പ്രതീകാത്മക ചിത്രം
നമ്മൾ ഇതുവരെ ഫോട്ടോ അയച്ചാൽ മാത്രം കണ്ടിട്ടുള്ള ഒരു മാജിക് ഉണ്ടായിരുന്നു ,View Once. ഒരിക്കൽ കണ്ടാൽ പിന്നെ ആ ഫോട്ടോ അപ്രത്യക്ഷമാകും.ഇപ്പോൾ ആ മാജിക് ,വാട്സാപ്നമ്മൾ ടൈപ്പ് ചെയ്യുന്ന ഓരോ അക്ഷരത്തിനും കൊണ്ടുവന്നിരിക്കുന്നു!
പുതിയ ഫീച്ചർ:ഒറ്റ നോട്ടം മാത്രം
നമ്മൾ അയക്കുന്ന മെസ്സേജ് അവർ ഒരിക്കൽ തുറന്നു വായിക്കും. പിന്നെ അത് എന്നന്നേക്കുമായി ഡിലീറ്റ് ആകും. ചാറ്റിൽ "Opened" എന്ന് മാത്രം കാണിക്കും.
സ്ക്രീൻഷോട്ടിന് പൂട്ട്:
ഏറ്റവും കിടിലൻ കാര്യം ഇതാണ്! ആരെങ്കിലും സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിച്ചാൽവാട്സാപ് അത് ബ്ലോക്ക് ചെയ്യും. കള്ളത്തരം നടക്കില്ല.
ഫോർവേഡ് ചെയ്യാൻ പറ്റില്ല:
നമ്മൾക്ക് ഒരാൾ അയച്ച് തന്ന മെസ്സേജ് മറ്റാർക്കും അയക്കാനും സേവ് ചെയ്യാനും കഴിയില്ല.
ബാങ്ക് OTP, പാസ്വേഡ്:
ഇനി ചാറ്റിൽ കിടന്നു കറങ്ങില്ല, സേഫ് ആയി ഇരിക്കും.
സർപ്രൈസ് പ്ലാൻ:
കൂട്ടുകാരന് സർപ്രൈസ് പിറന്നാൾ പ്ലാൻ പറയാം, അവൻ സ്ക്രീൻഷോട്ട് എടുത്ത് ലീക്ക് ആക്കുമോ എന്ന പേടി വേണ്ട.
പ്രൈവറ്റ് കാര്യങ്ങൾ:
ആരും കാണരുതെന്ന് കരുതുന്ന രഹസ്യങ്ങൾ ഇനി ധൈര്യമായി അയക്കാം.സാങ്കേതിക ലോകത്തെ വിശ്വസനീയ മാധ്യമമായ AK NEWS ആണ് ഈ വലിയ അപ്ഡേറ്റ് ആദ്യം പുറത്തുവിട്ടത്. ബീറ്റാ വേർഷനിൽ പരീക്ഷണം വിജയിച്ചാൽ, വൈകാതെ നമ്മുടെയൊക്കെ ഫോണിലും എത്തും.ഇത് വെറും ഒരു അപ്ഡേറ്റ് അല്ല, നമ്മുടെ സ്വകാര്യതയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ സമ്മാനമാണ്!