"കൊറിയന്‍ മാതാപിതാക്കളുടെ ഇന്ത്യന്‍ മകള്‍'; വിനോദസഞ്ചാരികളുടെ താജ്മഹല്‍ പോസ്റ്റ് വൈറല്‍
Monday, June 5, 2023 2:21 PM IST
താജ്മഹല്‍; ഏതൊരു സഞ്ചാരിയുടെയും ഹൃദയം കവരും ഈ ഇന്ത്യന്‍ അഭിമാനം. പ്രത്യേകിച്ച് പ്രണയികളുടെ മനസില്‍ വലിയ സ്ഥാനമാണ് താജ്മഹലിനുള്ളത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ മനോഹരയിടം കാണണമെന്ന് കൊതിക്കാത്തവര്‍ വളെര കുറവാണ്.
എല്ലാവര്‍ഷവും താജ്മഹല്‍ സന്ദര്‍ശിക്കാനായി ലക്ഷക്കണക്കിനാളുകളാണ് എത്താറുള്ളത്. അത്തരത്തില്‍ ഇവിടം സന്ദര്‍ശിച്ച വിദേശികള്‍ സമൂഹ മാധ്യമങ്ങളില്‍ ഇട്ട കുറിപ്പ് വൈറലാവുകയാണ്.
കൊറിയയില്‍ നിന്നുള്ള ഒരു കുടുംബത്തിന്റേതാണ് പോസ്റ്റ്. മകളുമായി എത്തിയ മാതാപിതാക്കള്‍ താജ്മഹല്‍ കണ്ട് അദ്ഭുതപരതന്ത്രരായി. ഇന്ത്യയുടെ സൗന്ദര്യത്തില്‍ ഇവര്‍ ഏറെ ആകൃഷ്ടരായി.
തങ്ങളും ഇന്ത്യക്കാരായി മാറി എന്നവര്‍ പറഞ്ഞു. "കൊറിയന്‍ മമ്മി പപ്പാ കി ഇന്ത്യന്‍ ബേട്ടി ( കൊറിയന്‍ മാതാപിതാക്കളുടെ ഇന്ത്യന്‍ മകള്‍) എന്നാണ് ഈ പെണ്‍കുട്ടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഈ കൊറിയന്‍ കമന്റ് നെറ്റിസണില്‍ വൈറലായി മാറി. നിരവധിപേര്‍ ഇതില്‍ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. "ഇന്ത്യയെ ഇഷ്ടമായതില്‍ സന്തോഷം. ഇനിയും എത്തുക' എന്നാണൊരാള്‍ പറഞ്ഞത്.