"ഡബിളാ ഡബിള്‍'; നെറ്റിസണെ ഞെട്ടിച്ച് പാക്കിസ്ഥാന് എംബാപ്പെ
Tuesday, May 30, 2023 11:33 AM IST
ഫ്രാന്‍സിന്റെ ഫുട്ബോള്‍ താരം കൈലിയന്‍ എംബാപ്പെ ലോകം മുഴുവന്‍ ആരാധകരുള്ള താരമാണല്ലൊ. കഴിഞ്ഞ ലോകകപ്പ് ഫൈനിലില്‍ അദ്ദേഹം നടത്തിയ പ്രകടനം ഏവരേയും അദ്ഭുതപ്പെടുത്തിയിരുന്നു. ഫ്രാന്‍സ് കളിതോറ്റെങ്കിലും എംബാപ്പെ തലയുയര്‍ത്തിതന്നെ നിന്നു.
ഇപ്പോഴിതാ പാക്കിസ്ഥാനിൽ നിന്നുള്ള ഒരാള്‍ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. അതിന് കാരണം ഈ മനുഷ്യന് എംബാപ്പെയുമായുള്ള സാമ്യമാണ്.
ഒരാളെപ്പോലെ ഏഴുപേര്‍ ഉണ്ടെന്നാണല്ലൊ പറയാറ്. എന്നാല്‍ അവരില്‍ ചിലര്‍ സാമ്യതകൊണ്ട് ആളുകളെ വല്ലാതെ അമ്പരപ്പിക്കും. അത്തരത്തിലൊരാളാണ് പാക്കിസ്ഥാനിലും കാണപ്പെട്ടത്. ഇന്‍സ്റ്റഗ്രാമിലാണ് ഇദ്ദേഹത്തിന്റെ വീഡിയോ എത്തിയത്.
ദൃശ്യങ്ങളില്‍ ഈ അജ്ഞാതന്‍ ഒരു പൊതുയോഗത്തില്‍ ഇരിക്കുന്നതാണുള്ളത്. പരമ്പരാഗത കുര്‍ത്തയും പൈജാമയും ധരിച്ച് ഇരിക്കുന്ന ഈ മനുഷ്യന്റെ മുഖഭാവവും ഹെയര്‍സ്റ്റൈലും ഫ്രഞ്ച് ഫുട്ബോള്‍ താരം കൈലിയന്‍ എംബാപ്പെയുടേതുമായി വളരെ സാമ്യമുണ്ട്.
ദൃശ്യങ്ങള്‍ പെട്ടെന്നുതന്നെ പ്രചരിച്ചു. നിരവധിപേര്‍ കമന്റുകളുമായി എത്തി. "എംബാപ്പെ ലാഹോര്‍ എഫ്സിക്കായി സൈന്‍ ചെയ്തു' എന്നാണൊരാള്‍ രസകരമായി കുറിച്ചത്.