ക​ലി​പൂ​ണ്ട കാ​ണ്ടാ​മൃ​ഗം കാർ കു​ത്തി​മ​റി​ച്ചു; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Thursday, August 29, 2019 12:40 PM IST
ക​ലി​പൂ​ണ്ട കാ​ണ്ടാ​മൃ​ഗം കാർ കു​ത്തി​മ​റി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ജ​ർ​മ​നി​യി​ലെ ഹൊ​ദെ​ൻ​ഹാ​ഗെ​നി​ലു​ള്ള സെ​റെ​ൻ​ഗെ​റ്റി സ​ഫാ​രി പാ​ർ​ക്കി​ലാ​ണ് സം​ഭ​വം.

പാ​ർ​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഈ ​കാ​ർ 30 വ​യ​സു​ള്ള ഒ​രു കാ​ണ്ടാ​മൃ​ഗ​മാ​ണ് കു​ത്തി മ​റി​ച്ച​ത്. ഈ ​സ​മ​യം കാ​റി​നു​ള്ളി​ൽ ഡ്രൈ​വ​ർ ഉ​ണ്ടാ​യി​രു​ന്നു. സ​മീ​പം ക​ട​ന്ന് പോ​യ സ​ഞ്ചാ​രി​ക​ളാ​ണ് ഈ ​ദൃ​ശ്യം പ​ക​ർ​ത്തി​യ​ത്.

ഡ്രൈ​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 18 മാ​സ​ങ്ങ​ളാ​യി ഇ​വി​ടെ താ​മ​സി​ക്കു​ന്ന കാ​ണ്ടാ​മൃ​ഗം പൊ​തു​വെ ശാ​ന്തനായി ആ​ണ് കാ​ണ​പ്പെ​ട്ടി​രു​ന്ന​തെ​ന്നും എ​ന്നാ​ൽ എ​ന്ത് കൊ​ണ്ടാ​ണ് പെ​ട്ടെന്ന് അ​ക്ര​മ​ണ​കാ​രി​യാ​യ​തെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും പാ​ർ​ക്ക് മാ​നേ​ജ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.