എന്തിനീ ക്രൂരത; പർവതം കയറി വന്ന കരടിയെ ജനക്കൂട്ടം കല്ലെറിഞ്ഞു നദിയിൽ വീഴ്ത്തി
Sunday, May 12, 2019 2:08 PM IST
കുത്തനെയുള്ള പർവതം കയറി വരുന്ന കരടിയെ ജനക്കൂട്ടം കല്ലെറിഞ്ഞ് നദിയിൽ വീഴിക്കുന്നതിന്റെ ഹൃദയഭേദകമായ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. ജമ്മുകാഷ്മീരിലെ കാർഗിലിലാണ് സംഭവം നടന്നത്.
പാറക്കെട്ടിൽ പിടിച്ച് മുകളിലെക്ക് കയറി വരുന്ന കരടിയെ കണ്ട ജനങ്ങൾ കരടിയുടെ നേർക്ക് കല്ലെറിയുകയായിരുന്നു. ഒരു കല്ല് തലയിൽ കൊണ്ടതോടെ പിടിവിട്ട കരടി പാറകളിൽ ഇടിച്ച് താഴെ ഒഴുകുന്ന നദിയിലേക്ക് വീഴുകയായിരുന്നു.
ഈ കരടിക്ക് ഗുരുതര പരിക്കുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാഷ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഈ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. സോഷ്യൽമീഡിയയിൽ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടന്ന് ഈ പ്രവൃത്തി ചെയ്തവരെ വിമർശിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.