മുംബൈ നഗരത്തിന്റെ ഹൃദയഭാഗമായ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിനെ അമ്പരപ്പിച്ചുകൊണ്ട്, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് അരങ്ങേറിയത് തികച്ചും വിചിത്രവും അപകടകരവുമായ ഒരു സംഭവമാണ്.
പാളത്തിൽ നിന്ന് പാഴ്വസ്തുക്കൾ ശേഖരിക്കുന്ന 19 -കാരനായ അവിനാഷ് പ്രകാശ് കർദിലെ എന്ന യുവാവ്, മദ്യലഹരിയിലായിരുന്ന അവസ്ഥയിൽ ഹാർബർ ലൈൻ പാളത്തിൽ കിടന്നുറങ്ങിയത് ട്രെയിൻ ഗതാഗതത്തെ അൽപ്പനേരം സ്തംഭിപ്പിച്ചു.
ഏകദേശം മൂന്നരയോടെ പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ പ്രവേശിക്കാനൊരുങ്ങുന്ന സമയത്താണ് ഇയാൾ പാളത്തിൽ കിടന്ന് ഒരു വെള്ളത്തുണി കൊണ്ട് ശരീരം പൂർണമായി മൂടിയത്.
തനിക്ക് മുകളിലൂടെ ട്രെയിൻ കടന്നുപോകട്ടെ എന്ന തരത്തിലുള്ള ഇയാളുടെ പെരുമാറ്റം കണ്ടുനിന്ന യാത്രക്കാരെ ഭീതിയിലാഴ്ത്തി. ട്രെയിൻ അടുത്തെത്തുന്നത് കണ്ട് പ്ലാറ്റ്ഫോമിലുണ്ടായിരുന്നവർ നിലവിളിക്കുകയും ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തെങ്കിലും ഇയാൾ അനങ്ങാൻ തയ്യാറായില്ല.
ലോക്കോ പൈലറ്റ് ജാഗ്രതയോടെ ട്രെയിനിന്റെ വേഗത കുറയ്ക്കുകയും നിരന്തരം ഹോൺ മുഴക്കുകയും ചെയ്തിട്ടും യാതൊരു പ്രതികരണവും ഇയാളുടെ ഭാഗത്തുനിന്നുണ്ടായില്ല.
സംഭവം വഷളാകുന്നത് ശ്രദ്ധയിൽപ്പെട്ട ഗവൺമെന്റ് റെയിൽവേ പോലീസും റെയിൽവേ സംരക്ഷണ സേനയും മിന്നൽവേഗത്തിൽ ഇടപെടുകയും ഇയാളെ പാളത്തിൽ നിന്ന് ബലംപ്രയോഗിച്ച് നീക്കം ചെയ്യുകയുമായിരുന്നു.
ഈ നാടകീയ രംഗങ്ങളുടെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. പാളത്തിൽ അതിക്രമിച്ചു കടന്നതിനും റെയിൽവേ നിയമങ്ങൾ ലംഘിച്ചതിനും യുവാവിനെതിരെ പോലീസ് കേസെടുത്തു. ഇയാളെ മാറ്റിയ ശേഷമാണ് സ്തംഭിച്ചുപോയ ഹാർബർ ലൈനിലെ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിച്ചത്.
A drunk man was found sleeping right on the tracks at CSMT, bringing Harbour Line local train services to a halt. pic.twitter.com/0k3sgcMIYY
— Truth On Track (@truth_on_track) February 16, 2026
Tags : MumbaiNews ViralVideo CSMT LocalTrain NarrowEscape