"ഞാ​ൻ മ​രി​ച്ചു, എ​നി​ക്ക് അ​വ​ധി വേ​ണം'; എ​ട്ടാം ക്ലാ​സു​കാ​ര​ന്‍റെ ലീവ് ലെറ്ററിൽ ഒപ്പ് വച്ച് പ്രിൻസിപ്പലും
"ഞാ​ൻ മ​രി​ച്ചു. എ​നി​ക്ക് അ​ര​ദി​വ​സ​ത്തെ അ​വ​ധി അ​നു​വ​ദി​ക്ക​ണം'. സ്കൂ​ളി​ൽ നി​ന്നും അ​വ​ധി ല​ഭി​ക്കു​വാ​ൻ ഒ​രു എ​ട്ടാം ക്ലാ​സു​കാ​ര​ൻ പ്രി​ൻ​സി​പ്പ​ലി​ന് എ​ഴു​തി​യ ലീ​വ് ലെ​റ്റ​റി​ലെ വ​രി​ക​ളാ​ണി​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ലാ​ണ് ഏ​റെ കൗ​തു​ക​ക​ര​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

എ​ന്നാ​ൽ ലീ​വ് ലെ​റ്റ​ർ കൈ​യി​ൽ കി​ട്ടി​യ പ്രി​ൻ​സി​പ്പ​ലാ​ക​ട്ടെ ഒ​പ്പ് ന​ൽ​കി അ​വ​ധി അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ലീ​വ് ലെ​റ്റ​ർ വാ​യി​ക്കാ​തെ​യാ​ണ് അ​ദ്ദേ​ഹം ഒ​പ്പ് ന​ൽ​കി​യ​തെ​ന്നാ​ണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എ​ന്നാ​ൽ കു​ട്ടി​യു​ടെ മു​ത്ത​ശി​യാ​ണ് മ​രി​ച്ച​തെ​ന്നും അ​വ​ധി​ക്കു​ള്ള അ​പേ​ക്ഷ എ​ഴു​തി​യ​പ്പോ​ൾ അ​ബ​ദ്ധം സം​ഭ​വി​ച്ച​താ​കാ​മെ​ന്നു​മാ​ണ് അറിയാൻ കഴിയുന്നത്. സംഭവം സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയമായതിനെ തുടർന്ന് യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്വ ബോ​ധ​മി​ല്ലാ​ത്ത പ്രി​ൻ​സി​പ്പ​ൽ ജോ​ലി​യി​ൽ നി​ന്നും രാ​ജി​വ​യ്ക്ക​ണ​മെ​ന്നാണ് അ​ഭി​പ്രാ​യ​മു​യ​രുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.