കൂ​ട്ടി​ൽ കി​ട​ന്ന സിം​ഹ​ത്തെ ത​ലോ​ടി; കി​ട്ടി​യ​ത് ഉ​ഗ്ര​ൻ ക​ടി
കൂ​ട്ടി​ൽ കി​ട​ന്ന സിം​ഹ​ത്തെ ത​ലോ​ടി​യ വി​നോ​ദ​സ​ഞ്ചാ​രി​യു​ടെ കൈ​യ്യി​ൽ സിം​ഹം ക​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലാ​ണ് സം​ഭ​വം. വേ​ലി​ക്ക് മ​റു​വ​ശം കി​ട​ന്ന ര​ണ്ട് സിം​ഹ​ങ്ങ​ളി​ൽ ഒ​ന്നി​നെ ഒ​രു വി​നോ​ദ സ​ഞ്ചാ​രി ത​ലോ​ടു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം.

സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു സിം​ഹം പെ​ട്ട​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​ക​ളി​ൽ ക​ടി​ച്ചു. വേ​ദ​ന കൊ​ണ്ട് പു​ള​ഞ്ഞ ഇ​ദ്ദേ​ഹ​ത്തെ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ​യാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​ക്ക് ഗു​രു​ത​ര പ​രി​ക്കാ​ണു​ള്ള​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ന്ന വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.