ഒ​രു സ്മാ​ർ​ട്ട് ഫോ​ണ്‍ വാ​ങ്ങി​യാ​ൽ ഒ​രു കി​ലോ സ​വാ​ള സൗ​ജ​ന്യം; ക​ച്ച​വ​ടം പൊ​ടി​പൊ​ടി​യാ​ക്കി വ്യാ​പാ​രി
Monday, December 9, 2019 4:08 PM IST
സ​വാ​ള​യു​ടെ വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. സാ​ധാ​ര​ണ​ക്കാ​ര​ന് താ​ങ്ങാ​നാ​കാ​ത്ത സാ​ഹ​ച​ര്യം. ഓ​രോ ദി​ന​വും വാ​ർ​ത്ത പ്രാ​ധാ​ന്യം കൂ​ടു​ന്ന സ​വാ​ള ഇ​പ്പോ​ൾ ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്ന​ത് അ​ൽ​പ്പം കൗ​തു​ക​ര​മാ​യ കാ​ര്യ​ത്തി​ലൂ​ടെ​യാ​ണ്.

ഒ​രു മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങു​ന്ന​വ​ർ​ക്ക് സ​വാ​ള സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യാ​ണ് ത​മി​ഴ്നാ​ട്ടി​ലെ ഒ​രു സ്ഥാ​പ​നം. പു​തു​ക്കോ​ട്ടൈ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്ടി​ആ​ർ മൊ​ബൈ​ൽ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് ഏ​റെ വ്യ​ത്യ​സ്ഥ​മാ​യ ഈ ​ക​ച്ച​വ​ട ത​ന്ത്രം അ​ര​ങ്ങു​ത​ക​ർ​ക്കു​ന്ന​ത്.

ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും സ്മാ​ർ​ട്ട് ഫോ​ണ്‍ വാ​ങ്ങു​ന്ന​വ​ർ​ക്ക് ഒ​രു കി​ലോ​ഗ്രാം സ​വാ​ള​യാ​ണ് എ​സ്ടി​ആ​ർ മൊ​ബൈ​ൽ​സ് ന​ൽ​കു​ന്ന​ത്. ത​ന്‍റെ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രും പ്ര​ശ​സ്തി​യും വ​ർ​ദ്ധി​ക്കു​വാ​നാ​ണ് താ​ൻ ഈ ​ബു​ദ്ധി ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ഉ​ട​മ ശ​ര​വ​ണ​കു​മാ​ർ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച്ച മു​ത​ലാ​ണ് ഈ ​ആ​ശ​യം അ​ദ്ദേ​ഹം ത​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ​ത്. തു​ട​ർ​ന്ന് മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങു​വാ​ൻ നി​ര​വ​ധി​യാ​ളു​ക​ൾ ഇ​വി​ടേ​ക്ക് എ​ത്തി​ത്തു​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്നും നാ​ലും മൊ​ബൈ​ൽ​ഫോ​ണ്‍ വി​റ്റി​രു​ന്ന ത​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും പ​ത്തും അ​തി​ൽ അ​ധി​കം മൊ​ബൈ​ൽ ഫോ​ണു​ക​ൾ വി​റ്റു​പോ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.