ക്ഷമയില്ലാതെ മു​ന്നോട്ടു കു​തി​ച്ചു; കാ​ട്ടാ​ന​യിൽ നിന്ന് ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
റോ​ഡ് മു​റി​ച്ച് ക​ട​ന്ന കാ​ട്ടാ​ന​യെ ഇ​ടി​ക്കാ​തെ ബൈ​ക്ക് യാ​ത്രി​ക​ന്‍ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു. സം​ഭ​വം എ​വി​ടെ​യാ​ണ് ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. തി​ര​ക്കേ​റി​യ ഹൈ​വ​യ്ക്ക് കു​റു​കെ​യാ​ണ് ആ​ന മു​റി​ച്ച് ക​ട​ന്ന​ത്. എ​ന്നാ​ല്‍ അ​ശ്ര​ദ്ധ​മാ​യി വ​ന്ന ബൈ​ക്ക് യാ​ത്രി​ക​ന്‍ ആ​ന​യു​ടെ ശ​രീ​ര​ത്തി​ല്‍ ഇ​ടി​ക്കാ​തെ ക​ഷ്ടി​ച്ച് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​ര്‍​വീ​ന്‍ ക​സ്വാ​നാ​ണ് ബൈ​ക്ക് യാ​ത്രി​ക​നെ വി​മ​ര്‍​ശി​ച്ച് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ആ​ന റോ​ഡി​ലേ​ക്ക് വ​രു​ന്ന​ത് ക​ണ്ട മ​റ്റ് യാ​ത്രി​ക​ര്‍ വാ​ഹ​നം നി​ര്‍​ത്തി ആ​ന​യ്ക്ക് ക​ട​ന്ന് പോ​കു​വാ​നാ​യി കാ​ത്തു നി​ന്ന​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹം തി​ര​ക്കി​ട്ട് മു​ന്നി​ലേ​ക്ക് കു​തി​ച്ച​ത്.

സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ബൈ​ക്ക് യാ​ത്രി​ക​ന്‍റെ പ്ര​വൃ​ത്തി​യെ വി​മ​ര്‍​ശി​ച്ച് നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.