തക്കാളി ഇങ്ങനെ തെരഞ്ഞെടുക്കൂ, ഉരുളക്കിഴങ്ങ് ഇങ്ങനെ; പച്ചക്കറി വാങ്ങാൻ റിട്ടേയ്ഡ് ഐഎഫ്എസ് ഓഫീസർക്ക് ഭാര്യയുടെ വക നിർദേശങ്ങൾ
Thursday, May 1, 2025 10:13 AM IST
പച്ചക്കറി കടയിൽ കയറി നല്ല പച്ചക്കറികൾ തെരഞ്ഞെടുക്കുന്നത് അൽപം മെനക്കേടുള്ള പണിയാണ്. നല്ല പരിചയമില്ലെങ്കിൽ കടക്കാര് നന്നായി പണി തരും. ഭർത്താക്കന്മാർ പച്ചക്കറി വാങ്ങാൻ ഇറങ്ങുന്പോൾ ഭാര്യമാരുടെ വക നിർദേശങ്ങളുണ്ടാകും. ഇവിടെ ഒരു റിട്ടയേഡ് ഐഎഫ്എസ് ഉദ്യോഗസ്ഥന് നല്ല പച്ചക്കറികൾ തെരഞ്ഞെടുക്കാൻ ഭാര്യ നൽകിയിരിക്കുന്ന നിർദേശങ്ങളാണ് വൈറലായിരിക്കുന്നത്.
മോഹൻ പർഗൈൻ എന്ന മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് പച്ചക്കറി വാങ്ങുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് എഴുതി തയാറാക്കി തന്ന കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
ഓരോ പച്ചക്കറിയും തെരഞ്ഞെടുക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. ഓരോന്നും വാങ്ങേണ്ട അളവ്, ഗുണനിലവാരം, ബ്രാൻഡ് എന്നിവയെല്ലാം വിശദമായിഎഴുതിയിട്ടുണ്ട്.
തക്കാളി വാങ്ങിക്കുമ്പോൾ മഞ്ഞയും ചുവപ്പും കലർന്ന തക്കാളി തെരഞ്ഞെടുക്കണം. പഴുത്ത് പോയതും ദ്വാരങ്ങൾ ഉള്ളതുമായ തക്കാളികൾ എടുക്കരുതെന്നുമാണ് നിർദ്ദേശം. സബോള ചെറിയതും റൗണ്ട് ഷേപിലുള്ളതുമായിരിക്കണമെന്നു പറഞ്ഞിട്ടുണ്ട്. കൂടാതെ, സബോളയുടെ പടവും വരച്ചു നൽകിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് വാങ്ങിക്കുന്പോൾ തീരെ ചെറുതോ ഒത്തിരി വലോ ആകരുതെന്നും ഇടത്തരം വലുപ്പമുള്ളതാകണമെന്നും എഴുതിയും വരച്ചു നൽകിയിട്ടുണ്ട്.
എന്തായാലും സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഭാര്യയുടെ ശ്രദ്ധയും സൂക്ഷമ പരിശോധനയും അഭിനന്ദാർഹമാണെന്നും ഇത് സൂക്ഷിച്ചുവെയ്ക്കേണ്ട കുറിപ്പാണെന്നുമാണ് ആളുകൾ കമന്റ് ചെയ്യുന്നത്.