എന്തുചോദിച്ചാലും മണിമണിപോലെ പറയും: ഇന്ത്യൻ റിക്കാർഡിൽ ഇടംനേടി രണ്ടുവയസുകാരി
Thursday, October 28, 2021 3:41 PM IST
പൊതുവിജ്ഞാനത്തിൽ തന്റെ കഴിവ് തെളിയിച്ച് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി രണ്ടേകാൽ വയസുള്ള നൈഹ.ഇന്ത്യയിലെ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും കേരളത്തിലെ ജില്ലകളുടെ പേരുകൾ എന്നിവ നൈഹക്ക് മനപാഠമാണ്.ലോക ഭൂപടം കാണിച്ചാൽ രാജ്യങ്ങൾ തൊട്ടു കാണിച്ചു പേരുകൾ പറയും.
മഴവില്ലിന്റെ നിറങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ കാണാപാഠമാക്കി പറഞ്ഞാണ് ഈ കൊച്ചു മിടുക്കി ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിന് അർഹയായത്.നെടുമങ്ങാട് മുണ്ടേല അനൂപ് നിവാസിൽ അനൂപ് ശോഭന്റെയും രാജലക്ഷ്മിയുടെയും മകളാണ് നൈഹ.
വെള്ളനാട് പഞ്ചായത്തിലെ കൊങ്ങണം വാർഡ് മെമ്പറാണ് നൈഹയുടെ പിതാവ് അനൂപ് ശോഭൻ.ഏഷ്യൻ ബുക്സ് ഓഫ് റിക്കാർഡ്സിൽ ഇടം നേടാനുള്ള പരിശ്രമത്തിലാണ് നൈഹ.