സു​രേ​ഷ് ഗോ​പി​ക്കു വേ​ണ്ടി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച ബി​ജു മേ​നോ​നെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം; മ​റു​പ​ടി​യു​മാ​യി ഗോ​കു​ൽ സു​രേ​ഷ്
Saturday, April 20, 2019 12:57 PM IST
ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​ക്കു വേ​ണ്ടി വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ച്ച ന​ട​ൻ ബി​ജു മേ​നോ​ന് സൈ​ബ​ർ ആ​ക്ര​മ​ണം. താ​ര​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​ർ ലു​ലു ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ സി​നി​മാ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര​ട​ക്കം പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ലാ​ണ് സു​രേ​ഷ് ഗോ​പി​യെ പ്ര​ശം​സി​ച്ച് ബി​ജു മേ​നോ​ൻ പ്ര​സം​ഗി​ച്ച​ത്. തൃ​ശൂ​രി​ന് സു​രേ​ഷ് ഗോ​പി​യെ ല​ഭി​ച്ചാ​ൽ അ​ത് ഭാ​ഗ്യ​മാ​ണെ​ന്നും താ​രം പ​റ​ഞ്ഞു.







തു​ട​ർ​ന്നാ​ണ് താ​ര​ത്തി​നു നേ​രെ സൈ​ബ​ർ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്. നി​ങ്ങ​ളു​ടെ പു​തി​യ സി​നി​മ ഇ​റ​ങ്ങു​മ്പോ​ൾ കാ​ണാ​ൻ ആ​ളു​ക​ൾ ക​യ​റി​ല്ലെ​ന്നും നി​ങ്ങ​ളോ​ടു​ള്ള ഇ​ഷ്ടം ക​ള​യ​രു​തെ​ന്നു​മു​ള്ള ഭീ​ഷ​ണി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ളി​ലെ ക​മ​ന്‍റ് ബോ​ക്സി​ൽ നിറയുന്നത്.

എ​ന്നാ​ൽ ബി​ജു മേ​നോ​നെ പി​ന്തു​ണ​ച്ച് സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​നും ന​ട​നു​മാ​യ ഗോ​കു​ൽ സു​രേ​ഷ്, അജു വർഗീസ് തുടങ്ങിയവർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. "ബി​ജു മേ​നോ​ൻ എ​ന്ന ന​ട​നോ​ളം ഇ​ഷ്ടം അ​ഭി​പ്രാ​യ​ങ്ങ​ൾ നി​വ​ർ​ന്ന ന​ട്ടെ​ല്ലോ​ടെ നി​ർ​ഭ​യം പ​റ​യു​ന്ന ബി​ജു ചേ​ട്ട​ൻ എ​ന്ന വ്യ​ക്തി​യെ' എ​ന്നാ​ണ് ഗോ​കു​ൽ സു​രേ​ഷ് കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.