"പെ​ല്ല​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട' ജോ​ണി സി​ൻ​സി​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ച് മു​ൻ പാ​ക്ക് ഹൈ​ക്ക​മ്മീ​ഷ​ണ​ർ
Wednesday, September 4, 2019 1:25 PM IST
കാ​ഷ്മീ​ർ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ മു​ൻ​ഹൈ​ക്ക​മ്മീ​ഷ​ണ​ർ പ​ങ്കു​വ​ച്ച ചി​ത്ര​ത്തെ പ​രി​ഹ​സി​ച്ച് ലോ​കം. കാ​ഷ്മീ​രി​ലെ പെ​ല്ല​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​യാ​ൾ എ​ന്ന് കാ​ണി​ച്ച് മു​ൻ പാ​ക്കി​സ്ഥാ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ അ​ബ്ദു​ൾ ബാ​സി​ത് പ​ങ്കു​വ​ച്ച ചി​ത്ര​മാ​ണ് ഏ​റെ പ​രി​ഹാ​സ​ത്തി​ന് ഇ​ട​യാ​യ​ത്.

പോ​ണ്‍ താ​രം ജോ​ണി സി​ൻ​സി​ന്‍റെ ചി​ത്ര​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു പോ​ണ്‍ സി​നി​മ​യി​ലെ രം​ഗ​വും ഉ​ൾ​പ്പെ​ടു​ത്തി അ​ബ്ദു​ൾ ബാ​സി​ത് ട്വി​റ്റ് ചെ​യ്ത​ത് ഇ​ങ്ങ​നെ. "അ​ന​ന്ത്നാഗിലെ യൂ​സ​ഫ്, പെ​ല്ല​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ കാ​ഴ്ച്ച ന​ഷ്ട​പ്പെ​ട്ട​യാ​ൾ..​ഇതി​നെ​തി​രെ നി​ങ്ങ​ളു​ടെ ശ​ബ്ദ​മു​യ​ർ​ത്തു'.

സം​ഭ​വം ഏ​റെ ച​ർ​ച്ച വി​ഷ​യ​മാ​യ​പ്പോ​ൾ മ​ണ്ട​ത്ത​രം തു​റ​ന്ന് കാ​ട്ടി പാ​ക്കി​സ്ഥാ​നി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക നൈ​ല ഇ​നാ​യ​ത്ത് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ അ​ബ്ദു​ൾ ബാ​സി​ത് ത​ന്‍റെ ട്വീ​റ്റ് നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.