സ​ഫാ​രി പാ​ർ​ക്കി​ൽ നി​ന്നു​പോ​യ കാ​റി​ന്‍റെ ബ​ന്പ​റി​ല്‍ ക​ടി​ച്ചു​വ​ലി​ച്ച് ക​ടു​വ
Monday, January 18, 2021 3:08 PM IST
കാ​റി​ന്‍റെ ബ​ന്പ​റി​ല്‍ ക​ടി​ച്ചു​തൂ​ങ്ങി​യ ക​ടു​വ​യു​ടെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​രം​ഗ​മാ​കു​ന്നു. ബ​ന്നാ​ര്‍​ഘ​ട്ട ബ​യോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ലാ​ണ് സം​ഭ​വം. പാ​ര്‍​ക്കി​ല്‍ സ​ഫാ​രി​ക്കെ​ത്തി​യ​വ​രു​ടെ കാ​റി​ലാ​ണ് ക​ടു​വ പി​ടി​ത്ത​മി​ട്ട​ത്.

കാ​റി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തെ ബ​ന്പ​റി​ല്‍ പ​ല്ലും ന​ഖ​വു​മു​പ​യോ​ഗി​ച്ച്‌ പി​ടി​ത്ത​മി​ട്ട ക​ടു​വ കാ​റി​നെ അ​ല്‍​പം പി​ന്നി​ലേ​ക്ക് വ​ലി​ക്കു​ക​യും ചെ​യ്തു. ക​ടു​വ​യു​ടെ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ ബ​ന്പ​ര്‍ പൊ​ളി​യു​ന്ന​താ​ണ് വി​ഡി​യോ​യി​ല്‍ കാ​ണു​ന്ന​ത്.

നി​മി​ഷ​ങ്ങ​ള്‍​ക്ക​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ വി​ഡി​യോ ബ​ന്നാ​ര്‍​ഘ​ട്ട പാ​ര്‍​ക്കി​ല്‍​നി​ന്നു​ള്ള​താ​ണെ​ന്ന് എ​ക്സി. ഡ​യ​റ​ക്ട​ര്‍ വ​ന​ശ്രീ ബി​പി​ന്‍ സിം​ഗ് സ്ഥി​രീ​ക​രി​ച്ചു.

എ​ന്നാ​ല്‍, വി​ഡി​യോ ര​ണ്ടു​മാ​സം മു​ന്പു​ള്ള​താ​ണെ​ന്നും ബാ​റ്റ​റി ത​ക​രാ​റി​നെ​ത്തു​ട​ര്‍​ന്ന് പാ​ര്‍​ക്കി​ന​ക​ത്ത് സ​ഫാ​രി​ക്കി​ടെ വാ​ഹ​നം നി​ന്നു​പോ​യ​പ്പോ​ഴാ​ണ് ക​ടു​വ പി​ടി​ത്ത​മി​ട്ട​തെ​ന്നും പി​ന്നീ​ട് റെ​സ്ക്യൂ സം​ഘ​മെ​ത്തി വാ​ഹ​നം കെ​ട്ടി വ​ലി​ച്ച്‌ പു​റ​ത്തെ​ത്തി​ച്ചു​വെ​ന്നും അ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.