ്ഞ് അധ്യാപകരും വിദ്യാര്ഥികളും തമ്മില് സൗഹൃദ ക്രിക്കറ്റ് മത്സരവും സംഘടിപ്പിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ ഓണം വാരാഘോഷ സമാപന ചടങ്ങ് വേദിയില് വന്ദേമാതരം പൂര്ണമായും ആലപിച്ചു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോകോള് പ്രകാരമാണ് വന്ദേമാതരം പൂര്ണമായും ആലപിച്ചതെന്നാണ് സര്ക്കാര് വിശദീകരണം.
മുഖ്യമന്ത്രി വി.ഡി. സതീശന്, സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന്, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, കെ. മുരളീധരന്, കെ.എ. തുളസി, സി.പി. ജോണ്, റോജി എം. ജോണ്, ബിന്ദു കൃഷ്ണ, തിരുവനന്തപുരം കോര്പറേഷന് മേയര് വി.വി. രാജേഷ് എന്നിവരുള്പ്പെടെ വേദിയിലുണ്ടായിരുന്നു.
പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രത്യേക പ്രോട്ടാക്കോള് ഉണ്ടെന്നും അതില് സംസ്ഥാനത്തിന് ഇടപെടാന് സാധിക്കില്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നേരത്തെ പ്രതികരിച്ചിരുന്നു.
District News
വിസ്മയ കാഴ്ചകളൊരുക്കി ഇന്ന് ഘോഷയാത്ര
തിരുവനന്തപുരം: ആറു രാപ്പകലുകൾ അനന്തപുരിയെ ആവേശത്തേരേറ്റിയ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ചുള്ള ഘോഷയാത്ര ഇക്കുറിയും കലാപ്രകടനങ്ങളുടെ വിസ്മയ കാഴ്ചകളൊരുക്കും. കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ നടക്കുന്ന സമാപന ഘോഷയാത്രയിൽ വിവിധ സർക്കാർ വകുപ്പുകളുടെയും സംഘടനകളുടെയും ഫ്ളോട്ടുകളും നിശ്ചലദൃശ്യങ്ങളും അണിനിരക്കും.
വൈകുന്നേരം അഞ്ചിന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ സമാപന ഘോഷയാത്ര ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്, ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ് തുടങ്ങിയവർ പങ്കെടുക്കും. ലോക്ഭവനിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര വെള്ളയന്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയിൽ സമാപിക്കും.
ഘോഷയാത്ര കാണാനെത്തുന്ന വിശിഷ്ടാതിഥികൾക്കായി കനകക്കുന്ന് മുതൽ കവടിയാർ വരെ വിവിധയിടങ്ങളിൽ പവലിയനുകൾ സജ്ജമാക്കിയിട്ടുണ്ട്. ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ പാളയം ഭാഗത്തെ പ്രത്യേക പവലിയനിലിരുന്ന ഘോഷയാത്ര കാണും. ഘോഷയാത്രയും ഉപരാഷ്ട്രപതിയുടെ സന്ദർശനവും കണക്കിലെടുത്ത് ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിലെ പ്രധാന റോഡുകളിൽ പാർക്കിംഗും നിരോധിച്ചിട്ടുണ്ട്.
കേരളത്തിൻറെ വളർച്ചയും പാരന്പര്യവും സംസ്കാരവും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആവിഷ്കരിക്കുന്ന 69 ഓളം ഫ്ളോട്ടുകളും ഇൻസ്റ്റലേഷനുകളുമാണ് വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ ഘോഷയാത്രയിൽ അണിനിരക്കുക. നാടൻ കലകളും തനത് രൂപങ്ങളും ഉൾപ്പെടെ 99 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമാകും. പുലിക്കളി, ഗരുഡൻ പറവ, മുത്തപ്പൻ തെയ്യം തുടങ്ങിയ പരന്പരാഗത കലാരൂപങ്ങൾ ഘോഷയാത്രയെ വ്യത്യസ്തമാക്കും. തമിഴ്നാട്, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാസംഘങ്ങളും ഘോഷയാത്രയിൽ പങ്കെടുക്കും.
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷം തലസ്ഥാന നഗരിക്ക് പുറമെ മറ്റ് ജില്ലകളിലും ഓണത്തിന് ആഘോഷപ്പൊലിമ പകർന്നു. തിരുവനന്തപുരം ജില്ലയിൽ മാത്രം കനകക്കുന്ന്, സെൻട്രൽ സ്റ്റേഡിയം ഉൾപ്പെടെ 35 വേദികളിലായി 3,000 ത്തിലധികം കലാകാരൻമാർ അണിനിരന്നു. സംസ്ഥാനത്തൊട്ടാകെ 100 ലധികം വേദികളിലായി നടന്ന 170 ലേറെ പരിപാടികളിൽ 8,000 ത്തിലേറെ കലാകാരൻമാർ പങ്കെടുത്തു.
പടയണി, തെയ്യം, മുടിയേറ്റ്, തോൽപാവക്കൂത്ത്, അർജുന നൃത്തം, തിറ തുടങ്ങി കേരളത്തിന്റെ പരന്പരാഗത അനുഷ്ഠാന കലാരൂപങ്ങളുടെ അവതരണവും ജനശ്രദ്ധ നേടി. ഇത്തവണ ആദ്യമായി പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കോവളം ഉൾപ്പെടെ കൂടുതൽ വേദികൾ ആഘോഷത്തിനായി ഒരുക്കിയതും ശ്രദ്ധേയമായി.
വ്യത്യസ്ത പ്രദേശങ്ങളിലെ തനത് രുചികൾ വിളന്പുന്ന ഭക്ഷണശാലകളും കനകക്കുന്നിൽ ഒരുക്കിയ വ്യാപാര മേളയും പ്രദർശനവും ഓണാഘോഷങ്ങൾക്ക് പൊലിമ കൂട്ടി. ലഹരിക്കെതിരെയുള്ള സർക്കാരിന്റെ ’ഓപ്പറേഷൻ തൂഫാൻ’ പോലുള്ള പ്രചാരണങ്ങൾക്കും ബോധവൽക്കരണങ്ങൾക്കും ഓണം വാരാഘോഷം വേദിയായിരുന്നു.
സമാപനം കളറാക്കാൻ നിശാഗന്ധിയിൽ
പൂതനും തിറയും ഓണമാമാങ്കവും
തിരുവനന്തപുരം: ഓണം ടൂറിസം വാരാഘോഷത്തിന്റെ സമാപന ദിനത്തിൽ നിശാഗന്ധി വേദിയിൽ ഇന്ന് വൈകുന്നേരം ആറിന് പാലക്കാട് വാണിയംകുളം രാമ സ്മാരക തിറ പൂതൻകളി സംഘത്തിലെ കെ.എം.ഉണ്ണികൃഷ്ണനും കൂട്ടരും അവതരിപ്പിക്കുന്ന പൂതനും തിറയും ഹരീഷ് ശിവരാമകൃഷ്ണന്റെ നേതൃത്വത്തിൽ അഗം ബാന്റ് അവതരിപ്പിക്കുന്ന ഓണ മാമാങ്കവും വർണ്ണപ്പകിട്ടേകും. ഉണ്ണികൃഷ്ണന്റെ മക്കളായ ഉദയകുമാറും ദേവദാസും ഉൾപ്പെടെയുള്ള സംഘമാണ് പൂതനും തിറയും അവതരിപ്പിക്കുന്നത്. തുടർന്ന് രാത്രി ഏഴിന് ഹരീഷ് ശിവരാമകൃഷ്ണൻന്റെ നേതൃത്വത്തിൽ അഗം ബാന്റ് ഓണമാമാങ്കം അവതരിപ്പിക്കും.
District News
കല്പ്പറ്റ: സംസ്ഥാന സര്ക്കാര് ടൂറിസം വകുപ്പ് മുഖേന സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ ജില്ലാതല സമാപനം നാളെ അമ്പലവയലില് നടത്തും.
ഘോഷയാത്ര, പൊതുസമ്മേളനം, നാടന് കലാരൂപങ്ങളുടെ അവതരണം എന്നിവ സമാപന പരിപാടികളുടെ ഭാഗമാണെന്ന് സംഘാടക സമിതി ചെയര്മാനും അമ്പലവയല് പഞ്ചായത്ത് പ്രസിഡന്റുമായ എന്.സി. കൃഷ്ണകുമാര്, കണ്വീനറും ഡിടിപിസി മാനേജരുമായ ബിജു ജോസഫ്, സംഘാടക സമിതി പ്രസിഡന്റ് ഒ.വി. വര്ഗീസ്, അമ്പലവയല് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അബു, ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.കെ. ബാബു, വികസനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് പി. ഷഫീഖ് എന്നിവര് വാര്ത്താസമ്മേളനത്തില് അറിയിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നിന് ഹെറിറ്റേജ് മ്യുസിയം പരിസരത്ത് ആരംഭിച്ച് ഗവ. ഹയര് സെക്കന്ഡറി സ്കൂള് ഗ്രൗണ്ടില് സമാപിക്കുന്ന ഘോഷയാത്രയില് 1,500 ഓളം പേര് അണിനിരക്കും. "മാവേലി' നയിക്കുന്ന ഘോഷയാത്രയ്ക്ക് പുലിക്കളി, ചെണ്ടമേളം, ശിങ്കാരിമേളം, കാവടി, അമ്മന്കുടം, കൈകൊട്ടിക്കളി, കോല്ക്കളി, തുടി, കളരിപ്പയറ്റ്, ബാന്ഡ്മേളം, ദഫ് മുട്ട്, തെയ്യം, നാസിക് ഡോള്, വിവിധ സ്ഥാപനങ്ങളുടെ പ്ലോട്ടുകള് എന്നിവ മാറ്റുകൂട്ടും. 5.30ന് പൊതുസമ്മേളനം ഐ.സി. ബാലകൃഷ്ണന് എംഎല്എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എന്.സി. കൃഷ്ണകുമാര് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് മുഖ്യാതിഥിയാകും. 6.30 മുതല് നാടന് കലാരൂപങ്ങളുടെ അവതരണം. രാത്രി ഒമ്പതരയോടെയാണ് സമാപനം.
അമ്പലവയല്: പഞ്ചായത്തിലെ ഏഴാം വാര്ഡ് ജനകീയ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തില് നാളെ വ്യാപാര ഭവനില് ഓണാഘോഷം നടത്തും. വ്യാപാരികള്, അയല്ക്കൂട്ടങ്ങള്, ക്ലബ്ബുകള്, വനിതാ സ്വാശ്രയ സംഘങ്ങള് എന്നിവയുടെ സഹകരണത്തോടെയാണ് രാവിലെ ഒമ്പത് മുതല് ആഘോഷമെന്ന് സംഘാടക സമിതി ചെയര്മാന് സുനില്കുമാര്, പ്രോഗ്രാം കണ്വീനര് ഷിനു ജോസഫ് എന്നിവര് അറിയിച്ചു.
കുട്ടികള്ക്ക് മത്സരങ്ങള്, കലാപരിപാടികള്, വടംവലി, ഓണസദ്യ, ഘോഷയാത്ര തുടങ്ങിയവ ഉണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്നിന് സമാപന സമ്മേളനം ഐ.സി. ബാലകൃഷ്ണന് എംഎല്എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി കണ്വീനര് ഒ.വി. വര്ഗീസ് അധ്യക്ഷത വഹിക്കും. വാര്ഡിലെ മുതിര്ന്ന പൗരന്മാരെ പഞ്ചായത്ത് പ്രസിഡന്റ് എന്.സി. കൃഷ്ണകുമാര് ആദരിക്കും. വ്യാപാരി മെഡിക്കല് കാര്ഡ്, ഓണക്കിറ്റ്, ചികിത്സ ആനുകൂല്യ വിതരണം യഥാക്രമം ജില്ലാ പഞ്ചായത്തംഗം ബീന വിജയന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അബു, പഞ്ചായത്ത് ക്ഷേമകാര്യ വികസനകാര്യ കമ്മിറ്റി ചെയര്മാന് പി. ഷഫീഖ് എന്നിവര് നിര്വഹിക്കും. ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.കെ. ബാബു സമ്മാന വിതരണം നടത്തും. വാര്ഡ് അംഗം റജില ഷാഫി സംഘാടക സമിതി ട്രഷറര് എ.കെ. അബ്ദുള് ഹക്കീം എന്നിവർ സംസാരിക്കും.
ഓണാഘോഷം നടത്തി
പാതിരിച്ചാല്: എരണക്കൊല്ലി സര്ഗ ആര്ട്സ് ആന്ഡ് സ്പോര്ട്സ് ക്ലബ് "കാഹളം-2026' എന്ന പേരില് ഓണാഘോഷം നടത്തി. എം.കെ. ബാലചന്ദ്രന് അധ്യക്ഷത വഹിച്ചു. വാര്ഡ് അംഗം ലീല ബാലന്, കേളു, കുഞ്ഞിരാമന്, കുഞ്ഞുഗോപി, കാവ്യ ബാബു, സി.ഇ. മധു എന്നിവര് പ്രസംഗിച്ചു. വിമുക്തി മിഷന് ജില്ലാ കോ ഓര്ഡിനേറ്റര് എന്.സി. സജിത്കുമാര് ലഹരിവിരുദ്ധ സന്ദേശം നല്കി. മത്സര വിജയികള്ക്കുള്ള സമ്മാനങ്ങള് അദ്ദേഹം വിതരണം ചെയ്തു. ദൃശ്യ ബാലകൃഷ്ണന്, എ.ആര്. രേഷ്മ എന്നിവർ സംസാരിച്ചു.
നടവയല്: ചിറ്റാലൂര്ക്കുന്നില് ഗ്രാമോദയം റൂറല് ഡെവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തില് ഓണാഘോഷം നടത്തി. ദ്വിദിന ആഘോഷത്തിന്റെ ഭാഗമായി സ്ത്രീകള്ക്കും പുരുഷന്മാര്ക്കും വിവിധ മത്സരങ്ങള് നടത്തി. കേണിച്ചിറയില് ആരംഭിച്ച് ചിറ്റാലൂര്ക്കുന്നില് സമാപിച്ച മാരത്തണ് മത്സരം ശ്രദ്ധേയമായി. സന്തോഷ് ട്രോഫി താരം ഗ്രിഫിറ്റി ഗ്രേഷ്യസാണ് മാരത്തണ് ഫ്ളാഗ് ഓഫ് ചെയ്തത്. സമാപന സമ്മേളനം പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് സന്ധ്യ ലിഷു ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി കണ്വീനര് ബാബു പുതുശേരി അധ്യക്ഷത വഹിച്ചു.
വാര്ഡ് അംഗം വിജയന്, ഹോളി ക്രോസ് മേജര് ആര്ക്കി എപ്പിസ്കോപ്പല് തീര്ഥാടനകേന്ദ്രം വികാരി ഫാ. വിന്സന്റ് കളപ്പുരയില്, നെല്ലിയമ്പം മഹല്ല് കമ്മിറ്റി അംഗം ഗഫൂര് കീടക്കാട്ട്, കാവടം ശ്രീമഹാവിഷ്ണു ക്ഷേത്രസമിതി പ്രസിഡന്റ് പി.കെ. നാരായണന് നമ്പ്യാര്, ജോണ്സണ് ആലിക്കല്, ഷീബ മുണ്ടുവലിമുകളില്, എം.സി. ബിനു എന്നിവര് പ്രസംഗിച്ചു. പ്രദേശത്തെ മുതിര്ന്ന പൗരന്മാരെ ആദരിച്ചു.
District News
നെടുമങ്ങാട് : വൃന്ദാവനം ഹില്സില് ഓണവൃന്ദാവനം 2026-ന് തുടക്കമായി. ശിവഗിരി മഠത്തിലെ സ്വാമി സുഷ്മാനന്ദ ഉദ്ഘാടനം ചെയ്തു. വൃന്ദാവനം ഹില്സില് പുതുതായി ഒരുക്കിയ പക്ഷിവളര്ത്തല് കേന്ദ്രം പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് സിമി പൊതുജനങ്ങള്ക്കായി തുറന്നുകൊടുത്തു.
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.രഘുനാഥന് നായര് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഡോ.കെ.ആര്. ഷൈജു, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത പ്രിജി, പാങ്ങോട് പഞ്ചായത്ത് അംഗം സുജിത, കൃഷി ഓഫീസര്മാരായ വിജി, ബിനുലാല്, ജയകുമാര്, പ്രവീണ് എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ട് തിരുവനന്തപുരം കനകക്കുന്നിൽ ഓണം വാരാഘോഷത്തിന്റെ കൊടിയേറി. മന്ത്രി പി.സി. വിഷ്ണുനാഥ് ആണ് പതാക ഉയർത്തിയത്.
ശശി തരൂർ എംപി എംഎൽഎമാരായ എം. വിൻസെന്റ്, എം.ആർ. ബൈജു, ജി. സ്റ്റീഫൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിലും പര്യടനം നടത്തി ഘോഷയാത്രയോടു കൂടിയാണ് പതാക കനകക്കുന്നിൽ എത്തിച്ചത്.
ഓണം വാരാഘോഷത്തിന്റെയും ഭാഗമായി ശശി തരൂർ ഫുഡ് കോർട്ട് ഉദ്ഘാടനം ചെയ്തു. വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു.
District News
തലയോലപ്പറമ്പ്: നീർപ്പാറ ബധിര വിദ്യാലയത്തിലെ ഓണാഘോഷം ഹൃദ്യമായി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ കെ.വി. റെന്നിയുടെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷം കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തിരുവാതിര, സംഘ നൃത്തം തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് കുട്ടികൾ ഓണാഘോഷത്തിന് ആവേശം പകർന്നു.
കെ. ബിനിമോൻ എംഎൽഎ, വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സാജിത യ ൂസഫ്, വാർഡ് മെംബർ ടി.എസ്. സുമി, ഫാ. ജോൺ തോട്ടുപുറം തുടങ്ങിയവർ കുട്ടികൾക്കൊപ്പം ഓണസദ്യയും കഴിച്ച് കലാപരിപാടികൾ ആസ്വദിച്ചാണ് മടങ്ങിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിനി പരിപാടികൾക്ക് നേതൃത്വം നൽകി.
District News
വൈക്കം: വൈക്കം കോടതിയിൽ ഓണാഘോഷം വർണാഭമായി. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മധു ഏബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷ പരിപാടി മുൻസിഫ് അഭിനിമോൾ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ചെണ്ടമേളത്തിന്റെ അകമ്പിയോടെ മാവേലിയോടൊപ്പം നഗരത്തിൽ ചുറ്റി ഓണത്തിന്റെ വരവറിയിച്ച അഭിഭാഷകർ കോടതിയങ്കണത്തിൽ കൂറ്റൻ പൂക്കളം തീർത്ത് ഓണാഘോഷത്തിന് നിറപ്പകിട്ടേകി.
മജിസ്ട്രേറ്റ് ചിത്രലേഖ ഓണസന്ദേശം നൽകി. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. എം.ജി. രഞ്ജിത്ത്, അഡ്വ. സ്മിത സോമൻ, അഡ്വ. രാജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. അഭിഭാഷകരുടെ വിവിധ കലാപരിപാടികൾ, വടംവലി തുടങ്ങിയവ നടന്നു.
വൈക്കം: പള്ളിപ്രത്തുശേരി സെന്റ് ലൂയീസ് യുപി സ്കൂളിൽ ഓണാഘോഷം വർണാഭമായി.സ്കൂൾ ഓഡിറ്റോറിയത്തിൽ സ്കൂൾ മാനേജർ ഫാ. ഡോ. ബർക്ക്മാൻസ് കൊടയ്ക്കലിന്റെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷം കെ. ബിനിമോൻ എം എൽഎ ഉദ്ഘാടനം ചെയ്തു.
സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജോസഫ് മേച്ചേരി, കൈക്കാരൻ ജോർജ് ആവള്ളിൽ, വാർഡ് മെംബർ അഡ്വ. എലിസബത്ത് മാത്യു, പിടിഎ പ്രസിഡന്റ് കെ.എം. കണ്ണൻ, ഹെഡ്മാസ്റ്റർ ബൈജുമോൻ ജോസഫ്, സ്റ്റാഫ് സെക്രട്ടറി ജിസ് എം. ജോസഫ്, സീജ ഇ. ജോസ്, സിസ്റ്റർ മെറ്റി, ആഷ്ലി ജേക്കബ്, സ്കൂൾ ലീഡർ ബദ്രിയ ദിയ ദീപു തുടങ്ങിയവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടത്തിയ ഓണാഘോഷം സ്കൂൾ മാനേജർ ഫാ. സേവ്യർ ആവള്ളി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ആഷ വി. ജോസഫ്, അധ്യാപകർ, വിദ്യാർഥികൾ പിടിഎ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
District News
മാരിയമ്മന് ക്ഷേത്രം
നിലമ്പൂര്: മാരിയമ്മന് കോവില് ദേവീക്ഷേത്രത്തില് ഓണം ആഘോഷിച്ചു.
1500-ലധികം ഭക്ത ജനങ്ങള് പങ്കെടുത്തു. ഓണസദ്യയില് 14ലധികം വിഭവങ്ങളും പാലട പ്രഥമനും ഭക്തജനങ്ങള്ക്ക് ഓണസദ്യയായി വിളമ്പി. ക്ഷേത്രം മാതൃസമിതി അതി മനോഹരമായ പൂക്കളവും തീര്ത്തിരുന്നു.
ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ്് പി. രാമസ്വാമി, സെക്രട്ടറി എം.കെ. ബാലകൃഷ്ണന്, ഭരണ സമിതി അംഗങ്ങളായ കെ. കുശലന് , ടി.ജെ. ഗോപകുമാര്, കെ.എസ്്. ഉണ്ണികൃഷ്ണന്, സി. ഹരിദാസ്, മാതൃസമിതി അംഗങ്ങള് എന്നിവര് പങ്കെടുത്തു.
ഷീ ഹോസ്റ്റൽ
എടപ്പാള്: വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില് ജനകീയ ഓണാഘോഷവും വട്ടംകുളം ഗ്രാമപഞ്ചായത്ത് ഷീ ഹോസ്റ്റലിന്റെ തറക്കല്ലിടലും ഇന്നു നടക്കും. ഷീഹോസ്റ്റലിന്റെ തറക്കല്ലിടല് മന്ത്രി കെ.എം. ഷാജി നിര്വഹിക്കും നൂറു ദിന കര്മ പരിപാടികളുടെ പ്രഖ്യാപനം അബ്ദുല് സമദാനി സമദാനി എംപി നിര്വഹിക്കും.സംസ്ഥാന ചലച്ചിത്ര അവാര്ഡില് മികച്ച നടിയായി തെരഞ്ഞെടുത്ത ഷംന ഹംസ മുഖ്യ അതിഥിയാവും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. ഗായത്രി തുടങ്ങി നിരവധി ജനപ്രതിനിധികളും വിശിഷ്ട വ്യക്തിത്വങ്ങളും പരിപാടിയില് പങ്കെടുക്കും.സാംസ്കാരിക ഘോഷയാത്രയോടു കൂടിയാണ് ഓണാഘോഷ പരിപാടികള്ക്ക് തുടക്കമാകുക. ഓണാഘോഷ പരിപാടികളുടെ ഭാഗമായി മെഡിക്കല് കാമ്പ്,പൂക്കള മത്സരം,കിടപ്പിലായ രോഗികള്ക്ക് ഓണക്കിറ്റും ഓണപ്പുടവയും സമ്മാനിക്കുന്ന ചടങ്ങും വിവിധ കലാപരിപാടികളും നടക്കും.
വട്ടംകുളം ഗ്രാമപഞ്ചായത്ത് ഓഫീസില് വിളിച്ചു ചേര്ത്ത വാര്ത്താസമ്മേളനത്തില് പഞ്ചായത്ത് പ്രസിഡന്റ്് ഷാജിമോള് പാലത്തിങ്ങല്, വൈസ് പ്രസിഡന്റ്് എം.എ. നജീബ്,സ്ഥിരം സമിതി അധ്യക്ഷരായ കഴുങ്കില് മജീദ്, സുമതി, സുബിത പഞ്ചായത്ത് അംഗങ്ങളായ സുനിത, സിനി, അഹ്മദ് കുട്ടി, ചന്ദ്രബോസ്, ഗീത എന്നിവര് പങ്കെടുത്തു.
പുൽവെട്ട ജിഎൽപി സ്കൂൾ
കരുവാരകുണ്ട്: പുൽവെട്ട ജിഎൽപി സ്കൂളിൽ വിദ്യാർഥികൾ ഇത്തവണ പൂക്കളമൊരുക്കിയത് സ്വന്തമായി വിളയിച്ച ചെണ്ടുമല്ലിപ്പൂക്കൾ ഉപയോഗിച്ച്. ജൂണ് അഞ്ചിന് പരിസ്ഥിതിദിനത്തിൽ സ്കൂളിൽ കുട്ടികൾ നട്ട ചെണ്ടുമല്ലിയിൽ പൂവിട്ട പൂക്കളാണ് ഇത്തവണ ഓണാഘോഷത്തിന് പൂക്കളത്തിൽ ഉപയോഗിച്ചത്. വിപുലമായി നടന്ന ആഘോഷ പരിപാടിയിൽ സദ്യ, പൂക്കളം, ഓണക്കളികൾ തുടങ്ങിയവ നടന്നു.
പ്രധാനാധ്യാപകൻ ബി.പി. പ്രകാശൻ, എം.എസ്. സോണിയ, കെ. റഹ്മത്ത്, പി.കെ. മുജീബ് റഹ്മാൻ, പിടിഎ പ്രസിഡന്റ് പി. ജാഫർ, എസ്എംസി ചെയർമാൻ പി. അഷ്റഫ്, എംടിഎ പ്രസിഡന്റ് ഫസീല, വി. സബ്ന, സബാന, രഞ്ജിത, സിത്താര, കെ. വിലാസിനി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മുണ്ടേരി സ്കൂൾ
എടക്കര: മുണ്ടേരി ഗവണ്മെന്റ് ഹൈസ്കൂളിൽ ഓണാഘോഷം പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുന്നീസ ഉദ്്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സൈതലവി വരിക്കോടൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ. അബ്ദുൾ അസീസ്, ചെയർമാൻ ഷെമീർബാബു മണ്ണേത്ത്, പിടിഎ വൈസ് പ്രസിഡന്റ് നൗഫൽ ചങ്ങരായി, സീനിയർ അസിസ്റ്റന്റ് എം.എ. അനുപേഷ്, സ്റ്റാഫ് സെക്രട്ടറി ബിന്ദു ജോണ് എന്നിവർ പ്രസംഗിച്ചു.
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ഫ്രണ്ട്സ് അറ്റ് ഹോം പദ്ധതിയുടെ ഭാഗമായി അപ്പൻകാപ്പ് ഉന്നതിയിലെയും മറ്റും ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന കുട്ടികൾക്കും ഓണക്കോടിയും മധുര പലഹാരങ്ങളും നൽകി. അധ്യാപകരായ പി.ബി. ശ്രീജ, കെ.എസ്. രാഗേഷ്, വി.യു. ആര്യ, സി.കെ. ഷമീമ, എം. റംസീന, കൃപമോൾ മാത്യു, അഖിൽ, കെ.വി. വിപിൻ, കെ. തസ്നി എന്നിവർ നേതൃത്വം നൽകി.
District News
നടുവണ്ണൂർ: ലോക കൊതുക് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വി.ടി. സൂരജ് എംഎല്എ നിര്വഹിച്ചു. നടുവണ്ണൂര് ഗ്രീന് പരൈസോ ഓഡിറ്റോറിയത്തില് നടന്ന ചടങ്ങില് പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി അധ്യക്ഷയായി. അഡീഷണല് ജില്ലാ മെഡിക്കല് ഓഫീസറും ജില്ലാ സര്വൈലന്സ് ഓഫീസറുമായ ഡോ. വി.പി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സാജിറ അനസ്, പഞ്ചായത്ത് അംഗങ്ങളായ ജസ്റ മാവോളി, കൃഷ്ണദാസ് പീഠത്തില്, എ.പി ഷാജി മാസ്റ്റര്, മുഹമ്മദലി ചാത്തോത്ത്, സൗദ, ദില്ഷ മക്കാട്ട്, നടുവണ്ണൂര് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല് ഓഫീസര് ഡോ. സി.എം. ചിത്ര മുകുന്ദന്, ഉള്ളിയേരി സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല് ഓഫീസര് ഡോ. ജോര്ജ് വിന്സന്റ്, ജില്ലാ വെക്ടര് ബോണ് ഡിസീസ് കണ്ട്രോള് ഓഫീസര് കെ.പി. റിയാസ്, ജില്ലാ എഡ്യൂക്കേഷന് ആന്ഡ് മീഡിയ ഓഫീസര് ഡോ. എല്. ഭവില, ഉള്ളിയേരി സാമൂഹികാരോഗ്യകേന്ദ്രം ഹെല്ത്ത് ഇന്സ്പെക്ടര് സുരേഷ് കുമാര് തുടങ്ങിയവര് പ്രസംഗിച്ചു. ആശ-കുടുംബശ്രീ പ്രവര്ത്തകര്, വിദ്യാര്ഥികള്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് ജില്ലാ വെക്ടര് കണ്ട്രോള് യൂണിറ്റ്, സോണല് എന്റമോളജി യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില് എന്റമോളജി പ്രദര്ശനം, ആശമാരുടെ ലഘുനാടകം, വിദ്യാര്ഥികള്ക്ക് പോസ്റ്റര് രചന മത്സരം, പ്രശ്നോത്തരി എന്നിവയും സംഘടിപ്പിച്ചു.
District News
കോട്ടയം: കോട്ടയം സോഷ്യല് സര്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് തെള്ളകം ചൈതന്യയില് കർഷകദിനാചരണവും ജവാന്മാരെ ആദരിക്കലും സംഘടിപ്പിച്ചു.
നിയമസഭാസ്പീക്കർ തിരുവഞ്ചൂര് രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത വികാരി ജനറാള് ഫാ. തോമസ് ആനിമൂട്ടില് അധ്യക്ഷത വഹിച്ചു. നാട്ടകം സുരേഷ് എംഎല്എ, കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. സുനില് പെരുമാനൂര്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, കോട്ടയം മുനിസിപ്പാലിറ്റി കൗണ്സിലര്മാരായ ബിന്സി സെബാസ്റ്റ്യന്, ടി.സി. റോയി, ഏറ്റുമാനൂര് മുനിസിപ്പൽ കൗണ്സിലര് ലൗലി ജോര്ജ് എന്നിവര് പ്രസംഗിച്ചു.
District News
കാസര്ഗോഡ്: ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കാസര്ഗോഡ് ജിഎച്ച്എസ്എസില് നടക്കും. കാസര്ഗോഡ് മര്ച്ചന്റ്സ് അസോസിയേഷനുമായി സഹകരിച്ച് മെഗാ പൂക്കള മത്സരം സംഘടിപ്പിക്കും. സ്ത്രീകള്ക്കും പുരുഷന്മാര്ക്കും വേണ്ടി വടംവലി മത്സരം, പുലിക്കളി, തിരുവാതിരകളി എന്നിവയും സംഘടിപ്പിക്കും. കാസര്ഗോഡ് നഗരം ദീപാലങ്കാരമായി മികച്ച രീതിയില് അലങ്കരിക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങള്ക്ക് കാഷ് അവാര്ഡ് നല്കും. 30നു സാംസ്കാരിക ഘോഷയാത്രയോടെ സമാപിക്കും.
കാസര്ഗോഡ് ഗവ. ഗസ്റ്റ് ഹൗസ് കോണ്ഫറന്സ് ഹാളില് ചേര്ന്ന യോഗത്തില് കല്ലട്ര മാഹിന് എംഎല്എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്പേഴ്സണ് ഷാഹിന സലിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്ക്കള, പഞ്ചായത്ത് പ്രസിഡന്റുമാരായ വസന്തന് അജക്കോട്, എം. ജനനി, നഗരസഭ വൈസ് ചെയര്മാന് കെ.എം. ഹനീഫ, മാഹിന് കേളോട്ട്, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടര് എ. നസീബ്, ജില്ലാ ടൂറിസം പ്രമോഷന് കൗണ്സില് സെക്രട്ടറി ജി.കെ. ജിജേഷ് കുമാര് എന്നിവർ പ്രസംഗിച്ചു.
District News
വടക്കഞ്ചേരി: മേഖലയിൽ കലാസാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകുന്ന സംസ്കാര കലാ പൈതൃക കൂട്ടായ്മയുടെ പതിനെട്ടാമത് വർഷത്തെ പരിപാടികളുടെ ഉദ്ഘാടനം നടന്നു. മിമിക്രി കലാകാരനും സിനിമാനടനും സംവിധായകനുമായ രമേഷ് പിഷാരടി എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്കാര പ്രസിഡന്റ് കെ.കെ. ജ്യോതികുമാർ അധ്യക്ഷത വഹിച്ചു.
വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ്, മിമിക്രി ഫെയിം കെ.എസ്. പ്രസാദ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. സംസ്കാര സെക്രട്ടറി പി.എ. സെബി നന്ദി പറഞ്ഞു. കൊച്ചിൻ ഗിന്നസിന്റെ ഗാനമേളയും മിമിക്സും ഉൾപ്പെടുത്തിയ പ്രത്യേക ദൃശ്യകലാവിരുന്നും ഒരുക്കിയിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാന കർഷക ദിനാഘോഷത്തിന്റെയും കർഷക അവാർഡ് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 10ന് കളമശേരി ആഷിസ് കൺവൻഷൻ സെന്ററിൽ നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കൃഷി മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ വി.ഇ. അബ്ദുൽ ഗഫൂർ, റോജി എം. ജോൺ, അനൂപ് ജേക്കബ് എന്നിവർ മുഖ്യാതിഥികളാകും.
കാർഷിക മേഖലയിലെ മികവിനെയും സമഗ്ര സംഭാവനകളെയും ആദരിച്ച് 38 വിഭാഗങ്ങളിലായാണ് സംസ്ഥാന കർഷക അവാർഡുകൾ വിതരണം ചെയ്യുന്നത്.
കാർഷിക മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് അഞ്ചു ലക്ഷം രൂപ സമ്മാനത്തുകയുള്ള ‘ശ്രീ ഉമ്മൻ ചാണ്ടി സ്മാരക അവാർഡ്’ ഈ വർഷം ആദ്യമായി നൽകും. നഗരകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ‘മട്ടുപ്പാവ് കൃഷി ചെയ്യുന്ന മികച്ച കർഷകൻ’, ഉദ്യാനകൃഷിയിലെ മികവിനുള്ള ‘ഉദ്യാന ശ്രേഷ്ഠ’എന്നീ പുതിയ അവാർഡ് വിഭാഗങ്ങളും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.
District News
പെരുമ്പാവൂർ: പെരുമ്പാവൂർ മിനി സിവിൽ സ്റ്റേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മനോജ് മൂത്തേടൻ എംഎൽഎ പതാക ഉയർത്തി. തഹസിൽദാർ എം. മായ അധ്യക്ഷത വഹിച്ചു.
ലയൺസ് ക്ലബ് ഒക്കൽ പെരിയാറിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രസിഡന്റ് ബോബിൻ പാപ്പച്ചൻ പതാക ഉയർത്തി. വാർഡ് മെമ്പർ ഷാജു ചിറയത്ത്, ഷിജു തോപ്പിലാൻ, പോൾ വെട്ടിക്കനാകുടി, ജോബിസ് ജി. ആട്ടുകാരൻ, ജോബിൻ ചിറയത്ത് , ജോമോൻ മൂലൻ എന്നിവർ സംസാരിച്ചു. തുടർന്ന് പായസ വിതരണം നടത്തി.
അങ്കമാലി: സെന്റ് ജോർജ് ബസിലിക്കയിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ബസിലിക്ക വികാരി റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ പതാക ഉയർത്തി. ഫാ. ഷെറിൻ മാടവന, ഫാ അലൻ മഴുവഞ്ചേരി, ഫാ. എബിൻ മാടശേരി, വൈസ് ചെയർമാൻ സെബി വർഗീസ് മാണിക്കത്താൻ, കൈക്കാരന്മാരായ ബാബു മഞ്ഞലി, ജീസൺ മുണ്ടാടൻ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ, പോളച്ചൻ ഔസ്പ്പ്കുട്ടി, ജോബെൽറ്റ് ജോസ്, റിന്റോ ഡേവിസ്, സെൽജോ ദേവസി, ജെസി ജോസ്, ജിജു മുണ്ടാടൻ, ബ്രിട്ടോ ഷിബു, ചഞ്ചൽ ദീപക് തുടങ്ങിയവർ നേതൃത്വം നൽകി.
ആലുവ: റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ അഡിഷണൽ എസ്പി ടി.ബി. വിജയൻ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, ഡിവൈഎസ്പി മാരായ ബൈജു പൗലോസ്, എസ്. ജയകൃഷ്ണൻ, കെ. ആർ. മനോജ്, ബാബുക്കുട്ടൻ, നിസാമുദ്ദീൻ, അബ്ദുൽ സലാം, എസ് എച്ച്, ഒമാർ മറ്റ് പോലീസ് ഉദ്യോഗസ്ഥർ ,ഭരണ വിഭാഗം ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ ,കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു. സബ് ഇൻസ്പെക്ടർ മിൽക്കാസ് വർഗീസ് പരേഡ് നയിച്ചു.
അങ്കമാലി: അങ്കമാലി നഗരസഭാങ്കണത്തിൽ ചെയർപേഴ്സൺ റീത്ത പോൾ പതാക ഉയർത്തി. വാദ്യഘോഷങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും കാവടി, സ്കൗട്ട് ,എസ്പിസി ,എൻസിസി എന്നിവയുടെ അകമ്പടിയോടെയുംടിബി ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി ടൗണിൽ സമാപിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ റീത്ത പോൾ അധ്യക്ഷയായി. ബഹുമുഖ പ്രതിഭകളെ ആദരിക്കുകയും 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകൾക്ക് മൊമന്റോ നൽകുകയും ചെയ്തു.
അങ്കമാലി : കാരുണ്യ പുരുഷ സഹായ സംഘത്തിന്റെ നേതൃത്വത്തിൽ മൂക്കന്നൂർ കിടങ്ങൂർ കവലയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. കവിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎഡ് കോളജ് പ്രിൻസിപ്പലുമായ ഡോ. സുരേഷ് മൂക്കന്നൂർ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സെക്രട്ടറി സിജോ സെബാസ്റ്റ്യൻ, വാർഡ് മെമ്പർ ടി.ഒ. മത്തായി എന്നിവർ പ്രസംഗിച്ചു.
ആലുവ: കസ്തൂർബ നഗർ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം നടത്തി. പ്രസിഡന്റ് മോഹൻ ദാസ് ദേശീയപതാക ഉയർത്തി.ലിറ്റിൽ സ്പ്രൗട്സ് പ്രീ സ്കൂൾ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ചടങ്ങിൽ കൗൺസിലർ ഫ്രാൻസിസ്, സെക്രട്ടറി പ്രേമൻ, ട്രഷറർ മുരളി,ലിറ്റിൽ സ്പ്രൗട്സ് ഡയറക്ടർ പി. എം. പിള്ളൈ, തുഷാര എം. പിള്ളൈ എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ അർപ്പിച്ചു.
ആലുവ: ബിജെപി കീഴ്മാട് ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൊസൈറ്റി പ്പടിയിൽ സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന എം.എസ്. സുരേഷ് കുമാർ ദേശീയപതാക ഉയർത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.വി. ഷിബു അധ്യക്ഷനായി.
ആലുവ: തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ലൈബ്രറി സെക്രട്ടറി കെ.പി. അശോകൻ പതാക ഉയർത്തി. റംല ടീച്ചർ അധ്യക്ഷത വഹിച്ചു.തുടർന്ന് നടന്ന സാംസ്കാരിക യോഗത്തിൽ സ്വാതന്ത്ര്യത്തിന്റെ മഹത്വം എന്ന വിഷയത്തിൽ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ. ഷാജി പ്രഭാഷണം നിർവഹിച്ചു. വാർഡ് മെമ്പർ ഗായത്രി വാസൻ ആശംസയർപ്പിച്ചു.
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മുനിസിപ്പൽ കവാടത്തിനു മുന്നിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. പി.എൽ. ബാബു പതാകയുയർത്തി. മരട് നഗരസഭയിൽ നഗരസഭാ ചെയർപേഴ്സൺ അജിത നന്ദകുമാർ ദേശീയ പതാകയുയർത്തി. മരട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ മുൻമന്ത്രി കെ. ബാബു പതാകയുയർത്തി.
തെക്കൻ പറവൂർ ഗാന്ധിജി മെമ്മോറിയൽ വായനശാലയിൽ പ്രസിഡന്റ് സി.വി. കുര്യാക്കോസ് പതാകയുയർത്തി. തെക്കൻ പറവൂർ സെന്റ് ജോൺസ് സീനിയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ മാനേജർ ഫാ. ഷാജി വർഗീസ് മേപ്പാടത്ത് പതാകയുയർത്തി.
റിട്ട. സുബേദാർ മേജർ തങ്കച്ചൻ കെ.ടി. മുഖ്യാതിഥിയായി. ഉദയംപേരൂർ ഐഒസി ഐഎൻടിയുസി യൂണിയനിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വർക്കിംഗ് പ്രസിഡന്റ് ജോൺ ജേക്കബ് ദേശീയ പതാകയുയർത്തി.
District News
നെയ്യാറ്റിന്കര : സംസ്ഥാന സര്ക്കാരിന്റെ ഓണം ടൂറിസം വാരാഘോഷത്തിന് നെയ്യാറ്റിന്കര നഗരസഭയിലെ ഈരാറ്റിന്പുറം വിനോദസഞ്ചാര കേന്ദ്രവും വേദിയായി. ആഘോഷങ്ങളുടെ ഒരുക്കങ്ങളുടെ തിരക്കില് സംഘാടകര്.
നെയ്യാറിനു നടുവിലായി പ്രകൃതിദത്തമായി രൂപം കൊണ്ടിട്ടുള്ള ചെറുദ്വീപാണ് ഈരാറ്റിന്പുറം. നെയ്യാര് നദി ഇവിടുത്തെ പാറക്കെട്ടിനു സമീപം രണ്ടായി പിരിഞ്ഞു വീണ്ടും ഒന്നു ചേരുന്ന അത്യാകര്ഷണീയമായ കാഴ്ച ഈ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ സവിശേഷതയാണ്. ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്സിലിന്റെ തുക വിനിയോഗിച്ചാണ് വിനോദ സഞ്ചാര കേന്ദ്രത്തില് ചില പ്രവര്ത്തനങ്ങള് നടന്നിട്ടുള്ളത്.
നെയ്യാറ്റിന്കര താലൂക്കിനകത്തും പുറത്തും നിന്നു നിരവധി പേര് ഈ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനും സമയം ചെലവഴിക്കാനും വന്നുപോകാറുണ്ട്. ഈ പ്രത്യേകതകള്കൂടി പരിഗണിച്ചാണ് ഈരാറ്റിന്പുറവും ഓണം വാരാഘോഷങ്ങളുടെ വേദിയായി തെരഞ്ഞെടുക്കപ്പെട്ടത്. നെയ്യാറ്റിന്കര നഗരസഭയുടെയും സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന ഈരാറ്റിന് മേളയ്ക്ക് പെരുങ്കടവിള, ആര്യങ്കോട്, മാറനല്ലൂര് പഞ്ചായത്തുകളുടെയും സഹകരണമുണ്ട്.
District News
വൈക്കം: മൂത്തേടത്തുകാവ് രാജഗിരി അമല സിഎംഐ പബ്ലിക് സ്കൂൾ, തേവര എസ്എച്ച് കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി. വൈക്കം തന്തൈ പെരിയോർ സ്മാരക അങ്കണത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം കെ.ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ഭാരതം 80ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ വിദ്യാർഥികൾക്കും യുവാക്കൾക്കും കൂടുതൽ ഉത്തരവാദിത്വതങ്ങൾ നിർവഹിക്കാനുണ്ടെന്നും ജീവിതം ലഹരിയാക്കി വിദ്യാർഥികളും യുവാക്കളും നന്മയുടെ പാതയിൽ മുന്നേറണമെന്നും എംഎൽഎ പറഞ്ഞു. റോളർ സ്കേറ്റിംഗിൽ വിദഗ്ധ പരിശീലനം നേടിയ ദേശീയ വിദ്യാർഥികൾ ദേശീയ പതാകയേന്തി നടത്തിയ റോഡ് ഷോയും സ്വാതന്ത്ര്യ ദിന പരേഡുംനഗരത്തിന്റെ ഹൃദയം കവർന്നു.
സ്വാതന്ത്ര്യ ദിന പരേഡിന്റെ ഉദ്ഘാടനം കെ. ബിനിമോൻ എംഎൽഎ ദേശീയ പതാകസ്കൂൾ പ്രിൻസിപ്പൽ ഡോ. ആഞ്ചലോ ചക്കനാട്ട് സിഎംഐ യ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
ദേശീയ പതാകയേന്തി നഗരം ചുറ്റിയ വിദ്യാർഥികൾ പടിഞ്ഞാറെനട, ബോട്ട് ജെട്ടി തുടങ്ങിയ സ്ഥലങ്ങളിലും റോഡ് ഷോ നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഡോ. ആഞ്ചലോ ചക്കനാട്ട് സിഎംഐ, തേവര എസ്എച്ച് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് കുസുമാലയം സി.എം.ഐ എന്നിവർ നേതൃത്വം നൽകി.
District News
കടുത്തുരുത്തി:സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില് സ്വാതന്ത്രദിനാഘോഷവും പരിശുദ്ധ ദൈവമാതാവിന്റ് സ്വര്ഗാരോപണ തിരുനാളും ആചരിച്ചു.
രാവിലെ നടന്ന വിശുദ്ധ കുര്ബാനയെ തുടര്ന്ന് ദേവാലയാങ്കണത്തില് മന്ത്രി മോന്സ് ജോസഫ് ദേശീയപതാക ഉയര്ത്തി. വികാരി ഫാ.ജോണ് പാളിത്തോട്ടം, സഹവികാരി ഫാ.ഏബ്രഹാം പെരിയപ്പുറത്ത് തുടങ്ങിയവരും ഇടവകാംഗങ്ങളും പങ്കെടുത്തു. മധുരപലഹാര വിതരണവും നടന്നു. തിരുനാളാഘോഷത്തിന്റെ ഭാഗമായി വിശുദ്ധ കുര്ബാനയും പ്രദക്ഷിണവും നടന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് മേൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ട് വയസുകാരൻ മരിച്ചു. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.
നൈസാം ആണ് മരിച്ചത്. സെയ്ഫ് അലി (11), ഷൈദാന (10) എന്നീ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭാലിലെ മദാല ഗ്രാമത്തിലുള്ള സ്കൂളിലാണ് സംഭവം. സ്വാതന്ത്ര്യദിന ചടങ്ങുകൾ നടക്കുമ്പോഴായിരുന്നു അപകടം. സ്കൂൾ കെട്ടിടത്തിന്റെ ബാൽക്കണിയാണ് വിദ്യാർഥികളുടെ മേൽ തകർന്നു വീണത്.
സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ കാണുന്നതിനായി സമീപവാസികളായ കുട്ടികൾ സ്കൂളിലെ പ്രധാന കവാടത്തിന് മുകളിലുള്ള ബാൽക്കണിയിൽ കയറി നിൽക്കുകയായിരുന്നു. കുട്ടികളുടെ ഭാരം താങ്ങാനാവാതെ ഈ കോൺക്രീറ്റ് ഘടന തകർന്നു വീഴുകയായിരുന്നു.
വിവരമറിഞ്ഞയുടൻ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റും പോലീസ് സൂപ്രണ്ടും സബ് ഡിവിഷണൽ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു.
Kerala
തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയ പതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തിയത്. വന്ദേമാതരം ആലാപനമുണ്ടായില്ല.
തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയും നടന്നു. വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻസിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. സംസ്ഥാനത്ത് പതിനാലു ജില്ലകളിലും സ്വാതന്ത്ര്യ ദിനാഘോഷം നടക്കുകയാണ്. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ പങ്കെടുക്കും. സർക്കാർ പരിപാടികളിലും സ്കൂളുകളിലും വന്ദേമാതരം ആലാപനം ഉണ്ടായില്ല.
പ്രളയം പ്രതിരോധിക്കാൻ ശാസ്ത്രീയ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന ചടങ്ങില് പ്രഖ്യാപിച്ചു. ജീവൻ നഷ്ടമായവർക്ക് ആദരം അര്പ്പിച്ച് കൊണ്ടാണ് മുഖ്യമന്ത്രി വാക്കുകള് ആരംഭിച്ചത്. രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറണമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ക്ഷേമ പ്രവർത്തനങ്ങൾ ഔദാര്യം അല്ല, അവകാശമാണെന്നും പറഞ്ഞു.
ഏകവിള തോട്ടത്തിൽ ഒരേയിനം മനുഷ്യരെ വളർത്തി, ഒരേ ഭാഷയും വിശ്വാസവും ജീവിത ശൈലിയും വളർത്തുന്ന, വെറുപ്പിന്റെ തുരുത്തുകൾ സൃഷ്ടിക്കുന്നതല്ല ജനാധിപത്യം. പുതുതലമുറക്ക് സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കാൻ വഴിയൊരുക്കണം. ലഹരി എന്ന വിപത്തിനെ പടിയിറക്കണമെന്നും ഇവ സർക്കാരിന്റെ മുൻഗണന പട്ടികയിലുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.
Kerala
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില് നിന്നും വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്ക്കാര്. ദേശീയഗാനം മാത്രമാണ് മുഖ്യമന്ത്രിയുടെ പരിപാടിയില് ഉള്പ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി ദേശീയ പതാക ഉയര്ത്തി സല്യൂട്ട് സ്വീകരിച്ച ശേഷം ദേശീയ ഗാനം ആലപിക്കും. പിന്നീട് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നല്കുകയും ചെയ്യും.
വന്ദേമാതരം ആലപിച്ചില്ലെങ്കില് നിയമ നടപടി ഉണ്ടാകുമെന്ന് കോണ്ഗ്രസില് ആശങ്ക ഉണ്ടായിരുന്നു. വന്ദേമാതരം പൂര്ണമായി ആലപിക്കാനാണ് ചീഫ് സെക്രട്ടറി തദ്ദേശ സെക്രട്ടറിക്ക് നല്കിയ നിര്ദ്ദേശം. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇതുവരെ പിന്വലിച്ചിരുന്നില്ല. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ
സര്ക്കുലര് അടിസ്ഥാനമാക്കിയായിരുന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
എന്നാല് വന്ദേമാതരം പൂര്ണമായി ആലപിക്കേണ്ടെന്ന നിലപാടിലായിരുന്നു മന്ത്രിമാര്. ദേശഭക്തിഗാനമായി ഉയര്ത്തപ്പെട്ട വന്ദേമാതരം പൂര്ണമായും ആലപിച്ചില്ലെങ്കിൽ നിയമപ്രശ്നങ്ങള് ഉണ്ടാകുമെന്ന ആശങ്കയും സര്ക്കാരിന് മുന്നിലുണ്ടായിരുന്നു.
District News
പാലാ: സ്വാതന്ത്ര്യദിനാഘോഷങ്ങള്ക്ക് മുന്നോടിയായി ദേശീയപതാകകളും ത്രിവര്ണ നിറങ്ങളിലുള്ള വസ്ത്രങ്ങളും അലങ്കാര വസ്തുക്കളും വിപണിയില് സജീവമായി. പാലായില് വസ്ത്രശാലകളിലും വ്യാപാര സ്ഥാപനങ്ങളിലും ദേശീയപതാകകള്ക്കും സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട വസ്ത്രങ്ങള്ക്കും ആവശ്യക്കാര് വര്ധിക്കുകയാണ്.
കുട്ടികള്ക്കും മുതിര്ന്നവര്ക്കുമായി ത്രിവര്ണ നിറങ്ങളിലുള്ള ടീ ഷര്ട്ടുകള്, ഷര്ട്ടുകള്, കുര്ത്തകള്, ഫ്രോക്കുകള് തുടങ്ങിയവയാണ് പ്രധാനമായും വിപണിയിലെത്തിയിരിക്കുന്നത്. ദേശീയപതാകയുടെ നിറങ്ങളും അശോകചക്രവും ഉള്പ്പെടുത്തിയ ഡിസൈനുകളാണ് കുട്ടികളെയും യുവാക്കളെയും ആകര്ഷിക്കുന്നത്.
സ്കൂളുകള്, കോളജുകള്, സ്ഥാപനങ്ങള്, സംഘടനകള്, ക്ലബ്ബുകള്, റെസിഡന്റ്സ് അസോസിയേഷനുകള് എന്നിവിടങ്ങളില് സ്വാതന്ത്ര്യദിന പരിപാടികള് നടക്കുന്നതിനാല് കൂട്ടമായി വസ്ത്രങ്ങള് വാങ്ങുന്നതിനും ആവശ്യക്കാരേറെയാണ്. ഒരേ നിറത്തിലും ഡിസൈനിലുമുള്ള വസ്ത്രങ്ങള്ക്കായി വിവിധ സംഘടനകളും സ്ഥാപനങ്ങളും നേരത്തേതന്നെ ബുക്കിംഗ് നടത്തിയിരുന്നു.
വിവിധ വലിപ്പത്തിലുള്ള ദേശീയപതാകകള്ക്കൊപ്പം ത്രിവര്ണ റിബണുകള്, ബാഡ്ജുകള്, തൊപ്പികള്, ബലൂണുകള് തുടങ്ങിയ അലങ്കാരവസ്തുക്കളും വിപണിയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില് വില്പ്പന ഇനിയും വര്ധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്.
അതേസമയം, ദേശീയപതാകയുടെ ഉപയോഗവും പ്രദര്ശനവും സംബന്ധിച്ച ഔദ്യോഗിക മാനദണ്ഡങ്ങള് പാലിക്കണമെന്ന് വ്യാപാരികളോടും സംഘാടകരോടും ആധികൃതര് നിര്ദേശിച്ചിട്ടുണ്ട്.
ദേശീയപതാകയോടുള്ള ആദരവ് കാത്തുസൂക്ഷിച്ചുകൊണ്ട് സ്വാതന്ത്ര്യദിനാഘോഷങ്ങളില് പങ്കെടുക്കണമെന്നാണ് നിര്ദേശം.
District News
തൃപ്പൂണിത്തുറ: ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയാഘോഷങ്ങൾ 16ന് തുടങ്ങും. പുലർച്ചെ അഞ്ചിന് അത്തം ഉണർത്തലിന് ശേഷം രാവിലെ ഒന്പതിന് ഗവ.ബോയ്സ് ഹൈസ്കൂളിലെ അത്തം നഗറിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യുന്നതോടെ കേരളത്തിലെ ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും.
ദീപക് ജോയ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ് അത്തപ്പതാകയുയർത്തും. എംപിമാരായ ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, കളക്ടർ ജി. പ്രിയങ്ക തുടങ്ങിയവർ മുഖ്യാതിഥികളാകും. തുടർന്ന് ഓണാഘോഷങ്ങളുടെ വിളംബരം കുറിച്ച് അത്തം ഘോഷയാത്ര രാജനഗരിയിലേയ്ക്കിറങ്ങും. ഘോഷയാത്ര രാജനഗരിയിലേയ്ക്കിറങ്ങുന്നതോടെ അത്ത പൂക്കള മത്സരം ആരംഭിയ്ക്കും.
തൃപ്പൂണിത്തുറ: 16ന് വൈകിട്ട് നാലിന് പോരൂർ ഉണ്ണിക്കൃഷ്ണൻ, ഉദയൻ നമ്പൂതിരി, ചിറയ്ക്കൽ നിധീഷ് എന്നിവരുടെ തൃത്തായമ്പകയ്ക്ക് ശേഷം, ലായം കൂത്തമ്പലത്തിൽ കലാസന്ധ്യ ശ്രീകാന്ത് മുരളി ഉദ്ഘാടനം ചെയ്യും. 7.30ന് പിന്നണി ഗായകൻ അതുൽ നറുകര നയിക്കുന്ന മ്യൂസിക് ബാൻഡ്. 17ന് വൈകിട്ട് അഞ്ചിന് മാർഗി മധുവിന്റെ ചാക്യാർക്കൂത്ത്, ആറിന് നടി ആശാ ശരത്തിന്റെ ആശാനടനം.18ന് വൈകിട്ട് അഞ്ചിന് കർണശപഥം കഥകളി. 19ന് വൈകിട്ട് അഞ്ചിന് ബിആർസി വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാവിരുന്ന്, 6.30ന് കൗൺസിലർമാരുടെ കലാപരിപാടികൾ.
20ന് വൈകിട്ട് ആറിന് ആലപ്പുഴ സംസ്കൃതിയുടെ വിഷ്വൽ ഗാനമാലിക ഹൃദയ ഗീതങ്ങൾ. രാത്രി എട്ടിന് തിരുവനന്തപുരം അജന്ത തിയറ്ററിന്റെ നാടകം വംശം. 21ന് വൈകിട്ട് 4.30ന് വേൾഡ് ഓഫ് വിസിലേഴ്സ് അസോസിയേഷന്റെ വിസിൽ വിസ്മയ, ആറിന് ആർഎൽവി ജോളി മാത്യുവിന്റെ നൃത്തസന്ധ്യ, രാത്രി എട്ടിന് നാട്ടുപൊലിമ കാഞ്ഞൂരിന്റെ നാടൻ പാട്ട്. 22ന് വൈകിട്ട് അഞ്ചിന് ആർഎൽവി ടി.ആർ. ധർമതീർത്ഥന്റെ നാദലയ – എ മ്യൂസിക്കൽ ജേണി വിത്ത് വീണ. രാത്രി ഏഴിന് മട്ടാഞ്ചേരി കൊച്ചി മുസരിസ് കൾച്ചറൽ ഫെസ്റ്റിന്റെ ഫോക് ഫ്യൂഷൻ ഡിജെ.
23ന് വൈകിട്ട് 5.30ന് ഡോ. കെ. കൃഷ്ണകുമാർ, ബിന്നി കൃഷ്ണകുമാർ എന്നിവരുടെ സംഗീതക്കച്ചേരി, രാത്രി 7.30ന് കൊച്ചിൻ ഗിന്നസിന്റെ ഗാനമേള. 24ന് വൈകിട്ട് 4.30ന് ആദർശ് സ്കൂൾ അവതരിപ്പിക്കുന്ന കലാവിരുന്ന്, ആറിന് ആർഎൽവി ഡോ. എസ്. ശാലിനിയുടെ മോഹിനിയാട്ടം, രാത്രി ആഷ്ബൈൽ പീറ്ററിന്റെ ഗസൽ. 25ന് രാവിലെ ഒന്പതിന് മഹാത്മാ ലൈബ്രറിയുടെ കരോക്കെ ഗാനമേള, 11ന് അമരഗാന സല്ലാപം, വൈകിട്ട് നാലിന് കെ. വിശ്വംഭരന്റെ വിസിൽ സംഗീതം, അഞ്ചിന് തൃപ്പൂണിത്തുറ തേജോമയി ഡാൻസ് സ്റ്റുഡിയോയുടെ നൃത്തം, 6.30ന് ആവിർഭവും സംഘവും അവതരിപ്പിക്കുന്ന ഗാനമേള.
അത്താഘോഷങ്ങൾക്ക് തുടക്കമിട്ട് 15ന് വൈകിട്ട് ഹിൽപാലസിൽ നിന്നും അത്ത പതാക അത്തം നഗറിലേയ്ക്കെത്തും. തുടർന്ന് വൈകിട്ട് ആറിന് രാമമംഗലം ഷഡ്കാല ഗോവിന്ദ മാരാർ സ്മാരക കലാക്ഷേമ സമിതി അവതരിപ്പിക്കുന്ന മലയാള കവിതകളുടെ രംഗാവിഷ്കാരം രസസഞ്ചാര, രാത്രി എട്ടിന് തൃപ്പൂണിത്തുറ ആപ്പിൽകാർട്ട് തിയറ്ററിന്റെ ഗുരുവായൂരിൽ ഒരു രാത്രി നാടകവും അരങ്ങേറും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ ദേശീയഗീതമായ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് നിർദേശം നൽകി ചീഫ് സെക്രട്ടറി.
വന്ദേമാതരത്തിന്റെ ആലാപനം കർശനമാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാ ണ്സംസ്ഥാനത്തും നിർദേശം നടപ്പാക്കുന്നത്. ഇതു പ്രകാരം ഓഗസ്റ്റ് 15ന് നടക്കുന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിർദേശം പാലിക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി വകുപ്പുകൾക്ക് കത്തു നൽകിയത്.
കേന്ദ്ര നിർദേശപ്രകാരം വന്ദേമാതരത്തിന്റെ യഥാർഥ കവിതയിലുള്ള ആറ് ചരണങ്ങളും പൂർണമായി ആലപിക്കണമെന്നാണ് നിർദേശം. ചടങ്ങിൽ സംസ്ഥാനഗീതമുണ്ടെങ്കിൽ അതിനുശേഷം വന്ദേമാതരവും തുടർന്ന് ദേശീയഗാനവും ആലപിക്കണം.
സംസ്ഥാനഗീതം ഇല്ലാത്ത ചടങ്ങുകളിൽ വന്ദേമാതരത്തിനുശേഷം ദേശീയഗാനം ആലപിക്കണമെന്നുമാണ് ക്രമം. വന്ദേമാതരത്തിന്റെ ഔദ്യോഗിക ആലാപന ദൈർഘ്യം മൂന്ന് മിനിറ്റും പത്ത് സെക്കൻഡുമാണെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശത്തിന്റെ ഭാഗമായാണ് ചീഫ് സെക്രട്ടറി സംസ്ഥാനതലത്തിൽ നിർദേശം നൽകിയത്. ഓഗസ്റ്റ് ഒന്പത് മുതൽ 17 വരെ നടക്കുന്ന ’ഹർ ഘർ തിരംഗ’ പരിപാടിയോടനുബന്ധിച്ച് വന്ദേമാതരം കൂട്ടായി ആലപിക്കുന്ന പരിപാടികൾ സംഘടിപ്പിക്കണമെന്നും കേന്ദ്ര നിർദേശത്തിലുണ്ട്.
അതേസമയം, ഉത്തരവ് സംസ്ഥാന സർക്കാരിന്റെ സ്വന്തം തീരുമാനമല്ലെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. രാജ്ഭവനിൽനിന്നും ഗവർണറിൽനിന്നും ലഭിക്കുന്ന നിർദേശങ്ങൾ കൈമാറേണ്ടത് ചീഫ് സെക്രട്ടറിയുടെ ഉത്തരവാദിത്വമാണെന്നും പുതിയ നിയമങ്ങളും കേന്ദ്ര മാർഗനിർദേശങ്ങളുമാണ് ഇതിന് അടിസ്ഥാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
പള്ളിക്കൊപ്പം പള്ളിക്കൂടവും പള്ളിയാശുപത്രിയും എന്നത് കേരള കത്തോലിക്കാ സഭയുടെ പ്രൗഢമായ സാമൂഹ്യദർശനത്തിന്റെ അടയാളപ്പെടുത്തലാണ്. ഒമ്പതു പതിറ്റാണ്ടു മുമ്പ് സാധാരണക്കാരായ ജനങ്ങളുടെ ആരോഗ്യപരിപാലനം ലക്ഷ്യമാക്കി അങ്കമാലിയിൽ ആരംഭിച്ച ലിറ്റിൽ ഫ്ളവർ ആശുപത്രി ഇന്നു നവതി ഘോഷിക്കുമ്പോൾ, അതു കേരളസഭയുടെ സാമൂഹ്യശുശ്രൂഷാ ധാരകളിൽ തിളക്കമാർന്നൊരു അധ്യായത്തിന്റെ അഭിമാനകരമായ ആഘോഷംകൂടിയാണ്.
1936ൽ വാടകക്കെട്ടിടത്തിൽ ഡിസ്പെൻസറിയായി ആരംഭിച്ച ആശുപത്രി, മുപ്പതിലധികം മള്ട്ടി സ്പെഷാലിറ്റി, സൂപ്പര് സ്പെഷാലിറ്റി വിഭാഗങ്ങളിലേക്ക് ഇന്നു വളർന്നു. 610 കിടക്കുകളും 200ലധികം ഡോക്ടര്മാരും 2000ത്തോളം ജീവനക്കാരും ഇന്നുണ്ട്. അത്യാധുനിക സൗകര്യങ്ങളോടെ 25 ആധുനിക ഓപ്പറേഷന് തിയറ്ററുകളും 14 ഐസിയുകളും സജ്ജം. പ്രതിദിനം രണ്ടായിരത്തോളം പേർക്ക് ഔട്ട് പേഷ്യന്റ് വിഭാഗത്തില് സേവനം നല്കുന്നു.
90 വർഷത്തെ സേവനപുണ്യമാർന്ന പ്രയാണത്തിന്റെ അഭിമാനപഥങ്ങളെയും നവതിശോഭയിൽ ആർജിച്ച അതുല്യനേട്ടങ്ങളെയും ഭാവിപദ്ധതികളെയും സംബന്ധിച്ച്, ലിറ്റിൽ ഫ്ളവർ ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി സംസാരിക്കുന്നു.
കരുതലിന്റെ 90 വർഷം
ആത്മാക്കളുടെ രക്ഷയെക്കുറിച്ചുള്ള കരുതൽ.... സഭയെയും സഭാമക്കളെയും പൊതുസമൂഹത്തെയും സംരക്ഷിക്കാനുള്ള സഭയുടെ ഔത്സുക്യം... അതാണ് അങ്കമാലിയിൽ മികച്ചൊരു ആതുരാലയമുണ്ടാകണമെന്ന കാഴ്ചപ്പാടിലേക്കു സഭാ നേതൃത്വത്തെ നയിച്ചതെന്ന് ഫാ. പാലയ്ക്കാപ്പിള്ളി പറയുന്നു.
ചുരുങ്ങിയ ചെലവിൽ ആരോഗ്യരംഗത്തെ മികച്ച സേവനം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാകണമെന്നതായിരുന്നു ആശുപത്രി സ്ഥാപിക്കുമ്പോഴുള്ള വീക്ഷണം. കത്തോലിക്കാ വിശ്വാസത്തിനു വെല്ലുവിളിയുയർത്തി പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ അങ്കമാലിയിൽ പദ്ധതിയിട്ട വിശ്വാസ, സാമൂഹ്യ ഇടപെടലുകളോടുള്ള പ്രതിരോധം കൂടിയായിരുന്നു അത്.
1936 ഫെബ്രുവരി ഒമ്പതിനു വാടകക്കെട്ടിടത്തിൽ ഡിസ്പെൻസറിയായി തുടക്കം. ഒമ്പതു പതിറ്റാണ്ടു മുമ്പ് പള്ളിക്കൊപ്പം പള്ളിയാശുപത്രിയും വേണമെന്ന വിശാലമായ മനുഷ്യദർശനത്തിന്റെ വെളിച്ചത്തിൽനിന്ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു കീഴിൽ അങ്കമാലിയിലെ ലിറ്റിൽ ഫ്ളവർ ആശുപത്രി പിറവിയെടുത്തു, പടിപടിയായി വളർന്നു. ഇന്ന് മധ്യകേരളത്തിൽ കത്തോലിക്കാ സഭയുടെ ആതുരശുശ്രൂഷാരംഗത്തു പ്രൗഢമായ സേവനചരിത്രമാണ് ലിറ്റില് ഫ്ലവര് ആശുപത്രിയുടേത്.
എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ലിറ്റിൽ ഫ്ളവർ ആശുപത്രിക്ക് 90 വർഷങ്ങൾക്കു മുമ്പു വിത്തു പാകിയത്, ആർച്ച്ബിഷപ് മാര് അഗസ്റ്റിന് കണ്ടത്തിൽ, പ്രഥമ ഡയറക്ടർ ധന്യൻ മോൺ. ജോസഫ് സി. പഞ്ഞിക്കാരൻ, മാനേജർ ഫാ. തോമസ് തളിയത്ത് എന്നിവരുടെ ദീർഘദർശനങ്ങളാണ്. തുടർന്ന് ആശുപത്രിയുടെ വളർച്ചയിൽ കൈപിടിച്ചു നയിച്ച അതിരൂപതയിലെ അഭിവന്ദ്യ പിതാക്കന്മാർ, വൈദികർ, സന്യസ്തർ, ഡോക്ടർമാർ, നഴ്സുമാർ, ജീവനക്കാർ, സ്വന്തം സ്ഥാപനമെന്നപോലെ എൽഎഫിനെ ഹൃദയത്തിലേറ്റിയ അങ്കമാലിയിലും പരിസരങ്ങളിലുമുള്ള ജനങ്ങൾ... നവതിവർഷത്തിൽ നന്ദിയോടെ ഓർക്കാൻ എത്രയോ പേർ...
ദീർഘവീക്ഷണം
അങ്കമാലിയിൽ തുടക്കമിട്ട് മധ്യകേരളവും കേരളമാകെയും വ്യാപിച്ചു രാജ്യമെങ്ങും ഇന്ന് ആതുരസേവനത്തിന്റെ മഹിതധാരകളിൽ പ്രകാശം പരത്തുകയാണ് എൽഎഫ് ആശുപത്രി. 1960ൽതന്നെ അർബുദ ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ ആശുപത്രിയിൽ സജ്ജമാക്കുന്നതിനു ശ്രമങ്ങളുണ്ടായി. അക്കാലത്തുതന്നെയാണ് നേത്രരോഗ ചികിത്സാരംഗത്തേക്ക് എൽഎഫ് ചുവടുവച്ചത്.
1969ൽതന്നെ നേത്രവിഭാഗത്തിൽ കോൺടാക്ട് ലെൻസിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും സേവനങ്ങൾ ഇവിടെയുണ്ടായിരുന്നു. പതിറ്റാണ്ടുകൾക്കു മുമ്പേ ഇവിടെ നടന്ന കോർണിയ ട്രാൻസ്പ്ലാന്റേഷൻ, കേരളത്തിന്റെ മെഡിക്കൽ ചരിത്രത്തിലെ ആദ്യത്തെ അവയവമാറ്റ ശസ്ത്രക്രിയ കൂടിയാണെന്നത് മറക്കരുതാത്ത നേട്ടമാണ്. ഡോ. ഈപ്പൻ, ഡോ. ടോണി ഫെർണാണ്ടസ് എന്നിവരെപ്പോലുള്ള വിദഗ്ധ ഡോക്ടർമാർ അതിനു ചുക്കാൻ പിടിച്ചു. അന്നു മുതൽ ഇന്നോളം കേരളത്തിൽ നേത്രചികിത്സയുടെ അവസാനവാക്കായി ലിറ്റിൽ ഫ്ളവർ തലയുയർത്തി നിൽക്കുന്നു.
ഗ്രാമീണ മേഖലകളിൽനിന്നുള്ളവരാണ് അന്നും ഇന്നും എൽഎഫിനെ അധികമായും ആശ്രയിക്കുന്നത്. കൃഷിയും കൃഷിയിടങ്ങളും ധാരാളമുണ്ടായിരുന്ന ഈ മേഖലയിൽ വിഷ ചികിത്സയിൽ മതിയായ സംവിധാനങ്ങൾ ഒരുക്കണമെന്ന കാഴ്ചപ്പാട് ആശുപത്രിയെ മുൻകാലങ്ങളിൽ നയിച്ചവർക്കുണ്ടായിരുന്നു. 1975ൽതന്നെ അതു സാധ്യമായി.
ഇന്ന് മധ്യകേരളത്തിലെ സുപ്രസിദ്ധ പാമ്പുവിഷചികിത്സാ കേന്ദ്രം കൂടിയാണ് എൽഎഫ് ആശുപത്രി. അതിനു ദേശീയവും അന്തർദേശീയവുമായ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
സാധാരണക്കാർക്കൊപ്പം
കേരളത്തിലെ ആരോഗ്യപരിപാലന രംഗത്തു കത്തോലിക്കാ സഭയുടേതുൾപ്പടെയുള്ള ആശുപത്രികൾ നൽകിയ സംഭാവനകൾ വലുതാണ്. സമൂഹത്തിന്റെ വിശ്വാസവും സ്നേഹവും ആർജിച്ച ഇത്തരം സ്ഥാപനങ്ങൾ എന്നും നിലനിൽക്കണം. പക്ഷേ വൻകിട ആശുപത്രികളുടെ കടന്നുവരവിൽ ഇത്തരം സ്ഥാപനങ്ങളുടെ നിലനില്പിനുണ്ടായ വെല്ലുവിളി അതിജീവിക്കേണ്ടതായുണ്ട്. മതസ്ഥാപനങ്ങളുടെ ഉൾപ്പടെയുള്ള ട്രസ്റ്റ് ആശുപത്രികളിൽ സമരങ്ങൾ നടക്കുന്നതിലും വൻകിട ആശുപത്രികളുടെ ഇടപെടൽ പലരും സംശയിക്കുന്നുമുണ്ട്.
District News
മലപ്പുറം: ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിക്കാൻ തീരുമാനം. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മലപ്പുറം കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ കളക്ടർ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തിൽ വിവിധ ജില്ലാതല ഉദ്യോഗസ്ഥരുടെയും സ്കൂൾ പ്രതിനിധികളുടെയും യോഗം ചേർന്നു.
എംഎസ്പി പരേഡ് ഗ്രൗണ്ടിൽ ഓഗസ്റ്റ് 15ന് രാവിലെ 8.25ന് ആരംഭിക്കുന്ന പരേഡിൽ വിവിധ സേനാ വിഭാഗങ്ങളുടെയും എൻസിസി, എസ്പിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് തുടങ്ങിയവയുടെയും 37 പ്ലാറ്റൂണുകൾ അണിനിരക്കും. മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള കുട്ടികൾ പങ്കെടുക്കുന്ന പ്രഭാതഭേരിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാവുക.
എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റ് ടി.കെ. മുഹമ്മദ് ബഷീർ പരേഡ് കമാൻഡറാകും. എംഎസ്പി ആംഡ് പോലീസ് ഇൻസ്പെക്ടർ രമേഷ് ബാബു സെക്കൻഡ് ഇൻ കമാൻഡാകും.
രാവിലെ 7.15ന് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്നാരംഭിക്കുന്ന പ്രഭാതഭേരി പെരിന്തൽമണ്ണ റോഡിലൂടെ എംഎസ്പി പരേഡ് ഗ്രൗണ്ടിലെത്തും. 8.40ന് സിവിൽ സ്റ്റേഷനിലുള്ള യുദ്ധ സ്മാരകത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് മന്ത്രി ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകും.
9.30ന് ദേശീയഗാനത്തോടെ പരിപാടികൾ സമാപിക്കും. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മികച്ച രീതിയിൽ അലങ്കരിച്ച നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾക്കും സമ്മാനം നൽകും. യോഗത്തിൽ എഡിഎം ഇൻ-ചാർജ് അൻവർ സാദത്ത്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സി.കെ. നജീബ്, എൽആർ ഡെപ്യൂട്ടി കളക്ടർ പി. അഖിൽ തുടങ്ങിയവർ സംബന്ധിച്ചു.
Kerala
കൊച്ചി: സത്യദീപം വാരികയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം ഓഗസ്റ്റ് എട്ടിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. വൈകുന്നേരം ആറിന് കലൂർ റിന്യൂവൽ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിക്കും.
അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അനുഗ്രഹപ്രഭാഷണവും ജസ്റ്റീസ് കുര്യൻ ജോസഫ് ആമുഖ പ്രഭാഷണവും നടത്തും.
ഗ്രന്ഥപ്പുര ഡോട്ട് ഓർഗ് എറണാകുളം സെന്ററിൽ ഡിജിറ്റൈസ് ചെയ്തു തുടങ്ങിയ പുരാതന പുസ്തകങ്ങളുടെയും രേഖകളുടെയും പ്രകാശനം മന്ത്രി റോജി എം. ജോൺ നിർവഹിക്കും.
സത്യദീപം ശതാബ്ദി പതിപ്പ് ഹൈബി ഈഡൻ എംപി പ്രകാശനം ചെയ്യും. എംഎൽഎമാരായ ടി.ജെ. വിനോദ്, മനോജ് മൂത്തേടൻ, സത്യദീപം ചീഫ് എഡിറ്റർ ഫാ. മാർട്ടിൻ എടയന്ത്രത്ത്, വിയാനി പ്രിന്റിംഗ്സ് ഡയറക്ടർ ഫാ. ജസ്റ്റിൻ കൈപ്രമ്പാടൻ എന്നിവർ പ്രസംഗിക്കും.
‘സത്യദീപം- ചരിത്രം, വർത്തമാനം’ എന്ന സംവാദസദസിൽ പി.എഫ്. മാത്യൂസ്, ജോണി ലൂക്കോസ്, ബോബി ജോസ് കട്ടികാട്, ഡോ. ജോർജ് ഇരുമ്പയം, ഫാ. പോൾ തേലക്കാട്ട്, ഫാ. കുര്യാക്കോസ് പുത്തൻമാനായിൽ, ഫാ. കുര്യാക്കോസ് മുണ്ടാടൻ തുടങ്ങിയവർ പങ്കെടുക്കും.1927 ജൂലൈ മൂന്നിനാണ് സത്യദീപത്തിന്റെ ആദ്യപ്രതി പുറത്തിറങ്ങിയത്.
District News
മല്ലപ്പള്ളി : മലങ്കര മാര്ത്തോമ്മാ സഭയുടെ വികസന വിഭാഗമായ ഡെവലപ്മെന്റ് ഡിപ്പാര്ട്ട്മെന്റ് 26 വരെ വികസന വാരമായി ആചരിക്കും. വരാചരണത്തിന്റെ കേന്ദ്രതല ഉദ്ഘാടനം മല്ലപ്പള്ളി പരിയാരം മാര്ത്തോമ്മാ പള്ളിയില് നടന്നു.
മാത്യൂസ് മാര് സെറാഫിം എപ്പിസ്കോപ്പായുടെ അധ്യക്ഷതയില് വര്ഗീസ് മാമ്മന് എംഎല്എ വാരാചരണം ഉദ്ഘാടനം ചെയ്തു. വികാരി ജനറാള് ജോര്ജ് സഖറിയ പി., വികസനസംഘം ജനറല് സെക്രട്ടറി റവ. ഷിബു ശാമുവേല്, കേന്ദ്ര വൈസ് പ്രസിഡന്റ് മോഡി പി. ജോര്ജ്, ട്രഷറാര് അഡ്വ. ബിനു വി. ഈപ്പന് ഭദ്രാസന വൈസ് പ്രസിഡന്റ് റവ. സജീവ് തോമസ്, കേന്ദ്ര മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി കൊച്ചി സിറ്റി പോലീസ്. വിജയാഘോഷങ്ങൾ ഒരു കാരണവശാലും അക്രമസംഭവങ്ങളിലേക്കോ ഫാൻ ഫൈറ്റുകളിലേക്കോ നയിക്കരുത്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
2026 ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം വിജയാഘോഷങ്ങളുടെ പേരിൽ ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കൽ, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗത്തിലും അപകടകരമായും വാഹനമോടിക്കൽ, വാഹനങ്ങളിൽ അനുവദനീയമായതിലധികം ആളുകളെ കയറ്റി യാത്ര ചെയ്യൽ, അമിതശബ്ദത്തിൽ ഹോൺ മുഴക്കൽ എന്നിവയുൾപ്പെടെ പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത്തരം നിയമലംഘനങ്ങൾ ഗുരുതര അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകാൻ സാധ്യതയുള്ളതിനാൽ പൊതുസുരക്ഷ മുൻനിർത്തി ബന്ധപ്പെട്ട വാഹനങ്ങൾ പിടിച്ചെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യും. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നിയമനടപടികളും സ്വീകരിക്കുമെന്ന് പൊലീസ് നിർദേശം നൽകി.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും അധിക പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും വാഹന പരിശോധനയും ശക്തമാക്കി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിപ്പിച്ചു. എല്ലാവരും പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
Kerala
കൊച്ചി: ഭാരതത്തിന്റെ അപ്പസ്തോലൻ മാർതോമാശ്ലീഹായുടെ ദീപ്തസ്മരണ പുതുക്കി ഇന്ന് ദുക്റാന തിരുനാൾ. സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തിരുനാൾ ആചരണവും സഭാദിനാഘോഷവും നടക്കും.
രാവിലെ 8.30ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പതാകയുയർത്തും. തുടർന്ന് അദ്ദേഹത്തിന്റെ കാർമികത്വത്തിൽ റാസ കുർബാന. ബിഷപ് മാർ ബോസ്കോ പുത്തൂർ വചനസന്ദേശം നൽകും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രിമാരായ സണ്ണി ജോസഫ്, മോൻസ് ജോസഫ്, റോജി എം. ജോൺ, ചീഫ് വിപ്പ് അപു ജോൺ ജോസഫ് എന്നിവർക്ക് സഭയുടെ ആദരം സമർപ്പിക്കും. സഭാംഗവും കത്തോലിക്ക കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമായ പ്രമുഖ പ്രവാസി വ്യവസായി ഷെവ. ഡേവിസ് എടക്കളത്തൂരിനെയും ആദരിക്കും.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റിന്റെ പതാകപ്രയാണം മേജർ ആർച്ച്ബിഷപ് ഉദ്ഘാടനം ചെയ്യും. പുസ്തക പ്രകാശനം, കലാപരിപാടികൾ എന്നിവയുണ്ടാകും.
International
മെക്സിക്കോ സിറ്റി: മെക്സിക്കോ സിറ്റിയില് ചൊവ്വാഴ്ച നടന്ന ലോകകപ്പ് വിജയാഘോഷങ്ങള്ക്കിടെയുണ്ടായ അപകടത്തില് 19 വയസുള്ള യുവതി ഉള്പ്പെടെ മൂന്നു പേര് മരിച്ചു.
48 വയസുള്ള സ്ത്രീയും 44 വയസുള്ള പുരുഷനുമാണ് മരിച്ച മറ്റു രണ്ടു പേര്. ശ്വാസംമുട്ടിയാണ് മൂവരും മരിച്ചത്. ഇക്വഡോറിനെതിരേ മെക്സിക്കോ വിജയിച്ചതിനെത്തുടര്ന്ന് തലസ്ഥാന നഗരിയിലേക്ക് വന് ജനക്കൂട്ടം എത്തിയതാണ് ദുരന്തത്തിനു കാരണമായതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നഗരമധ്യത്തിലെ ‘ഏഞ്ചല് ഓഫ് ഇന്ഡിപെന്ഡന്സ്’ സ്മാരകത്തിന് ചുറ്റുമായി പത്തുലക്ഷത്തിലധികം ആളുകളാണ് എത്തിയത്.
രണ്ടു കോടിയിലധികം ആളുകള് താമസിക്കുന്ന മെക്സിക്കോ സിറ്റി ലോകത്തെതന്നെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നാണ്.
District News
പാലാ: പരിശുദ്ധ അമലോത്ഭവ മാതാവിന്റെ മേയ്മാസ വണക്ക സമാപനം പാലാ ടൗണ് കുരിശുപള്ളിയില് ഇന്നലെ വൈകുന്നേരം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
കത്തീഡ്രല് പള്ളി, ളാലം പഴയ പള്ളി, ളാലം പുത്തന് പള്ളി എന്നീ മൂന്ന് ഇടവകകളുടെ സംയുക്താഭിമുഖ്യത്തില് മേയ് ഒന്നിന് ആരംഭിച്ച വണക്കമാസ ചടങ്ങുകളാണ് ഇന്നലെ സമാപിച്ചത്. രാവിലെയും വൈകുന്നേരവും കുരിശുപള്ളിയില് നടന്ന പ്രാര്ഥനാ ചടങ്ങുകളില് വിശ്വാസിക ളുടെ വൻ തിരക്ക് അനുഭവപ്പെട്ടു. എല്ലാ ദിവസവും നേര്ച്ച വിതരണം ഉണ്ടായിരുന്നു.
അഞ്ഞൂറോളം സ്കൂള് കുട്ടികള്ക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഫാ. ജോസഫ് മലേപ്പറമ്പില്, ഫാ. ജോസഫ് തടത്തില്, ഫാ. ജോസ് മൂലേച്ചാലില്, ഫാ. ജോര്ജ് തറപ്പേല്, കൈക്കാരന്മാരായ അലക്സാണ്ടര് മുളയ്ക്കല്, രാജേഷ് പാറയില്, ടോമി പാനായില്, മൂന്ന് പള്ളികളിലെയും സഹവൈദികര്, കുരിശുപള്ളി കമ്മിറ്റി അംഗങ്ങള് എന്നിവര് നേതൃത്വം നല്കി.
Kerala
കോട്ടയം: ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കോട്ടയം മാമ്മന് മാപ്പിള ഹാളില് ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണന് ആണ് ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്.
ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് അര്ലേക്കര് അധ്യക്ഷത വഹിക്കുന്ന ചടങ്ങില് മുഖ്യമന്ത്രി വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തി. നിയമസഭാ സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന്, മന്ത്രി മോന്സ് ജോസഫ്, കെ. ഫ്രാന്സിസ് ജോര്ജ് എംപി, പശ്ചിമബംഗാള് മുന് ഗവര്ണര് ഡോ. സി.വി. ആനന്ദബോസ്, കോട്ടയം ആര്ച്ച്ബിഷപ് മാര് മാത്യു മൂലക്കാട്ട്, രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്സിസ് ക്ലീറ്റസ്, മാനേജിംഗ് ഡയറക്ടര് ഫാ. മൈക്കിള് വെട്ടിക്കാട്ട്, ചീഫ് എഡിറ്റര് ഫാ. ഡോ. ജോര്ജ് കുടിലില് തുടങ്ങിയവര് സന്നിഹിതരാണ്.
പൗരപ്രമുഖരും ജനപ്രതിനിധികളും ഉള്പ്പെടെ പ്രൗഢമായ സദസ് ചടങ്ങില് പങ്കെടുക്കുന്നു.
District News
ഇരിങ്ങാലക്കുട: ശാന്തിസദനം അഗതിമന്ദിരത്തിന്റെ സുവര്ണ ജൂബിലി ആഘോഷവും വാര്ഷിക പൊതുസമ്മേളനവും അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്എ ഉദ്ഘാടനം ചെയ്തു. ബിഷപ് മാര് പോളി കണ്ണൂക്കാടന് അധ്യക്ഷത വഹിച്ചു. ഹോസൂര് രൂപത ബിഷപ് മാര് സെബാസ്റ്റ്യന് പൊഴോലിപ്പറമ്പില് അനുഗ്രഹപ്രഭാഷണവും ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ് മുഖ്യപ്രഭാഷണവും നടത്തി. വികാരി ജനറാള് മോണ്. ആന്റു ആലപ്പാടന് ആദരണം നടത്തി. കത്തീഡ്രല് വികാരി ഫാ. ഡോ. ലാസര് കുറ്റിക്കാടന് സ്മരണിക പ്രകാശനം നിര്വഹിച്ചു.
ശാന്തിസദനം ഡയറക്ടര് ഫാ. ലിജോ കോങ്കോത്ത്, ഓര്ഫണേജ് കണ്ട്രോള് ബോര്ഡ് അംഗം ഫാ. ലിജോ ചിറ്റിലപ്പിള്ളി, സുപ്പീരിയര് ജനറല് മദര് ബിയാട്രിസ് സിഎസ്എം, കൈക്കാരന് പി.ടി. ജോര്ജ്, ഗുഡ്ഷെപ്പേര്ഡ് പ്രൊവിന്ഷ്യല് സിസ്റ്റര് അനിറ്റ് മേരി സിഎസ്എം, ശാന്തിസദനം ചാപ്ലിന് ഫാ. സീമോന് കാഞ്ഞിത്തറ, കേന്ദ്രസമിതി പ്രസിഡന്റ്് ജോബി അക്കരക്കാരന്, ശാന്തിസദനം മദര് സിസ്റ്റര് നെസി മരിയ സിഎസ്എം എന്നിവര് പ്രസംഗിച്ചു.
National
ബംഗളൂരു: ഐപിഎൽ ഫൈനലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്ക് ബംഗളൂരുവിൽ വിലക്ക്. ബൈക്ക് റാലികൾ , റോഡ് ഷോ, വൻതോതിൽ ആളുകൾ കൂടുന്ന പരിപാടികൾ എന്നിവ പാടില്ലെന്നാണ് ബംഗളൂരു പോലീസിന്റെ നിർദേശം.
കഴിഞ്ഞ വർഷം ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് പതിനൊന്ന് പേർ മരിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അനിഷ്ട സംഭവങ്ങൾ തടയുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി കടുത്ത നിയന്ത്രണങ്ങളാണ് നഗരത്തിലുടനീളം നടപ്പിലാക്കുന്നത്. ഞായറാഴ്ചയാണ് ഐപിഎൽ ഫൈനൽ മത്സരം നടക്കുന്നത്.
റോഡുകളിലേയ്ക്ക് അഭിമുഖമായി വലിയ എൽഇഡി വാളുകൾ സ്ഥാപിക്കാൻ പാടില്ല. നിലവിലുള്ള വലിയ സ്ക്രീനുകൾ മത്സരം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പരസ്യമായി പ്രദർശിപ്പിക്കാൻ ഉപയോഗിക്കരുതെന്നും, മാളുകൾ, പബ്ബുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുറത്ത് വലിയ സ്ക്രീനുകൾ സ്ഥാപിക്കുന്നത് പൂർണമായി നിരോധിച്ചതായും അധികൃതർ വ്യക്തമാക്കി.
നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിനും ഗുജറാത്ത് ടൈറ്റൻസിനും കിരീടത്തിൽ മുത്തമിടാൻ ഇനി ഈ ഒരൊറ്റ മത്സരത്തിന്റെ ദൂരം മാത്രമാണ് ഉള്ളത്. ഞായറാഴ്ച വൈകുന്നേരം ഏഴരയ്ക്ക് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
District News
മൂവാറ്റുപുഴ: മീങ്കുന്നം സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ സമാപനം. ഇതോടനുബന്ധിച്ചു കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കാർമികനായ പൊന്തിഫിക്കൽ കുർബാന നടന്നു. വൈകുന്നേരം നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും ശതാബ്ദി സമ്മാനദാനവും ബിഷപ് നിർവഹിച്ചു.
ഡീൻ കുര്യാക്കോസ് എംപി അധ്യക്ഷത വഹിച്ചു . മാത്യു കുഴൽനാടൻ എംഎൽഎ, വികാരി ഫാ. ജേക്കബ് തലാപ്പള്ളിൽ, ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന പള്ളി ആർച്ച് പ്രീസ്റ്റ് ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ, ജ്യോതി പ്രൊവിൻസ് പ്രൊവിൻഷ്യൽ സിസ്റ്റർ ലിസി മാത്യു തെക്കേക്കൂറ്റ്, വിമല പ്രൊവിൻസ് പ്രൊവിൻഷ്യൽ സിസ്റ്റർ മെർലിൻ ചിറ്റേത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷാന്റി ഏബ്രഹാം, സാബു പൊതൂർ എന്നിവർ പ്രസംഗിച്ചു. സെന്റ് ജോസഫ്സ് സൺഡേ സ്കൂൾ കുട്ടികളുടെ മാർഗംകളിയും അമല കമ്മ്യൂണിക്കേഷൻസിന്റെ നാടകവും അരങ്ങേറി.
District News
അങ്കമാലി : യുഡിഎഫ് സര്ക്കാര് അധികാരത്തിൽ വന്നയുടൻ തന്നെ വയോജന ക്ഷേമവകുപ്പ് രൂപീകരിച്ചതിലും റോജി എം. ജോണ് എംഎൽഎ മന്ത്രിപദത്തിൽ വന്നതിലും അങ്കമാലി മേഖല വയോജന സമ്മേളനം ആഘോഷ വേദിയായി. ആഹ്ലാദ സൂചകമായി ലഡു വിതരണം ചെയ്ത് സന്തോഷം പങ്കുവച്ചു.
എല്ഡിഎഫ് സര്ക്കാര് രൂപീകരിച്ച വയോജന കമ്മീഷന് ശരശയ്യയിലായിരുന്നു. ഇനിയെങ്കിലും ഉണര്ന്നു പ്രവര്ത്തിക്കാന് വയോജന ക്ഷേമവകുപ്പിന് കഴിയണം. യുഡിഎഫ് സര്ക്കാര് പ്രഖ്യാപിച്ചിട്ടുള്ള വയോജന പെന്ഷന് മൂവായിരം രൂപ അടുത്തമാസം മുതല് കൊടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സീനിയര് സിറ്റിസണ് ഫോറം മേഖല പ്രസിഡന്റ് പി.എ. തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബാബു മഞ്ഞളി, ജോര്ജ് കോട്ടയ്ക്കല്, കൊച്ചുത്രേസ്യ ആന്റണി, ഫിലോമിന സേവ്യര്, മത്തായി ചെമ്പിശേരി, മേഴ്സി പോള്, ജോസ് കല്ലേലി, മേരി ഡേവീസ്, ഏല്യാക്കുട്ടി വര്ഗീസ്, പോള് കോട്ടയ്ക്കല്, പോള് കല്ലറയ്ക്കല്, ജോര്ജ് പടയാട്ടില് തുടങ്ങിയവർ പങ്കെടുത്തു
Kerala
കോഴിക്കോട്: കേരളത്തിലെ ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ ഏകോപനനയരൂപീകരണ വേദിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) രജതജൂബിലി ആഘോഷങ്ങൾക്ക് കോഴിക്കോട്ട് പ്രൗഢമായ തുടക്കം. സെന്റ് സേവ്യേഴ്സ് കോളജിൽ നടന്ന പരിപാടികൾ ആത്മീയ-സാമൂഹിക-സാംസ്കാരിക സംഗമമായി മാറി.
ഇന്നലെ രാവിലെ 9.30ന് പതാക ഉയർത്തിയതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. കോഴിക്കോട് ആർച്ച്ബിഷപ്പും കെആർഎൽസിസി പ്രസിഡന്റുമായ ഡോ. വർഗീസ് ചക്കാലക്കലിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിച്ചു.
തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ വചനസന്ദേശം നൽകി. ഉദ്ഘാടന സമ്മേളനത്തിൽ കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ആമുഖ സന്ദേശം നൽകി. ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ രജതജൂബിലി ലോഗോ പ്രകാശനം ചെയ്തു. നെയ്യാറ്റിൻകര ബിഷപ് ഡോ. ഡി. സെൽവരാജ്"ലത്തീൻ കത്തോലിക്കർ സാമൂഹിക സാമ്പത്തിക പഠനം' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. കെആർഎൽസിസി സെക്രട്ടറി പാട്രിക് മൈക്കിൾ സ്വാഗതം പറഞ്ഞു.
മന്ത്രിസഭയിൽ തഴഞ്ഞതിൽ അമർഷവും നിരാശയും
ഉച്ചകഴിഞ്ഞ് നടന്ന പൊതുസമ്മേളനം ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ, ലത്തീൻ സഭയുടെ അർഹമായ രാഷ്ട്രീയ പങ്കാളിത്തത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു.
കോൺഗ്രസ് പാർട്ടിയിൽനിന്ന് മന്ത്രിസഭയിലേക്ക് ലത്തീൻ സമുദായത്തിൽ നിന്നൊരു മന്ത്രി ഉണ്ടാകണമെന്നത് ന്യായമായ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണിയുടെ ഉജ്വല വിജയത്തിൽ പ്രത്യേകിച്ച് തീരദേശ മണ്ഡലങ്ങളിൽ നിർണായക പങ്കുവഹിച്ചവരാണ് ലത്തീൻ കത്തോലിക്കരെന്ന് കെആർഎൽസിസി നേതാക്കളും ചൂണ്ടിക്കാട്ടി. അധികാരത്തിൽ അർഹവും നീതിപൂർവകവുമായ പങ്കാളിത്തം ഉറപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ ആമുഖ പ്രഭാഷണം നടത്തി. ആലപ്പുഴ രൂപത മെത്രാൻ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിൽ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു.
Kerala
കൊച്ചി: കെആര്എല്സിസി രജതജൂബിലി ആഘോഷങ്ങള്ക്ക് നാളെ കോഴിക്കോട്ട് തുടക്കമാകും. രാവിലെ 9.30 നു സെന്റ് സേവ്യേഴ്സ് കോളജിൽ നടക്കുന്ന ചടങ്ങിൽ കൊല്ലം ബിഷപ് ഡോ. പോള് ആന്റണി മുല്ലശേരി ആമുഖസന്ദേശം നല്കും.
തിരുവനന്തപുരം ആര്ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ ജൂബിലി ലോഗോ പ്രകാശനം ചെയ്യും. ‘ലത്തീന് കത്തോലിക്കര് സാമൂഹിക സാമ്പത്തികപഠനം’ എന്ന പുസ്തകം നെയ്യാറ്റിൻകര ബിഷപ് ഡോ. ഡി. സെല്വരാജന് പ്രകാശനം ചെയ്യും.
കെആര്എല്സിസി സെക്രട്ടറി പാട്രിക് മൈക്കിള്, മുന് ജനറല് സെക്രട്ടറി ഫാ. ഫ്രാന്സിസ് സേവ്യര് താന്നിക്കാപ്പറമ്പില് എന്നിവർ പ്രസംഗിക്കും. 11ന് കെആര്എല് സിബിസി പ്രസിഡന്റ് ആര്ച്ച്ബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്മിത്വത്തില് പൊന്തിഫിക്കല് ദിവ്യബലി. ആര്ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ വചനസന്ദേശം നല്കും.
രണ്ടിന് ഡോ. മാര്ട്ടിന് പാട്രിക് വിഷയാവതരണം നടത്തും. കെആര്എല്സിസി ട്രഷറര് ബിജു ജോസി മോഡറേറ്ററായിരിക്കും. മൂന്നിനു പൊതുസമ്മേളനം ആര്ച്ച്ബിഷപ് ഡോ. വര്ഗീസ്ചക്കാലയ്ക്കല് ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിക്കും. ജനറല് സെക്രട്ടറി ഫാ. ഡോ. ജിജു ജോര്ജ് അറക്കത്തറ ആമുഖപ്രസംഗം നടത്തും. ആലപ്പുഴ ബിഷപ് ഡോ. ജയിംസ് ആനാപറമ്പില് അനുഗ്രഹപ്രഭാഷണം നടത്തും.
നവീകരിച്ച വിശ്വാസ പരിശീലന പുസ്തകം ബിഷപ് ഡോ. ജസ്റ്റിന് മഠത്തില്പറമ്പിലും കെഎല്സിഎ ജൂബിലി പതിപ്പ് ബിഷപ് ഡോ. വിന്സെന്റ് സാമുവലും ബിസിസിയുടെ പ്രതിമാസ ബുള്ളറ്റിന് വരാപ്പുഴ സഹായമെത്രാന് ഡോ. ആന്റണി വാലുങ്കലും പ്രകാശനം ചെയ്യും.
കെആര്എല്സിസി മീഡിയയുടെ യു ട്യൂബ് ചാനല് ബിഷപ് ഡോ. പോള് ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും.
Kerala
കോതമംഗലം: കോതമംഗലം രൂപതയുടെ 70-ാം വാർഷികവും രൂപതദിനവും 36 വർഷം രൂപതയെ നയിച്ച മാർ ജോർജ് പുന്നക്കോട്ടിലിന്റെ 90-ാം ജന്മദിനവും മൂന്നിന് ആഘോഷിക്കും. ജർമനിയിലെ മയിൻസ് രൂപത മെത്രാനായി അഭിഷിക്തനായ കോതമംഗലം രൂപതയിലെ മീങ്കുന്നം ഇടവകാംഗം ബിഷപ് ഡോ. ജോഷി പൊട്ടയ്ക്കലിനു സ്വീകരണവും ഇതോടൊപ്പം നടക്കും.
കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ ഉച്ചകഴിഞ്ഞ് 2.30 ന് രൂപതയിൽ നിന്നുള്ള ഒമ്പതു മെത്രാന്മാർക്ക് സ്വീകരണത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് മാർ ജോർജ് പുന്നക്കോട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി. ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലും വിവിധ മെത്രാന്മാരും കോതമംഗലം, ഇടുക്കി രൂപതകളിലെ വൈദികരും സഹകാർമികരാകും. ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ വചനസന്ദേശം നൽകും.
തുടർന്ന് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. മാർ പുന്നക്കോട്ടിലിന്റെ നവതിയും എപ്പിസ്കോപ്പൽ ഗോൾഡൻ ജൂബിലിയും മാർ മഠത്തിക്കണ്ടത്തിലിന്റെ സപ്തതിയും സമ്മേളനത്തിൽ ആഘോഷിക്കും. ബിഷപ് ഡോ. ജോഷി പൊട്ടയ്ക്കലിന് ചടങ്ങിൽ സ്വീകരണം നൽകും.
ബിഷപ്പുമാരായ മാർ ചാക്കോ തോട്ടുമാരിക്കൽ, മാർ ജോസഫ് കൊടകല്ലിൽ, മാർ ബെന്നി വർഗീസ് എടത്തട്ടേൽ, മാർ തോമസ് പുല്ലോപ്പിള്ളിൽ എന്നിവരും കോതമംഗലം, ഇടുക്കി രൂപതകളിലെ വൈദികരും സന്യസ്തരും ഇടവകാംഗങ്ങളും പങ്കെടുക്കും. എംപിമാരായ ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, എംഎൽഎ മാരായ പി.ജെ. ജോസഫ്, മാത്യു കുഴൽനാടൻ, ആന്റണി ജോൺ എന്നിവർ പ്രസംഗിക്കും.
Kerala
പുലിക്കുരുമ്പ: മഞ്ഞളാങ്കൽ (തുണ്ടത്തിൽ) കുടുംബയോഗം ഇരുപത്തിനാലാമത് സംഗമവും കുടുംബയോഗം രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മൂന്നിന് നടക്കും.
മാനന്തവാടി തൃശിലേരിയിലെ തുണ്ടത്തിൽ സോണിയുടെ ഭവനത്തിൽ രാവിലെ 10 ന് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും.
കുടുംബയോഗം പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ തുണ്ടത്തിൽ അധ്യക്ഷത വഹിക്കും. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലൻ മുഖ്യ പ്രഭാഷണവും, തൃശിലേരി സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോൺ വെട്ടിയ്ക്കൽ അനുഗ്രഹ പ്രഭാഷണവും നടത്തും.
തലമുറകളുടെ സംഗമം, കുടുംബാംഗങ്ങളെ പരിചയപ്പെടുത്തൽ, അനുമോദനം, വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.
Kerala
മൂവാറ്റുപുഴ: നിര്മല മെഡിക്കല് സെന്ററിന്റെ ഒരു വര്ഷം നീണ്ടുനിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം മേയ് ആറിനു നടക്കുമെന്ന് ആശുപത്രി അധികൃതര് പത്രസമ്മേളനത്തില് അറിയിച്ചു.
ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുര്ബാന. ആശുപത്രിക്കു സമീപം പ്രത്യേകം തയാറാക്കിയ പന്തലില് വൈകുന്നേരം 4.30ന് നടക്കുന്ന സമാപനസമ്മേളനം ഡീന് കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. പ്രൊവിന്ഷ്യല് സുപ്പീരിയര് സിസ്റ്റര് മെര്ലിന് അധ്യക്ഷത വഹിക്കും.
നവീകരിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം മാത്യു കുഴല്നാടന് എംഎല്എയും സൗജന്യമായി നിര്മിച്ചുനല്കിയ വീടുകളുടെ താക്കോല്ദാനം ബിഷപ് മാര് ജോര്ജ് പുന്നക്കോട്ടിലും നിര്വഹിക്കും. കോതമംഗലം ബിഷപ് മാര് ജോര്ജ് മഠത്തിക്കണ്ടത്തില് അനുഗ്രഹ പ്രഭാഷണം നടത്തും.
പത്രസമ്മേളനത്തില് ആശുപത്രി അഡ്മിനിസ്ട്രേറ്റര് സിസ്റ്റര് ജെസി ജോസ്, മുന് അഡ്മിനിസ്ട്രേറ്റര് സിസ്റ്റര് ജോവിയറ്റ്, ജനറല് മാനേജര് പാട്രിക് എം. കല്ലട എന്നിവര് പങ്കെടുത്തു.
National
ചെന്നൈ: തെരഞ്ഞെടുപ്പ് ചൂടിന്റെ ഇടവേളയിൽ വിശ്രമത്തിനായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കുടുംബസമേതം കൊടൈക്കനാലിൽ.
ഡിഎംകെ അധ്യക്ഷൻ ചെന്നൈയിൽനിന്ന് മധുരയിലേക്ക് ചാർട്ടേഡ് വിമാനത്തിലാണ് പുറപ്പെട്ടത്. ഇവിടെനിന്നു റോഡ് മാർഗം കൊടൈക്കനാലിലേക്കുപോയി. ഭാര്യ ദുർഗയും മറ്റ് കുടുംബാംഗങ്ങളും ഒപ്പമുണ്ട്. നാല് ദിവസം ഇവിടെ തങ്ങും. 29ന് മടങ്ങും.
2021ൽ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷവും 2024ൽ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷവും സ്റ്റാലിൻ കൊടൈക്കനാൽ സന്ദർശിച്ചിരുന്നു.
Kerala
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് മത്സരമെന്ന് അറിയപ്പെടുന്ന ലോഗോസ് ബൈബിൾ ക്വിസ് 25 വര്ഷം പൂര്ത്തിയാക്കിയതിനോടനുബന്ധിച്ച് പാലാരിവട്ടം പിഒസിയില് നടന്ന രജതജൂബിലി ആഘോഷം പ്രൗഢോജ്വലമായി. ലോഗോസ് ആരംഭിക്കുന്നതിൽ പ്രധാന നേതൃത്വം വഹിച്ച കെസിബിസി ബൈബിള് സൊസൈറ്റി മുൻ ചെയര്മാന് ബിഷപ് മാർ ജോര്ജ് പുന്നക്കോട്ടില് ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബൈബിള് സൊസൈറ്റിയും ലോഗോസ് ക്വിസും കേരളത്തിന്റെ വചനപ്രഘോഷണ മേഖലയിൽ പ്രകാശമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നെന്ന് മാർ പുന്നക്കോട്ടില് പറഞ്ഞു. സൊസൈറ്റി ചെയര്മാന് ബിഷപ് മാര് ജോസ് പുളിക്കല് അധ്യക്ഷത വഹിച്ചു. ഓരോ വര്ഷവും കൂടുതല് പേർ ലോഗോസ് ക്വിസിലേക്കും അതിലൂടെ ദൈവവചനത്തിലേക്കും ദൈവത്തിലേക്കും ആകര്ഷിക്കപ്പെടുന്നുവെന്നത് ആഹ്ലാദകരമാണെന്ന് അദ്ദേഹം പറഞ്ഞു.
മാറുന്ന തലമുറയ്ക്കനുസൃതമായി ലോഗോസ് ക്വിസിന്റെ രൂപവും ഭാവവും മാറേണ്ടതുണ്ടെന്ന് ജൂബിലി സെമിനാറില് മുന് ചെയര്മാന് ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില് അഭിപ്രായപ്പെട്ടു.
മുന് വൈസ് ചെയര്മാൻ ജസ്റ്റീസ് കുര്യന് ജോസഫ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്, മുൻ ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ബൈബിൾ സൊസൈറ്റി സെക്രട്ടറി ഫാ. ഡോ. ജോജു കോക്കാട്ട്, വൈസ് ചെയർമാൻ ആന്റണി പാലിമറ്റം എന്നിവർ പ്രസംഗിച്ചു.
മുൻ സെക്രട്ടറിമാരായ ഫാ. ഡോ. സൈറസ് വേലംപറമ്പില്, ഫാ. ഡോ. ജോഷി മയ്യാറ്റില്, ഫാ. ഡോ. ജോണ്സണ് പുതുശേരി, മുൻ വൈസ് ചെയര്മാന്മാരായ ജോണ്സണ്, ജിസ്മോന്, ജോയിന്റ് സെക്രട്ടറിമാരായിരുന്ന കൊച്ചുത്രേസ്യ സൈമണ്, സാബു, ജോസഫ് പന്തപ്ലാക്കല് എന്നിവര് നേതൃത്വം നൽകി. ലോഗോസ് ജൂബിലി പ്രമേയ ഗാനം അവതരിപ്പിച്ചു.
138 പേരെ ആദരിച്ചു
ലോഗോസ് ബൈബിൾ ക്വിസ് ജൂബിലി സ്മരണിക (ലോഗോസ് 2025) ജസ്റ്റീസ് കുര്യന് ജോസഫിനു നൽകി ബിഷപ് മാർ ജോസ് പുളിക്കല് പ്രകാശനം ചെയ്തു. ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ തപാൽ സ്റ്റാമ്പ് മാർ ജോർജ് പുന്നക്കോട്ടില് പ്രകാശനം ചെയ്തു.
25 വര്ഷവും ലോഗോസ് ക്വിസ് പരീക്ഷയില് പങ്കെടുത്ത 138 പേരെ ആദരിച്ചു. ഇക്കാലയളവിൽ ക്വിസിന്റെ വിജയത്തിനായി പ്രയത്നിച്ച 88 പേരെയും മുന് ലോഗോസ് പ്രതിഭകളെയും ബൈബിള് സൊസൈറ്റി അംഗങ്ങളെയും ആദരിച്ചു.
2026 ലെ ലോഗോസിന്റെ പോസ്റ്റര് മുൻ സെക്രട്ടറി ഫാ. ഡോ. ഫിലിപ് തയ്യില് പ്രകാശനം ചെയ്തു.
District News
കോതമംഗലം: നെടുമ്പാറയിൽ നിന്ന് കീരംപാറയിലേക്ക് ഇടവക മാറ്റി സ്ഥാപിച്ചിട്ട് 50 വർഷം പൂർത്തിയാകുന്ന കീരമ്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. ഷംഷാബാദ് അതിരൂപത സഹായമെത്രാൻ മാർ തോമസ് പാടിയത്ത് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി.
തുടർന്ന് നടന്ന തിരിതെളിച്ച് ജൂബിലി വർഷം ഉദ്ഘാടനംചെയ്തു. ജൂബിലി വേളയിൽ ഇടവക ജനം നിർമ്മിച്ച് നൽകുന്ന സ്നേഹ ഭവനത്തിന്റെ താക്കോൽദാനവും ഇടവക ഒറീസ മിഷനിൽ പണിയാൻ ഉദ്ദേശിക്കുന്ന ദേവാലയത്തിന് വേണ്ടിയുള്ള ഫണ്ടും വിദ്യാഭ്യാസ സ്കോളർഷിപ്പും വിതരണം ചെയ്തു. ഇടവകയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രഗൽഭരായ രണ്ടു വ്യക്തികളെ ബിഷപ് ആദരിച്ചു.
വെളിയേൽച്ചാൽ ഫൊറോന വികാരി ഫാ. ജോൺ പിച്ചാപ്പിള്ളിൽ അധ്യക്ഷനായി. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, കൈക്കാരന്മാരായ ജയിംസ് തെക്കേക്കര, മൈക്കിൾ തെക്കേകുടി, പാസ്റ്ററൽ കൗൺസിൽ അംഗം ജിൻസി ജോമോൻ, ഫാമിലി അപ്പസ്റ്റോലേറ്റ് പ്രസിഡന്റ് ഷോജി കണ്ണമ്പുഴ, പിതൃവേദി പ്രസിഡന്റ് ജിജി പുളിക്കൽ, മാതൃവേദി പ്രസിഡന്റ് ഡിമ്പിൾ ഷോജി, ജോസ് കച്ചറയിൽ, ജോൺസൺ കറുകപ്പിള്ളിൽ, ജെയിൻ ജോണി തുടങ്ങിയവർ നേതൃത്വം നൽകി.
International
ഡമാസ്കസ്: സായുധസംഘങ്ങളുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സിറിയയിലെ പള്ളികളിൽ ഈസ്റ്റർ ആഘോഷം ചുരുക്കാൻ തീരുമാനം.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഈസ്റ്റർ പള്ളികൾക്കുള്ളിലെ പ്രാർഥനയോടെ മാത്രമേ ആഘോഷിക്കൂവെന്ന് രാജ്യത്തെ ഗ്രീക്ക് ഓർത്തഡോക്സ്, കത്തോലിക്ക പാത്രിയാർക്കേറ്റുകൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
പടിഞ്ഞാറൻ സിറിയയിലെ ഹാമാ പ്രവിശ്യയിൽപ്പെട്ട ക്രിസ്ത്യൻ നഗരമായ സുഖൈലബിയയിൽ കഴിഞ്ഞ ശനിയാഴ്ച ബൈക്കുകളിലെത്തിയ തോക്കുധാരികൾ വെടിവയ്പ് നടത്തിയിരുന്നു. ആളുകൾ കെട്ടിടങ്ങൾക്കുള്ളിൽ ഒളിച്ചിരുന്നതിനാൽ ജീവഹാനിയുണ്ടായില്ല.
പ്രദേശത്തെ പള്ളിക്കുമുന്നിലെ തിരുസ്വരൂപങ്ങളും ക്രൈസ്തവരുടെ വാഹനങ്ങളും കെട്ടിടങ്ങളും നശിപ്പിച്ചശേഷമാണു സായുധസംഘം മടങ്ങിയത്. ഒരു സ്ത്രീയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് മുസ്ലിംകളിലെ സുന്നി വിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോരാണു പ്രദേശത്തെ ക്രമസമാധാന നില തകരാറിലാക്കിയിരിക്കുന്നത്.
ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണു ഈസ്റ്റർ ആഘോഷം കുറയ്ക്കാൻ സഭാധികൃതർ തീരുമാനിച്ചത്.
Kerala
തിരിച്ചുവരവ് സുവിശേഷം ആഘോഷിക്കുന്ന ഏറ്റവും മനോഹരമായ ഒരു ജീവിതാനുഭവമാണ്. പശ്ചാത്താപം തോന്നിയ ധൂർത്തപുത്രൻ നന്നായി ഗൃഹപാഠം ചെയ്തുവന്നു അപ്പനോടു സംസാരിക്കുന്നുണ്ടെങ്കിലും അപ്പന്റെ മനസിൽ ഒന്നേയുള്ളൂ, കണ്ടുകിട്ടിയല്ലോ അതുമതിയെന്ന വികാരം. മരിച്ചെന്നാണ് കരുതിയത്, ആളുണ്ടല്ലോ അതുമാത്രം മതിയെന്നുള്ളതു വല്ലാത്തൊരു സ്നേഹമാണ്.
ഇതുപോലൊരു തിരിച്ചുവരവ് ലൂക്കായുടെ സുവിശേഷം മറ്റൊരു അവസരത്തിലും ആഘോഷിക്കുന്നു. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർ, നാടുവിട്ടുപോയവരാണ്. ആ ശിഷ്യന്മാർ അത്യാഹ്ലാദത്തോടെ തിരിച്ചുവരുന്നു. ധൂർത്തപുത്രൻ തിരിച്ചുവരാൻ കാരണം അവനു സുബോധമുണ്ടായതാണ് (ലൂക്കാ 15:7).
എമ്മാവൂസിലെ ശിഷ്യന്മാർ തിരിച്ചുവരാൻ കാരണം അവരുടെ കണ്ണ് തുറക്കപ്പെട്ടു എന്നതാണ് (ലൂക്കാ 24:31). ധൂർത്തപുത്രനു സുബോധമുണ്ടായി കണ്ണു തുറന്നപ്പോൾ അപ്പൻ എത്രയോ അകലെയാണെന്നു കണ്ടു. എമ്മാവൂസിലെ ശിഷ്യന്മാർ കണ്ണ് തുറന്നപ്പോൾ കർത്താവിന്റെ കല്ലറ, കാൽവരി എത്രയോ അകലെയാണെന്നു തിരിച്ചറിഞ്ഞു.
►അപ്പം മുറിച്ചപ്പോൾ◄
കല്ലറയില്ലാത്ത, കാൽവരിയില്ലാത്ത ജീവിതത്തിന്റെ ശൂന്യത അവർ തിരിച്ചറിഞ്ഞു. കൂട്ടായ്മ എത്രയോ അകലെയാണെന്നു തിരിച്ചറിഞ്ഞു. സഭാജീവിതം എത്രയോ അകലെയാണെന്ന ചിന്ത അവർക്കുണ്ടായി. മൂന്നു ഘടകങ്ങളിലേക്കാണ് ശിഷ്യന്മാർ തിരിച്ചെത്തിയത്.
ഒന്ന് സഭയുടെ കൂട്ടായ്മയിലേക്ക്, രണ്ട് കർത്താവിന്റെ കാൽവരിയിലേക്ക്, മൂന്ന് കർത്താവിന്റെ കല്ലറയിലേക്ക്. നാടുവിട്ടു പോകണം, ദൈവത്തെ വിട്ടുപോകണം എന്നുള്ള ചിന്തകളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഈശോ അവരുടെ മുന്പിൽ പരിശുദ്ധ കുർബാനയായി വീണ്ടും മുറിക്കപ്പെടുന്നത്. അപ്പം മുറിച്ചപ്പോഴാണ് അവർ കണ്ണ് തുറന്നത്.
ഓരോ പരിശുദ്ധ കുർബാനയിലൂടെയും അപ്പം മുറിക്കൽ ശുശ്രൂഷയിലൂടെയും കണ്ണു തുറപ്പിക്കാൻ കർത്താവ് നമ്മുടെയൊപ്പം യാത്ര ചെയ്യുന്നുണ്ട്. കൂടെ യാത്ര ചെയ്യുന്നവൻ കുർബാനയാണ് എന്നുള്ള തിരിച്ചറിവോടെ തിരിച്ചു നടക്കാൻ നമുക്കു കഴിയണം.
വൈകാതെ പെസഹയിലേക്കു നമ്മൾ പ്രവേശിക്കാനൊരുങ്ങുകയാണ്. ഈ ചിന്തകൾ നമ്മെ വിശുദ്ധീകരിക്കുകയും ശക്തീകരിക്കുകയും ദൈവത്തിൽ ഐക്യപ്പെടുത്തുകയും ചെയ്യാൻ നമുക്കും എമ്മാവൂസിലെ ശിഷ്യന്മാരെപ്പോലെ തിരിച്ചു നടക്കാം.
District News
തൃശൂർ: അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി വനിതാ - ശിശു വികസനവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാദിനാചരണ ജില്ലാതല ഉദ്ഘാടനം കളക്ടർ ശിഖ സുരേന്ദ്രൻ നിർവഹിച്ചു. കളക്ടറേറ്റ് അനക്സ് ഹാളിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ് അധ്യക്ഷത വഹിച്ചു.
പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ അനീഷ അഷറഫിനെയും കായികമേഖലയിൽനിന്നു സി.ഡി. എൽസിയെയും ജില്ലാ കളക്ടർ ആദരിച്ചു.
പോഷ് ആക്ട് ആൻഡ് ഡൊമസ്റ്റിക് വയലൻസ് ആക്ട് എന്ന വിഷയത്തിൽ അഡ്വ. ജോർജ് പുലികുത്തിയിൽ, സ്ത്രീധനനിരോധനനിയമം, ശൈശവവിവാഹ നിരോധനനിയമം എന്ന വിഷയത്തിൽ അഡ്വ. എ.എം സിമ്മി, സൈബർ സുരക്ഷ എന്ന വിഷയത്തിൽ സിറ്റി സൈബർ സെൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സി. സുജിത് എന്നിവർ ബോധവത്കരണ ക്ലാസെടുത്തു.
വനിതാ-ശിശു വികസന ഓഫീസർ പി. മീര, ജില്ലാ വനിതാ ശിശുവികസന ഓഫീസ് ഹെഡ് അക്കൗണ്ടന്റ് സി.വി സുമ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ടി.യു. സ്മിത, സങ്കല്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമണ് ജെൻഡർ സ്പെഷലിസ്റ്റ് ദീപ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
ഇരിട്ടി: പായം ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ പ്ലാറ്റിന് ജൂബിലി ആഘോഷം സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഒന്നാം ദിന സാംസ്കാരിക സദസ് ഉദ്ഘാടനം ചെയ്തു. കെ. അശോകൻ അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ അധ്യക്ഷത വഹിച്ചു. പൂർവകാല പ്രവർത്തകരേയും വയോജനങ്ങളേയും ജില്ലാ സെക്രട്ടറി പി.കെ. വിജയൻ ആദരിച്ചു. വി.കെ. പ്രേമരാജൻ, ടി. നിപുൺ, വി.കെ. പ്രേമരാജൻ, അജയകുമാർ കരിയാൽ, എൻ.വി. ഷാജി , നവീൻ മാവില എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ നൂപുര സ്കൂൾ ഓഫ് ഡാൻസിന്റെ കലാസന്ധ്യയും അരങ്ങേറി.
District News
കുട്ടിക്കാനം: കുട്ടിക്കാനം മരിയന് കോളജിന്റെ 31-ാമത് കോളജ് ദിനാഘോഷം "എലീഷ്യം 2026' സമാപിച്ചു. കോളജ് ഓഡിറ്റോറിയത്തില് നടന്ന സമ്മേളനം കോളജ് പേട്രണ് ബിഷപ് മാര് ജോസ് പുളിക്കല് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ അക്കാദമിക് വര്ഷത്തില് മികച്ച നേട്ടങ്ങള് കൈവരിച്ച വിദ്യാര്ഥികളെയും അധ്യാപകരെയും വിവിധ വകുപ്പുകളെയും വിവിധ മേഖലകളില് മികവ് തെളിയിച്ചവര്, പ്രമുഖ കമ്പനികളില് പ്ലേസ്മെന്റ് ലഭിച്ച വിദ്യാര്ഥികള് എന്നിവരെയും അനുമോദിച്ചു.
കോളജ് മാനേജര് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്, അഡ്മിനിസ്ട്രേറ്റര് ഫാ. തോമസ് ഞള്ളിയില്, പ്രിന്സിപ്പല് ഡോ. അജിമോന് ജോര്ജ്, എംസിഎസ്സി ചെയര്പേഴ്സണ് അഷിത കെ. ചാക്കോ, അലുമ്നി അസോസിയേഷന് പ്രസിഡന്റ് ജോജി സെബാസ്റ്റ്യന് തുടങ്ങിയവര് പ്രസംഗിച്ചു.
District News
വടക്കുന്നാഥൻ
തൃശൂർ: വടക്കുന്നാഥക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങൾ ഇന്നു നടക്കും. ക്ഷേത്രത്തിൽ രാവിലെ എട്ടിനു പഞ്ചവാദ്യം, വൈകീട്ട് ആറിന് നിറമാല എന്നിവയും ശ്രീമൂലസ്ഥാനത്തെ ശിവരാത്രിമണ്ഡപത്തിൽ രാവിലെ 7.30 മുതൽ രാത്രി 11.45 വരെ ഭജനാമൃതം, സംഗീതക്കച്ചേരി, ഓട്ടൻതുള്ളൽ തുടങ്ങി വിവിധ പരിപാടികളും, മതിൽക്കകത്ത് ഉച്ചകഴിഞ്ഞു മൂന്നിനു കൂത്ത്, രാത്രി ഒന്പതിനു തായമ്പക, രാത്രി 8.30 നു പാറമേക്കാവ് ക്ഷേത്രത്തിൽനിന്നും രാത്രി 10.30 ന് ഷൊർണൂർ റോഡിലെ സത്രം ജംഗ്ഷനിൽനിന്നും എഴുന്നള്ളിപ്പ്, പുലർച്ചെ 1.15ന് തൃപ്പുക നടയടയ്ക്കൽ, തുടർന്ന് വിളക്കാചാരം, കൂട്ടിയെഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരിക്കും.നാളെ ഏഴിനു നിർമാല്യദർശനവും നെയ്യഭിഷേകവും ഉണ്ടായിരിക്കും.
മമ്മിയൂര്
ഗുരുവായൂര്: ക്ഷേത്രങ്ങളില് ഇന്ന് ശിവരാത്രി ആഘോഷിക്കും. മമ്മിയൂര് ക്ഷേത്രത്തില് തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്മികത്വത്തില് ലക്ഷാര്ച്ചനയും ഭസ്മാഭിഷേകവുമുണ്ടാകും. രാവിലെ പിസിസി ഇളയതിന്റെ ഭക്തിപ്രഭാഷണം, മണലൂര് ഗോപിനാഥിന്റെ ഓട്ടന്തുള്ളല്, ഉച്ചയ്ക്ക് പല്ലശന മുരളിയുടെ പഞ്ചവാദ്യം, വൈകിട്ട് രഹന മുരളീധരന്റെ മോഹിനിയാട്ടം, രാത്രി കൃഷ്ണനാട്ടം എന്നിവയാണ്.
ചൊവ്വല്ലൂര്
ചൊവ്വല്ലൂര്: ക്ഷേത്രത്തില് ശിവരാത്രിയുടെ വിശേഷാല് ചടങ്ങുകള്ക്ക് തന്ത്രി കീഴ്മുണ്ടയൂര് നീലകണ്ഠന് നമ്പൂതിരി മുഖ്യകാര്മികനാകും. രാവിലെ കാഴ്ചശീവേലിക്ക് മേളം പെരുവനം കുട്ടന്മാരാര് നയിക്കും. ഗുരുവായൂര് മുരളിയുടെ നാഗസ്വരമുണ്ടാകും. ഉച്ചയ്ക്ക് എഴുന്ന ള്ളിപ്പിന് പഞ്ചവാദ്യം പല്ലശന മുരളി നയിക്കും. വൈകിട്ട് ചൊവ്വല്ലൂര് സുനിലിന്റെ തായമ്പക, രാത്രി കലാപരിപാടികള് എന്നിവയുമുണ്ടാകും.
പെരുന്തട്ട
പെരുന്തട്ട: ശിവക്ഷേത്രത്തില് രാവിലെ അഖണ്ഡനാമ ജപം, വൈകീട്ട് ഭക്തിഗാനാര്ച്ചന, രാത്രി കഥകളി എന്നിവയുണ്ടാകും. സായി മന്ദിരത്തിൽ രാവിലെ ഒൻപതിന് മുത്തപ്പൻ തെയ്യം, ഭക്തജനങ്ങൾക്ക് കല്പന നൽകും.
തിരുവില്വാമല
തിരുവില്വാമല: ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഇന്ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. രാവിലെ അഞ്ചിന് അഷ്ടദ്രവ്യ ഗണപതി ഹോമം , അഭിഷേകങ്ങൾ, 8.30 ന് ക്ഷേത്രത്തിൽ നിർമിച്ച അന്നദാനമണ്ഡപത്തിന്റെ ഉദ്ഘാടനം, ഒന്പതിന് ഭക്തി പ്രഭാഷാണം, 11-30 മുതൽ പ്രസാദ ഊട്ട്, വൈകീട്ട് 5.30ന് നാദസ്വരം, 6.30 മുതൽ തിരുവാതിരക്കളി , ഏഴിന് നൃത്ത സന്ധ്യ.
പൂതനക്കര ശിവക്ഷേത്രം , പാമ്പാടി സോമേശ്വരം ശിവക്ഷേത്രം, എരവത്തൊടി അർധനാരീശ്വര ക്ഷേത്രം എന്നിവിടങ്ങളിലും ശിവരാത്രിയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കും.
സാംസ്കാരിക സമ്മേളനം
ഗുരുവായൂർ: സായ് സഞ്ജീവനി ട്രസ്റ്റിന്റെ നേതൃത്വത്തിൽ സായി മന്ദിരത്തിൽ ശിവരാത്രി സാംസ്കാരിക സമ്മേളനവും കാരുണ്യസദസും നടത്തി. കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ പൂർണതയിലേക്കുള്ള പ്രയാണമാണ് സനാതന ധർമം മുന്നോട്ടുവയ്ക്കുന്ന ജീവിതരീതിയെന്ന് കൈതപ്രം അഭിപ്രായപെട്ടു.
എഴുത്തുകാരൻ ജയരാജ് മിത്ര മുഖ്യാതിഥിയായി. സായിസ്പർശം ജീവകാരുണ്യപദ്ധതിയുടെ ഉദ്ഘാടനം മുൻ ശബരിമല മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ മൗന യോഗി സ്വാമി ഹരിനാരായണൻ ശിവരാത്രി സന്ദേശം നൽകി. മുത്തപ്പൻ കർമങ്ങൾക്കു നേതൃത്വം നൽകിയ സനൽ പെരുവണ്ണാൻ, കുംഭമേളയിൽ ധർമ സേവ നടത്തിയ കെ.ആർ. പ്രവിൽ, എം.എസ്. ശശി മരുതയൂർ എന്നിവരെ ആദരിച്ചു.
ജുനഅഖാഡ ഹരിദ്വാർ വിശ്വം ഭർ ഭാരതി മഹാരാജ് അനുഗ്രഹപ്രഭാഷണം നടത്തി. രമൺ ഭാരതി മഹരാജ്, മഹന്ത് ശിവാനി ഭാരതി മഹരാജ്, ഋഷികേശാനന്ദ മഹരാജ്, കൗൺസിലർ ബിന്ദു നാരായണൻ, അരുൺ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.
District News
കൊല്ലം : ആഘോഷങ്ങൾ ഐക്യത്തിനാകണമെന്ന് കൊല്ലം രൂപത വികാരി ജനറാൾ മോൺ. ഡോ. ബൈജു ജൂലിയൻ. കരുതൽ അക്കാഡമി ഓഫ് മ്യൂസിക്, ഫൈൻ ആർട്സ് ആൻഡ് റിസർച്ച് സെന്ററി െ ന്റ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷത്തിെന്റെ ഉദ്ഘാടനം കരുതൽ അക്കാഡമി ഹാളിൽ കേക്ക് മുറിച്ച് നിർവഹിച്ച് വിശ്വാസ സന്ദേശം നൽകുകയായിരുന്നു ഡോ.ബൈജു ജൂലിയൻ.
കുഞ്ഞുങ്ങളെപ്പോലെയാകുക എന്നുള്ളതാണ് ക്രിസ്മസി െ ന്റ സ്നേഹ സന്ദേശം. കുഞ്ഞുങ്ങളുടെ ഇത്തരം ആഘോഷങ്ങൾ പരസ്പര സ്നേഹത്തി െ ന്റ വലിയ സന്ദേശം പകർന്നു നൽകുന്നു.
എല്ലാ മതസ്ഥരും ഒരുമിച്ചു ചേർന്നുള്ള ഐക്യത ഇവിടെയുണ്ട് എന്നുള്ളത് ക്രിസ്മസ് - ന്യൂഇയർ ആഘോഷങ്ങളുടെ അന്തസത്ത ഉയർത്തിപ്പിടിക്കുന്നുവെന്നും ബൈജു ജൂലിയാൻ പറഞ്ഞു.
കരുതൽ അക്കാഡമി പ്രിൻസിപ്പൽ ബെറ്റ്സി എഡിസൺ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ വി.ടി. കുരീപ്പുഴ മുഖ്യപ്രഭാഷണം നടത്തി. കരുതൽ അക്കാഡമി മാനേജർ ജോർജ് എഫ്. സേവ്യർ വലിയവീട്, അധ്യാപകരായ ജ്യോതിരാജ്, ജിത് ബെനഡിക്ട് വിജയ ലക്ഷ്മി എന്നിവർ പ്രസംഗിച്ചു. കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും മത്സരങ്ങളും കലാപരിപാടികളും സർട്ടിഫിക്കറ്റ് വിതരണവും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും ക്രിസ്മസ് അപ്പൂപ്പനുമൊത്തുള്ള നൃത്തങ്ങളുമൊക്കെയായി കരുതലി െ ന്റ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം മനോഹര അനുഭവമായി.
District News
ഇരിങ്ങാലക്കുട: ഡോൺ ബോസ്കോ എൽപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, സെൻട്രൽ സ്കൂൾ എന്നിവയുടെ സംയുക്ത വർഷാഘോഷത്തിന്റെയും പുതിയ കെജി ബ്ലോക്കിന്റെയും ഉദ്ഘാടനം നഗരസഭ ചെയർമാൻ എം.പി. ജാക്സൺ നിർവഹിച്ചു. ഡോൺ ബോസ്കോ സലേഷൻ സഭയുടെ ബംഗളൂരു പ്രൊവിൻഷ്യൽ റവ.ഡോ. ജോസ് തോമസ് കോയിക്കൽ അധ്യക്ഷത വഹിച്ചു. മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് മുഖ്യാതിഥിയായി. സെൻട്രൽ സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും പ്രൊവിൻഷ്യൽ നിർവഹിച്ചു.
മാധ്യമപുരസ്കാര ജേതാവായ പിടിഎ പ്രസിഡന്റ് ് സെബി മാളിയേക്കൽ, വിരമിക്കുന്ന അധ്യാപകരായ വി.ജെ. ഷാലി, കെ.എൽ. ജീജ, ലീന വർഗീസ്, കെ. സീന ജോർജ് എന്നിവരെ ആദരിച്ചു. സ്കൂൾ മാനേജരും റെക്ടറുമായ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ, മുനിസിപ്പൽ കൗൺസിലർ എം.എസ്. ദാസൻ, ഫാ. ജിനു കുഴിത്തൊട്ടിയിൽ, ഫാ. ഷിനോ കളപ്പുരയ്ക്കൽ, ഫാ. ജിതിൻ മൈക്കിൾ, സിസ്റ്റർ വി.പി. ഓമന, എബിൻ വെള്ളാനിക്കാരൻ, രതീഷ് കെ. ഭരതൻ, അഡ്വ. ഹോബി ജോളി, ലിജി ജോസ്, സിൽജി ജോൺസൻ എന്നിവർ പ്രസംഗിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉപജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.
കാടുകുറ്റി: അമ്പഴക്കാട് സെന്റ് തോമസ് എൽപി സ്കൂളിന്റെ 123-ാമത് വാർഷികം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മനോജ് ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസ് അരിക്കാട്ട് അധ്യക്ഷതവഹിച്ചു.
ഫാ. സിജോ ഇരിമ്പൻ അനുഗ്രഹപ്രഭാഷണം നടത്തി. എൻഡോവ്മെന്റ് വിതരണവും സമ്മാനദാനവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ തോമസ് ഐ.കണ്ണത്ത്, എം.ആർ. ഡേവിസ്, ഫാ. റിജോ എടത്തിരുത്തിക്കാരൻ, എഇഒ കെ.കെ. സുരേഷ്, ചാലക്കുടി ബിപിഒ ലിജോ ജോസ്, പ്രധാനാധ്യാപകൻ റോബി ജോസ് എന്നിവർ പ്രസംഗിച്ചു.
District News
കൈപ്പറമ്പ്: ദേവാലയത്തിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാളിന് തുടക്കമായി. ഇന്നുരാവിലെ ആഘോഷമായ ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, അമ്പ് വെഞ്ചരിപ്പ് എന്നിവയും രാത്രി 10ന് അമ്പ് സമാപനവും നടക്കും.
തിരുനാൾ ദിനമായ നാളെ രാവിലെ 6.15നും 10നും വൈകിട്ട് നാലിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 10 നുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ഗ്രിജോ മുരിങ്ങാത്തേരി മുഖ്യകാർമികനാകും. ഫാ. ജോൺ അയ്യങ്കാനയിൽ സന്ദേശംനൽകും. ഫാ. പോൾ കള്ളിക്കാടൻ സഹകാർമികനാകും. ഉച്ചതിരിഞ്ഞ് നാലിനുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം തിരുനാൾ പ്രദക്ഷിണവും തുടർന്ന് ഫ്യൂഷൻ നൈറ്റുമുണ്ടാകും. 31ന് രാവിലെ മരിച്ചുപോയവർക്കുള്ള അനുസ്മരണ ബലി. ഇടവക വികാരി ഫാ. റാഫേൽ പുല്ലോക്കാരൻ, ജനറൽ കൺവീനർ ജോൺസൺ എലവത്തിങ്കൽ, കൈകാരന്മാരായ ഡേവിഡ് വാഴപ്പിള്ളി, കെ.എഫ്. ബിജോയ്, സിജു മുളയ്ക്കൽ തുടങ്ങിയവർ നേതൃത്വംനൽകും.
പുതുക്കാട് ഫൊറോന പള്ളി
പുതുക്കാട്: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ തിരുനാൾ ശനി, ഞായർ തീയതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികള് വാര്ത്താസമ്മേളനത്തില് അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് കുർബാനയ്ക്കുശേഷം കൂടുതുറക്കല് നടക്കും. തിരുനാള്ദിനമായ ഫെബ്രുവരി ഒന്നിന് രാവിലെ നടക്കുന്ന ആഘോഷമായ തിരുനാള് പാട്ടുകുര്ബാനയ്ക്ക് ഫാ. ഇലോയ് ചിറമല് കാര്മികനാകും. ഫാ. ഷിന്റോ കുളങ്ങര തിരുനാള്സന്ദേശംനല്കും. വൈകിട്ട് നാലിന് നടക്കുന്ന വിശുദ്ധ കുര്ബാനയ്ക്ക് ഫാ. ഷൈജോ പാറമ്മേല് കാര്മികത്വംവഹിക്കും. തുടര്ന്ന് തിരുനാള് പ്രദക്ഷിണവും വര്ണമഴയും ഉണ്ടായിരിക്കും.
തിരുനാളിനോടനുബന്ധിച്ചുള്ള കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ചുനൽകിയ ഭവനത്തിന്റെ താക്കോൽദാനം നടന്നതായി ഭാരവാഹികൾ അറിയിച്ചു. വികാരി ഫാ. പോള് തേയ്ക്കാനത്ത്, ട്രസ്റ്റിമാരായ ഡെയ്സണ് മഞ്ഞളി, കെ.ജെ. ജോജു, പോള്സണ് കൊടവരക്കാരന്, ജനറല് കണ്വീനര് ഷാജു മൂലന് എന്നിവര് വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.