കുട്ടിയെ രക്ഷപ്പെടുത്തിയ യുവതിയെ ഹീറോയെന്ന് വാഴ്ത്തി ലോകം ! വീഡിയോ വൈറല്‍
Tuesday, September 12, 2023 1:27 PM IST
നല്ല ശമരിയാക്കാരന്റെ കഥ കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. പലപ്പോഴും നമ്മള് പ്രതീക്ഷിക്കാത്തവരായിരിക്കും നമ്മള്‍ക്ക് സഹായവുമായെത്തുന്നത്.
അത്തരത്തിലൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തൊണ്ടയില്‍ മിഠായി കുടുങ്ങിയ അഞ്ചുവയസുകാരനാണ് അജ്ഞാത യുവതി രക്ഷകയായത്.
ഒരു യുവതി തന്റെ കുട്ടിയെ കൈയ്യിലെടുത്തു ലാളിക്കുകയായിരുന്നു. പെട്ടെന്ന് കുട്ടിയ്ക്ക് ശ്വാസതടസ്സമുണ്ടായത് ശ്രദ്ധയില്‍പ്പെട്ട യുവതി നോക്കുമ്പോള്‍ കണ്ടത് പെപ്പര്‍മിന്റ് മിഠായി തൊണ്ടയില്‍ കുടുങ്ങിയിരിക്കുന്നതാണ്.
ഉടന്‍ കുട്ടിയെ താഴെയിറക്കിയ അവര്‍ സഹായമഭ്യര്‍ഥിച്ച് നാലുപാടേക്കും വിളിച്ചു. സമീപത്തേക്ക് വന്ന പലരും കുട്ടിയുടെ തൊണ്ടയില്‍ നിന്ന് മിഠായി എടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ഒടുവില്‍ ഒരു യുവതി എത്തി കുട്ടിയുടെ തൊണ്ടയില്‍ നിന്ന് വിജയകരമായി മിഠായി പുറത്തെടുക്കുകയായിരുന്നു. സന്തോഷം കൊണ്ട് കുട്ടിയുടെ അമ്മ യുവതിയെ കെട്ടിപ്പിടിക്കുകയും ചെയ്തു.
എവിടെയാണ് നടന്നത് എന്നറിയില്ലെങ്കിലും സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. 'ശ്വാസംമുട്ടിയ കുട്ടിയ രക്ഷിച്ച നല്ല ശമരിയാക്കാരന്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഗുഡ്ന്യൂസ് മൂവ്മെന്റ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെയ്ക്കപ്പെട്ടത്.
ഇതിനോടകം രണ്ടര ദശലക്ഷം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി ലൈക്കുകളും വീഡിയോയ്ക്കു ലഭിച്ചു.
കുട്ടിയുടെ അമ്മയുടെ ജാഗ്രതയെയും അജ്ഞാത യുവതിയുടെ ഉചിതമായ പ്രവൃത്തിയെയും അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തു വന്നത്. പലരും ഇക്കാര്യത്തില്‍ ദൈവത്തിന് നന്ദി പറയുന്നുമുണ്ട്.