വട്ടംകറക്കും, ഇൻഡിക്കയിൽ ഇടിക്കും; നടുറോഡിൽ യു​വ​തി​യു​ടെ പ​രാ​ക്ര​മം
പൊതുവഴിയിൽ കാറുമായി യുവതി നടത്തുന്ന പ​രാ​ക്ര​മ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. റോ​ഡി​ന് ചു​റ്റും കാ​ർ വ​ട്ടം ക​റ​ക്കി മ​റ്റൊ​രു കാ​റി​ൽ പ​ല​ത​വ​ണ ഇ​ടി​പ്പി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. പൂ​ന രാം​ന​ഗ​റി​ലാ​ണ് സം​ഭ​വം.

റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ടാ​റ്റാ ഇ​ൻ​ഡി​ക്ക കാ​റി​ലാ​ണ് യു​വ​തി സ്വന്തം ഡ​സ്റ്റ​ർ കാർ ഉപയോഗിച്ച് അ​ഞ്ചു​ത​വ​ണ ഇ​ടി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.