ഭക്ഷണം കഴിച്ച് കൈകഴുകാൻ പോയ ബാലനെ മുതല കടിച്ചു കൊന്നു
Friday, December 4, 2020 2:07 PM IST
ഭക്ഷണം കഴിച്ചതിന് ശേഷം കൈ കഴുകാൻ നദിക്കരയിൽ പോയ ബാലനെ മുതല കടിച്ചു കൊന്നു. കർണാടകയിലെ റെയ്ച്ചൂർ ഡി രാംപുര ഗ്രാമത്തിലാണ് സംഭവം. പത്തുവയസുകാരനായ മല്ലികാർജുനയാണ് കൊല്ലപ്പെട്ടത്.
കോവിഡിനെ തുടര്‍ന്ന് സ്കൂള്‍ അടച്ചതിന് പിന്നാലെ കഴിഞ്ഞ ഏതാനും മാസമായി കന്നുകാലികളെ മേയ്ക്കലാണ് മല്ലികാര്‍ജുന്റെ പതിവ് പരിപാടി. സാധാരണ പോലെ കൂട്ടുകാര്‍ക്കൊപ്പം കന്നുകാലികളെ മേയ്ക്കുന്നതിനിടയിലാണ് സംഭവം നടന്നത്.
കൃഷ്ണ നദിയുടെ തീരത്താണ് കന്നുകാലികളുമായി ഇവര്‍ എത്താറ്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം കൈ കഴുകാന്‍ നദി തീരത്ത് പോയപ്പോൾ മല്ലികാർജുനെ മുതല പിടികൂടുകയായിരുന്നു.
കുട്ടികളുടെ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടി കൂടിയെങ്കിലും മല്ലികാര്‍ജുനെ കണ്ടെത്താന്‍ സാധിച്ചില്ല. വ്യാഴാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വികൃതമാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം.