നിർഭാഗ്യവാനായ "ഭാഗ്യവാൻ'; രണ്ടക്കത്തിന് നഷ്ടപ്പെട്ടത് 1,592 കോടി രൂപ!
ലോ​ട്ട​റി​യ​ടി​ക്ക​ണ​മെ​ങ്കി​ൽ ഒ​രു കാ​ര്യം മാ​ത്രം മ​തി- ഭാ​ഗ്യം. അ​ല്ലെ​ങ്കി​ൽ ഐ​ദാ​ൻ മു​റെ​യു​ടെ ജീ​വി​തം എ​ന്താ​കു​മാ​യി​രു​ന്നു? സ്കോ​ട്ട്ലാ​ൻ​ഡി​ലെ ഗ്ലാ​സ്ഗോ സ്വ​ദേ​ശി​യാ​ണ് ഐ​ദാ​ൻ. ഐ​ദാ​ൻ എ​ടു​ത്ത ജാ​ക്ക്പോ​ട്ടി​ന്‍റെ ന​റു​ക്കെ​ടു​പ്പാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം. വെ​റും ഒ​റ്റ​ന​ന്പ​രി​നാ​ണ് ഐ​ദാ​ന്‍റെ ജാ​ക്ക്പോ​ട്ട് പ്രൈ​സ് ന​ഷ്ട​പ്പെ​ട്ട​ത്. 30 എ​ന്ന ന​ന്പ​റി​ന് പ​ക​രം ഐ​ദാ​ൻ എ​ടു​ത്ത ടി​ക്ക​റ്റി​ൽ 15 ആ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​ഞ്ച് സെ​റ്റ് അ​ക്ക​ത്തി​ൽ ഒ​രു സെ​റ്റാ​ണ് മാ​റി​പ്പോ​യ​ത്. ഒ​രു സെ​റ്റ് മാ​റി​പ്പോ​യെ​ങ്കി​ലും ഐ​ദാ​ന് സ​മാ​ശ്വാ​സ​മാ​യി 68,000 രൂ​പ​യോ​ളം കി​ട്ടി. ഇ​നി ഒ​രു സെ​റ്റ് അ​ക്കം മാ​റി​പ്പോ​യ​തി​ന്‍റെ പേ​രി​ൽ ഐ​ദാ​ന് ന​ഷ്ട​പ്പെ​ട്ട​ത് എ​ത്ര രൂ​പ​യാ​ണെ​ന്ന് അ​റി​യാ​മോ? 1,592 കോ​ടി രൂ​പ! ഇ​നി പ​റ, ലോ​ട്ട​റി​യ​ടി​ക്ക​ണ​മെ​ങ്കി​ൽ ഭാ​ഗ്യം മാ​ത്രം പോ​രേ?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.