ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഒ​ട്ട​ക ആശുപത്രി വരുന്നു
Wednesday, February 19, 2020 4:25 PM IST
ഒ​ട്ട​ക​ങ്ങ​ളെ ചി​കി​ത്സി​ക്കാ​ൻ ഏ​റ്റ​വും വ​ലി​യ ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണം അ​ൽ​ഖ​സീ​മി​ൽ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. 100 മി​ല്യ​ണ്‍ റി​യാ​ൽ മു​ത​ൽ​മു​ട​ക്കി​ലു​ള്ള സ​ലാം വെ​റ്റ​റി​ന​റി ഹോ​സ്പി​റ്റ​ൽ ഫോ​ർ കാ​മ​ൽ​സ് എ​ന്ന ഈ ​അ​ത്യാ​ധു​നി​ക ആ​ശു​പ​ത്രി ഉ​ട​ൻ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കും. കൃ​ഷി, ജ​ല, പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ സ്വ​കാ​ര്യ നി​ക്ഷേ​പ​ക​രാ​ണ് ഈ ​ആ​ശു​പ​ത്രി സ​മു​ച്ച​യം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഒ​ട്ട​ക​ങ്ങ​ൾ​ക്ക് ഏ​റ്റ​വും ന​ല്ല ചി​കി​ത്സ ന​ൽ​കു​ന്ന​തോ​ടൊ​പ്പം ഒ​ട്ട​ക വ​ള​ർ​ത്ത​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി ഡോ. ​ഹ​മ​ദ് അ​ൽ​ബ​ത്ശാ​ൻ പ​റ​ഞ്ഞു. സ​ലാം ആ​ശു​പ​ത്രി​ക്ക് പു​റ​മെ മ​റ്റൊ​രു ആ​ശു​പ​ത്രി കൂ​ടി നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്.

ഒ​ട്ട​ക​ങ്ങ​ളെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കാ​നും അ​തു സം​ബ​ന്ധി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്താ​നും ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ടാ​കും. പ്രാ​രം​ഭ ലൈ​സ​ൻ​സാ​ണ് ഇ​പ്പോ​ൾ ന​ൽ​കി​യി​ട്ടു​ള്ള​ത്.

ഡോ​ക്ട​ർ​മാ​രെ നി​യ​മി​ച്ചാ​ൽ അ​ന്തി​മ ലൈ​സ​ൻ​സ് ന​ൽ​കും. മൃ​ഗ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ ആ​ശു​പ​ത്രി​ക​ൾ, ക്ലി​നി​ക്കു​ക​ൾ, ല​ബോ​റ​ട്ട​റി​ക​ൾ, ബീ​ജ സ​ങ്ക​ല​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ നി​ക്ഷേ​പ​ക​ർ​ക്ക് എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.