കു​ര​ങ്ങ​ന്മാ​രെ തു​ര​ത്താ​ന്‍ "ക​ര​ടിയെ' ഇറക്കി വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ര്‍
Saturday, February 8, 2020 1:04 PM IST
വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ര​ങ്ങ​ന്മാ​രു​ടെ ശ​ല്യം ഒ​ഴി​വാ​ക്കാ​ന്‍ ക​ര​ടി​യു​ടെ വേ​ഷം ധ​രി​ച്ച് ജീ​വ​ന​ക്കാ​ര്‍. ഗു​ജ​റാ​ത്തി​ലെ സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യി പ​ട്ടേ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ കു​ര​ങ്ങ് ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്. ഇ​തി​നെ തു​ട​ര്‍​ന്ന് ഒ​രാ​ഴ്ച മു​ന്‍​പാ​ണ് ജീ​വ​ന​ക്കാ​ര്‍ പു​തി​യ ആ​ശ​യം പ​രീ​ക്ഷി​ക്കു​ന്ന​ത്.

ക​ര​ടി​യു​ടെ വേ​ഷം ധ​രി​ച്ച ജീ​വ​ന​ക്കാ​ര​ന്‍ കു​ര​ങ്ങ​ന്മാ​രെ ഓ​ടി​ച്ചു വി​ടു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. ഇ​തി​ന് മു​ന്‍​പ് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഒ​രു ഗ്രാ​മ​വാ​സി​ക​ള്‍ കു​ര​ങ്ങ​ന്മാ​രു​ടെ ശ​ല്യം ഒ​ഴി​വാ​ക്കാ​ന്‍ ക​ര​ടി വി​ദ്യ പ​രീ​ക്ഷി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.