പു​രാ​ത​ന ഫെ​ലി​സ്ത്യ പ​ട്ട​ണ​മാ​യ സി​ക്ലാ​ഗ് ക​ണ്ടെ​ത്തി
Tuesday, July 9, 2019 9:38 AM IST
പു​രാ​ത​ന ഫെ​ലി​സ്ത്യ പ​ട്ട​ണ​മാ​യ സി​ക്ലാ​ഗ് ക​ണ്ടെ​ത്തി. മ​ധ്യ ഇ​സ്ര​യേ​ലി​ലെ ഖി​ർ​ബെ​ത് ആ​റാ​യി​ലാ​ണ് പു​രാ​ത​ന പ​ട്ട​ണം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ഖ​ന​ന​ങ്ങ​ളി​ലൂ​ടെ​യും നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ് ഹീ​ബ്രു സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ​വേ​ഷ​ക​ർ ഈ ​ന​ഗ​രം ക​ണ്ടെ​ത്തി​യ​ത്.

ബൈ​ബി​ളി​ലെ 1 സാ​മു​വ​ൽ പു​സ്ത​ക​ത്തി​ലാ​ണ് സി​ക്ലാ​ഗി​നെ കു​റി​ച്ച് പ​റ​യു​ന്ന​ത്. ബി​സി പ​ന്ത്ര​ണ്ടാം നൂ​റ്റാ​ണ്ടു മു​ത​ൽ സി​ക്ലാ​ഗ് എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന പ്ര​ദേ​ശ‌​ത്തു​നി​ന്ന് ഫെ​ലി​സ്ത്യ സം​സ്കാ​ര​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ കു​ഴി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ച​രി​ത്രാ​വ​ശി​ഷ്ട​ങ്ങ​ൾ, പു​രാ​ത​ന കാ​ല​ത്തു ഫെ​ലി​സ്ത്യ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മ​ൺ​പാ​ത്ര​ങ്ങ​ൾ എ​ന്നി​വ ഖ​ന​ന​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

2015ലാ​ണ് പ്രൊ​ഫ. യോ​സെ​ഫ് ഗ​ർ​ഫി​കെ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​രാ​വ​സ്തു വി​ഭാ​ഗം സം​ഘം ഇ​വി​ടെ ഖ​ന​നം ആ​രം​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.