ദു​ബാ​യ് കി​രീ​ടാ​വ​കാ​ശി​യുടെ "ബെ​ൻ​സ് കൂ​ട്ടി​ൽ' കു​ഞ്ഞു​ണ്ടാ​യി
Thursday, August 13, 2020 7:33 PM IST
കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ബെ​ൻ​സി​ൽ കൂ​ടു​കൂ​ട്ടി​യ കി​ളി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. ദു​ബാ​യ് കി​രീ​ടാ​വ​കാ​ശി​യും എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ഷെ​യ്ഖ് ഹം​ദാ​ന്‍റെ ബെ​ൻ​സി​ലാ​ണ് കി​ളി കൂ​ടു​കൂ​ട്ടി​യി​രു​ന്ന​ത്.

കി​ളി കൂ​ടു​കൂ​ട്ടി​യ​തി​നാ​ൽ കു​റ​ച്ചു നാ​ളു​ക​ളാ​യി കാ​ർ ഓ​ടി​ക്കാ​തെ മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം.​ത​ന്‍റെ പ്രി​യ വാ​ഹ​ന​മാ​യ മെ​ഴ്സി​ഡ​സ് ബെ​ൻ​സ് ജി6 ​ന്‍റെ ബോ​ണ​റ്റി​ൽ കൂ​ടു കൂ​ട്ടി​യ കി​ളി​യെ ആ​രും ശ​ല്യ​പ്പെ​ടു​ത്ത​രു​മെ​ന്നും ഹം​ദാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.



ആ​രും കാ​റി​ന്‍റെ അ​ടു​ത്തേ​ക്ക് പോ​കാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​ക ക​യ​റു കൊ​ണ്ട് വേ​ലി​യും കെ​ട്ടി​യി​രു​ന്നു. ഇ​പ്പോ​ഴി​താ കാ​റി​ലെ കി​ളി​കൂ​ട്ടി​ലെ മു​ട്ട​ക​ള്‍ വി​രി​ഞ്ഞ​തി​ന്‍റെ വീ​ഡി​യോ പു​റ​ത്ത് വി​ട്ടി​രി​ക്കു​ക​യാ​ണ്. ര​ണ്ട് കു​ഞ്ഞി​ക്കി​ളി​ക​ൾ ഉ​ണ്ടാ​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഷെ​യ്ഖ് ഹം​ദാ​ൻ ത​ന്നെ​താ​ണ് ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. 80 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ൽ കു​ഞ്ഞു​ങ്ങ​ൾ വി​രി​ഞ്ഞ​തി​ന് മു​ൻ​പു​ള്ള ദൃ​ശ്യ​ങ്ങ​ളും ശേ​ഷ​മു​ള്ള ദൃ​ശ്യ​ങ്ങ​ളും കാ​ണാം.

ചി​ല സ​മ​യ​ങ്ങ​ളി​ല്‍ ചെ​റി​യ കാ​ര്യ​ങ്ങ​ള്‍ പോ​ലും വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണ് എ​ന്ന് ഹം​ദാ​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട് .

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.