വാലിൽ ബൈ​ക്ക് ക​യ​റി; കലിപൂണ്ട് ബൈ​ക്ക് യാ​ത്രി​ക​നു പിന്നാലെ പാഞ്ഞ് മൂ​ർ​ഖ​ൻ
Thursday, December 5, 2019 12:11 PM IST
ബൈ​ക്കി​ന്‍റെ ട​യ​ർ വാലിൽ ക​യ​റി​യ​തി​നെ തുടർന്ന് കലിപൂണ്ട മൂ​ർ​ഖ​ൻ പാ​മ്പ് ബൈ​ക്ക് യാ​ത്രി​ക​നെ പി​ന്തു​ട​ർ​ന്ന​ത് ര​ണ്ട് കി​ലോ​മീ​റ്റ​ർ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ജ​ലൗ​ൻ ജി​ല്ല​യി​ലാ​ണ് ഏ​റെ ച​ർ​ച്ചാ​വി​ഷ​യ​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഗു​ഡു പ​ച്ചൗ​രി എ​ന്ന​യാ​ൾ ഓ​ടി​ച്ച ബൈ​ക്കാ​ണ് പാ​മ്പി​ന്‍റെ ശ​രീ​ര​ത്തി​ൽ കൂ​ടി ക​യ​റി​യി​റ​ങ്ങി​യ​ത്.

ഇ​ത് ശ്ര​ദ്ധി​ച്ച ഗു​ഡു തി​രി​ഞ്ഞു നോ​ക്കി​യ​പ്പോ​ൾ കാ​ണു​ന്ന​ത് പാ​മ്പ് ബൈ​ക്കി​നെ പി​ന്തു​ട​രു​ന്ന​താ​ണ്. പേ​ടി​ച്ചു പോ​യ ഗു​ഡു ബൈ​ക്ക് വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു പോ​യി. ഏ​ക​ദേ​ശം ര​ണ്ട് കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട​തി​ന് ശേ​ഷം തി​രി​ഞ്ഞു നോ​ക്കി​യ​പ്പോ​ഴും പാ​മ്പ് ത​ന്നെ പി​ന്തു​ട​രു​ന്ന​താ​ണ് ഗുഡു ക​ണ്ട​ത്.

പേ​ടി​ച്ചു വി​റ​ച്ചു പോ​യ ഗു​ഡു ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പെ​ട്ടു. എ​ന്നാ​ൽ പ​ക തീ​രാ​തി​രു​ന്ന മൂ​ർ​ഖ​ൻ ബൈ​ക്കി​ന്‍റെ മു​ക​ളി​ൽ ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​ർ ചി​ല​വ​ഴി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

സം​ഭ​വം ക​ണ്ട് ബൈ​ക്കി​ന് അ​ടു​ത്തേ​ക്ക് എ​ത്തി​യ ആ​ളു​ക​ളെ പാ​മ്പ് ചീ​റ്റി അ​ക​റ്റി നി​ർ​ത്തി​യെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. പി​ന്നീ​ട് അ​വ​ർ ക​മ്പും ക​ല്ലും മ​റ്റും എ​റി​ഞ്ഞ് പാ​മ്പി​നെ ഓ​ടി​ച്ചു വി​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.