ആരും ദയകാട്ടിയില്ല; പൂ​ർ​ണഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യ്ക്ക് ഇരിക്കാൻ സ്വ​യം "ക​സേ​ര​'യാ​യി യു​വാ​വ്
Monday, December 9, 2019 12:51 PM IST
പൂ​ർ​ണ​ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യ്ക്ക് ഇ​രി​ക്കു​വാ​ൻ ക​സേ​ര ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സ്വ​ന്തം മു​തു​കി​ൽ ഇ​രു​ത്തി ഭ​ർ​ത്താ​വ്. ചൈ​ന​യി​ലാ​ണ് സം​ഭ​വം. ചെ​ക്ക​പ്പി​നാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു. ഈ ​സ​മ​യം നി​ര​വ​ധി രോ​ഗി​ക​ളും ഡോ​ക്ട​റെ കാ​ണു​വാ​ൻ കാ​ത്തി​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

കു​റെ സ​മ​യം കാ​ത്ത് നി​ന്നെ​ങ്കി​ലും ഡോ​ക്ട​റെ കാ​ണു​വാ​ൻ സാ​ധി​ച്ചി​ല്ല. മാ​ത്ര​മ​ല്ല ഇ​വ​ർ​ക്ക് ഇ​രി​ക്കു​വാ​ൻ സീ​റ്റും ല​ഭി​ച്ചി​രു​ന്നി​ല്ല. കു​റെ സ​മ​യം നി​ന്ന് ത​ള​ർ​ന്ന ഭാ​ര്യ​യെ ഭ​ർ​ത്താ​വ് നി​ല​ത്തി​രു​ന്ന​തി​ന് ശേ​ഷം സ്വ​ന്തം മു​തു​കി​ൽ ഇ​രു​ത്തു​ക​യാ​യി​രു​ന്നു.

ത​റ​യി​ൽ ഇ​രു​ന്ന ഭ​ർ​ത്താ​വി​ന്‍റെ മു​തു​കി​ൽ ഭാ​ര്യ ഇ​രി​ക്കു​ന്ന​ത് അ​ടു​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ക​ണ്ടു​വെ​ങ്കി​ലും ഇ​വ​ർ​ക്ക് ക​സേ​ര ന​ൽ​കു​വാ​ൻ ആ​രും ത​യാ​റാ​യി​ല്ല. ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യ​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​നെ പ്ര​ശം​സി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. അ​തേ സ​മ​യം ത​ന്നെ ഈ ​സ്ത്രീ​ക്ക് ക​സേ​ര ന​ൽ​കു​വാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​വ​ർ​ക്ക് നേ​രെ വി​മ​ർ​ശ​ന​മു​യ​രു​ന്നു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.