x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമേരിക്കയുടെ പുതിയ 'ചൈന ബാൻ' ഇനി ഇന്ത്യയ്ക്കും തിരിച്ചടി?

വെബ്ഡെസ്ക്
Published: November 17, 2026 03:58 PM IST | Updated: November 17, 2026 03:59 PM IST

പ്രതീകാത്മക ചിത്രം


അമേരിക്കയും ചൈനയും തമ്മിലുള്ള ടെക് യുദ്ധം ഇനി പുതിയ തലത്തിലേക്ക്.ചൈനയെ ഒതുക്കാൻ അമേരിക്ക ഏർപ്പെടുത്തിയിരുന്ന Nvidia AI ചിപ്പുകളുടെ വിലക്ക്ഇനി 12 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. അതിൽ ഇന്ത്യയും ഉൾപ്പെടും എന്നതാണ് ഞെട്ടിക്കുന്ന വാർത്ത.

ലോകത്തിലെ ഏറ്റവും പവർഫുൾ AI ചിപ്പുകൾ ഉണ്ടാക്കുന്നത് Nvidia ആണ്. ഈ ചിപ്പുകൾ ചൈനയ്ക്ക് കൊടുക്കുന്നത് അമേരിക്ക നേരത്തെ തന്നെ നിരോധിച്ചിരുന്നു.
പക്ഷെ ചൈന ഒരു വഴി കണ്ടെത്തി.
ചിപ്പ് നേരിട്ട് വാങ്ങുന്നില്ല, പകരം സിംഗപ്പൂരിലും മലേഷ്യയിലും ഒക്കെയുള്ള വലിയ ഡാറ്റാ സെന്‍ററുകളിൽ നിന്ന് ആ ചിപ്പിന്‍റെ പവർ വാടകയ്ക്ക് എടുക്കും. ക്ലൗഡ് വഴി. ചിപ്പ് അവിടെ തന്നെ ഇരിക്കും, പക്ഷെ AI പഠനം നടക്കുന്നത് ചൈനയ്ക്ക് വേണ്ടി.അമേരിക്ക ഇത് കണ്ടുപിടിച്ചു. ഇതിന് അവർ പറയുന്ന പേര് "ക്ലൗഡ് ലൂപ്പ്ഹോൾ" എന്നാണ്. ഈ കള്ളവഴി അടയ്ക്കാനാണ്  പുതിയ നിയമം കൊണ്ടുവന്നത്.

സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ്, ഇന്തോനേഷ്യ, ബ്രസീൽ, മെക്സിക്കോ, ഫിലിപ്പീൻസ്, വിയറ്റ്നാം, സൗത്ത് ആഫ്രിക്ക, സൗദി അറേബ്യ, യുഎഇ, പിന്നെ നമ്മുടെ ഇന്ത്യ.ഇതിൽ ആദ്യത്തെ അഞ്ച് രാജ്യങ്ങൾക്ക് സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ്, ഇന്തോനേഷ്യ, ബ്രസീൽ ഇനി Nvidia ചിപ്പ് വാങ്ങണമെങ്കിൽ അമേരിക്കയുടെ പ്രത്യേക അനുമതി  വേണം.

ഇന്ത്യയിൽ ഇപ്പോൾ വലിയ AI ഡാറ്റാ സെന്‍ററുകൾ വരുന്ന സമയമാണ്. ഈ നിയമം വരുന്നതോടെ, ഇന്ത്യയിലെ ഡാറ്റാ സെന്‍ററുകൾ ചൈനീസ് കമ്പനികൾക്ക് സേവനം നൽകുന്നുണ്ടോ എന്ന് അമേരിക്ക നിരീക്ഷിക്കും.പക്ഷെ ഒരു ആശ്വാസമുണ്ട് - ഗൂഗിൾ, ആമസോൺ പോലെ അമേരിക്കൻ കമ്പനികൾ ഇന്ത്യയിൽ നടത്തുന്ന ഡാറ്റാ സെന്‍ററുകൾക്ക് ഈ നിയമം ബാധകമല്ല.എന്തായാലും, അമേരിക്ക - ചൈന ടെക് യുദ്ധത്തിൽ ഇന്ത്യയും ഇനി ഒരു കരുവാകുകയാണ്.

Tags : International story

Recent News

Corehub Up