അ​മ്മ​യെ സ​ഹാ​യി​ക്കാ​ന്‍ ദ​യ​വാ​യി നി​ങ്ങ​ള്‍ വീ​ട്ടി​ല്‍ ത​ന്നെ ഇ​രി​ക്കാ​മോ?; ക​ണ്ണീ​ര​ണി​യി​ച്ച് ബാ​ല​ന്‍
ലോ​കം മു​ഴു​വ​ന്‍ കൊ​വി​ഡ് 19 വൈ​റ​സ് ഭീ​തി​യി​ലാ​ണ്. മു​ന്‍​ക​രു​ത​ല്‍ മാ​ത്ര​മാ​ണ് വൈ​റ​സി​നെ തു​ര​ത്താ​നു​ള്ള ഏ​ക മാ​ര്‍​ഗം. വ​ള​രെ സ​ങ്കീ​ര്‍​ണ​മാ​യ ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജ്യം മു​ഴു​വ​ന്‍ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

പു​റ​ത്തി​റ​ങ്ങാ​തെ ക​ര്‍​ശ​ന​മാ​യും വീ​ടു​ക​ളി​ല്‍ ത​ന്നെ ക​ഴി​യു​വാ​നാ​ണ് അ​ധി​കൃ​ത​ര്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന നി​ര്‍​ദ്ദേ​ശം. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കു​റ​യ​ധി​കം വാ​ക്കു​ക​ളെ​ഴു​തി​യ പോ​സ്റ്റ​റു​മാ​യി നി​ല്‍​ക്കു​ന്ന കൊ​ച്ചു ബാ​ല​നി​ലാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യു​ടെ ക​ണ്ണു​ട​ക്കു​ന്ന​ത്.

"എ​ന്‍റെ അ​മ്മ ഒ​രു ഡോ​ക്ട​റാ​ണ്. നി​ങ്ങ​ളെ ര​ക്ഷി​ക്കു​വാ​ന്‍ അ​മ്മ എ​ന്നി​ല്‍ നി​ന്നും അ​ക​ന്ന് നി​ല്‍​ക്കു​ക​യാ​ണ്. അ​മ്മ​യെ സ​ഹാ​യി​ക്കാ​ന്‍ ദ​യ​വാ​യി നി​ങ്ങ​ള്‍ വീ​ട്ടി​ല്‍ ത​ന്നെ ഇ​രി​ക്കാ​മോ?' എ​ന്നാ​ണ് പോ​സ്റ്റ​റി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഏ​റെ വൈ​കാ​രി​ക​മാ​യ വാ​ക്കു​ക​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ക​ണ്ണീ​ര​ണി​യി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ഇ​റ​ങ്ങി ന​ട​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.