ദൈവത്തിന്റെ കൈകൾ..! പട്ടത്തിനൊപ്പം പറന്നുയർന്ന മൂന്നു വയസുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു
Monday, August 31, 2020 3:41 PM IST
പട്ടത്തിനൊപ്പം പറന്നുയർന്ന മൂന്നു വയസുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. തായ്വാനിൽ നടന്ന ഒരു കൈറ്റ് ഫെസ്റ്റിവലിനിടെയാണ് സംഭവം.
പട്ടച്ചരടില് കുടുങ്ങിയ കുട്ടിയുമായി കൂറ്റൻ പട്ടം പറന്നുയരുകയായിരുന്നു. വായുവിൽ കുട്ടി പലതവണ വട്ടംചുറ്റി. പിന്നീട് കണ്ടു നിന്നവർ കൈകൾ കൂട്ടിയോജിപ്പിച്ചാണ് കുട്ടിയെ രക്ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.