നാസയുടെ ചിത്രത്തില്‍ ചിരിക്കുന്ന സൂര്യന്; പരിഭ്രമിപ്പിക്കുന്നതും
Thursday, November 3, 2022 11:12 AM IST
ആകാശമെന്നത് ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ച് കൗതുകങ്ങളുടെ തിരശീലയാണ്. കാരണം അതിനപ്പുറമുള്ള ഓരോ ഗ്രഹങ്ങളും നക്ഷത്രങ്ങളും അവര്‍ക്ക് കഥകളും കേള്‍വികളുമാണ്.
എന്നാല്‍ ശാസ്ത്രം വളര്‍ച്ചയുടെ ഓരോ പടവ് കയറുമ്പോഴും പുതിയ അറിവുകള്‍ ആളുകളിലേക്ക് എത്തുകയായി. എങ്കിലും സൂര്യന് എന്നത് അത്ഭുതമായിത്തന്നെ തുടര്‍ന്നു. അടുത്തകാലത്താണ് സൂര്യന് എന്ന നക്ഷത്രത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ സാധ്യമായത്.
നാസ പുറത്തുവിട്ട സൂര്യന്റെ ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. നാസയുടെ സോളാര്‍ ഡൈനാമിക്സ് ഒബ്സര്‍വേറ്ററി ചിത്രം പകര്‍ത്തിയ ചിത്രത്തില്‍ സൂര്യനെ പുഞ്ചരിക്കുന്നതുപോലാണ് കാണാനാകുന്നത്.
ചിത്രത്തില്‍ സൂര്യന് രണ്ടുകണ്ണുകളും വായും ഉള്ളതായും തോന്നും. സൂര്യന്റെ അന്തരീക്ഷത്തിന്റെ ഏറ്റവും പുറംഭാഗത്തുള്ള പ്ലാസ്മയുടെ തണുത്തതും സാന്ദ്രത കുറഞ്ഞതുമായ പ്രദേശങ്ങളായ കൊറോണല്‍ ദ്വാരങ്ങളാണ് ഇത്തരത്തില്‍ ഒരു തോന്നലുണ്ടാക്കുന്നതിന്റെ കാരണം.
എന്നാല്‍ ചിത്രത്തിന് വിഭിന്നമായ പ്രതികരണമാണ് നെറ്റിസണ് നല്‍കിയത്. ചിലര്‍ സൂര്യന്റെ പുഞ്ചിരിയെ ഒരു കുട്ടിയുടെ ചിരിയുമായി താരതമ്യം ചെയ്യുമ്പോള്‍ വേറെ ചിലര്‍ക്കിത് ഭയമാണ് നല്‍കിയിരിക്കുന്നത്. അത്തരം അഭിപ്രായങ്ങളും ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിക്കുന്നുണ്ട്.