പ്ലാ​ന്‍​കിം​ഗ് ചെ​യ്ത് റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി 62കാ​ര​ന്‍
ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​മ​യം പ്ലാ​ന്‍​കിം​ഗ് ചെ​യ്ത് ഗി​ന്ന​സ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി 62കാ​ര​ന്‍. ജോ​ര്‍​ജ് ഹൂ​ഡ് എ​ന്ന് പേ​രു​ള്ള ഇ​ദ്ദേ​ഹം എ​ട്ട് മ​ണി​ക്കൂ​ര്‍ 15 മി​നി​ട്ട് 15 സെ​ക്ക​ന്‍​ഡാ​ണ് പ്ലാ​ന്‍​കിം​ഗ് ചെ​യ്ത​ത്.

ചൈ​ന സ്വ​ദേ​ശി​യാ​യ മാ​വോ വെ​യ്‌​ഡോം​ഗ് 2016ല്‍ ​സ്ഥാ​പി​ച്ച റി​ക്കാ​ര്‍​ഡ് ആ​ണ് ഹൂ​ഡി ത​ക​ര്‍​ത്ത​ത്. എ​ട്ട് മ​ണി​ക്കൂ​ര്‍ ഒ​രു മി​നി​ട്ട് സ​മ​യം പ്ലാം​ഗ്കിം​ഗ് ചെ​യ്താ​ണ് മാ​വോ റി​ക്കാ​ര്‍​ഡ് നേ​ടി​യ​ത്.

ഫി​റ്റ്‌​ന​സ് ലോ​ക​ത്ത് സ​ജീ​വ​മാ​യി​രി​ക്കു​ന്ന പ​ല​ര്‍​ക്കും 5-10 മി​നി​ട്ടി​ല്‍ അ​ധി​കം പ്ലാ​ന്‍​കിം​ഗ് ചെ​യ്യാ​ന്‍ സാ​ധ്യ​മ​ല്ല. എ​ന്നാ​ല്‍ 62 വ​യ​സു​ള്ള​പ്പോ​ള്‍ സ്ഥി​രോ​ത്സാ​ഹ​ത്തോ​ടും ശ​ക്ത​മാ​യ മാ​ന​സി​കാ​വ​സ്ഥ​യോ​ടും കൂ​ടി ഏ​ത് പ്രാ​യ​ത്തി​ലും അ​തി​രു​ക​ള്‍ നീ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ജോ​ര്‍​ജ് തെളിയിച്ചെന്ന് ഗി​ന്ന​സ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡി​ന്‍റെ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.