മ​ഞ്ഞ് വി​ല്ല​നാ​യി; നാ​യ​ക​നെ​പ്പോ​ലെയെത്തി ഡെ​ലി​വ​റി ബോ​യ്!
Wednesday, January 13, 2021 6:42 PM IST
ഓ​ണ്‍​ലൈ​ൻ ഷോ​പ്പിം​ഗ് പ​ല​ർ​ക്കും ഒ​രു ഹ​ര​മാ​ണ്. ഓ​ണ്‍​ലൈ​ൻ ഷോ​പ്പിം​ഗ് സൈ​റ്റി​ൽ ക​യ​റി​യാ​ൽ എ​ന്തെ​ങ്കി​ലും ഓ​ർ​ഡ​ർ ചെ​യ്തി​ല്ലെ​ങ്കി​ൽ പി​ന്നെ ഒ​രു സ​മാ​ധാ​ന​വു​മി​ല്ല. ആ​വ​ശ്യ​മു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ പ​ല​തും ഓ​ണ്‍​ലൈ​നി​ൽ നി​ന്ന് വാ​ങ്ങു​ക​യെ​ന്ന​ത് പ​ല​രു​ടെ​യും സ്വ​ഭാ​വ​മാ​ണ്.

ചി​ല​രു​ടെ ഭ്രാ​ന്ത​മാ​യ ഓ​ണ്‍​ലൈ​ൻ ഷോ​പ്പിം​ഗ് മ​റ്റു ചി​ല​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​ണെ​ന്നു​ള്ള​ത് മ​റ്റൊ​രു കാ​ര്യം. ഓ​ണ്‍​ലൈ​ൻ ഷോ​പ്പിം​ഗ് ഡെ​ലി​വ​റി ബോ​യ് ആ​യി ജോ​ലി ചെ​യ്യു​ന്ന ധാ​രാ​ളം യു​വാ​ക്ക​ളു​ണ്ട്. മ​ഴ​യാ​ണെ​ങ്കി​ലും വെ​യി​ലാ​ണെ​ങ്കി​ലും ത​ങ്ങ​ളു​ടെ ജോ​ലി ഭം​ഗി​യാ​യാ​ണ് അ​വ​ർ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ ത​ന്‍റെ ജോ​ലി കൃ​ത്യ​ത​യോ​ടെ ചെ​യ്യു​ന്ന ഒ​രു ഡെ​ലി​വ​റി ബോ​യ്‌​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. കാ​ഷ്മീ​രി​ലാ​ണ് സം​ഭ​വം. ഡെ​ലി​വ​റി ബോ​യ്‌​യു​ടെ വാ​ഹ​ന​മാ​ണ് സം​ഗ​തി വൈ​റ​ലാ​കാ​ൻ കാ​ര​ണം. കു​തി​ര​പ്പു​റ​ത്തെ​ത്തി​യാ​ണ് ക​ക്ഷി സാ​ധ​ന​ങ്ങ​ൾ ഡെ​ലി​വ​റി ചെ​യ്യു​ന്ന​ത്.

മ​ഞ്ഞു​വീ​ണ വ​ഴി​യി​ൽ​ക്കൂ​ടി വാ​ഹ​ന​വു​മാ​യി എ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് കു​തി​ര​പ്പു​റ​ത്ത് പാ​ഴ്സ​ലു​മാ​യി ഇ​യാ​ൾ എ​ത്തി​യ​ത്. കു​തി​ര​പ്പു​റ​ത്ത് പാ​ഴ്സ​ലു​മാ​യി നീ​ങ്ങു​ന്ന ആമസോൺ ഡെ​ലി​വ​റി ബോ​യ്‌​യു​ടെ വീ​ഡി​യോ സ​മീ​പ​വാ​സി​യാ​ണ് ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. നി​ര​വ​ധി പേ​രാ​ണ് ഡെ​ലി​വ​റി ബോ​യ്‌​യെ അ​ഭി​ന​ന്ദി​ച്ച് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ലൈ​ക്കു​ക​ളും നൂ​റു​ക​ണ​ക്കി​ന് ഷെ​യ​റു​ക​ളു​മാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.