അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ പ​റ​യും "അ​ന​ശ്വ​ര പൊ​റോ​ട്ട'യ്ക്കു ലൈ​ക്കോ​ടു ലൈ​ക്ക്!
Wednesday, June 9, 2021 5:04 PM IST
നി​യ​മ​ത്തി​ന്‍റെ നൂ​ലി​ഴ​ക​ൾ കീ​റി കോ​ട​തി​മു​റി​യി​ൽ വാ​ദ​മു​ഖ​ങ്ങ​ൾ നി​ര​ത്തു​ന്പോ​ൾ പൊ​റോ​ട്ട അ​ടി​ച്ചു പ​ര​ത്തി​യ​തി​ന്‍റെ ചൂ​ടും ത​ഴ​ന്പും ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​യ അ​ന​ശ്വ​ര​യ്ക്കു ക​രു​ത്തു പ​ക​രും. അ​നു​ഭ​വ​ങ്ങ​ളു​ടെ പു​ക​യും തീ​യു​മേ​റ്റു വ​ള​ർ​ന്ന​തി​ന്‍റെ ക​രു​ത്ത് ആ ​കൈ​ക​ളി​ൽ മാ​ത്ര​മ​ല്ല, അ​വ​ളു​ടെ ജീ​വി​ത ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള പാ​ത​യി​ലും ശ​ക്തി​പ​ക​രും.

ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ചു പോ​യ​പ്പോ​ൾ അ​മ്മ​യു​ടെ അ​തി​ജീ​വ​ന​മാ​യി​രു​ന്നു ഹോ​ട്ട​ൽ പ​ണി​യെ​ങ്കി​ൽ, ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കാ​ൻ അ​മ്മ​യു​ടെ പ്ര​യ​ത്ന​ത്തി​നൊ​പ്പം നി​ൽ​ക്കു​ക​യാ​യി​രു​ന്നു ഇ​ള​യ മ​ക​ളാ​യ അ​ന​ശ്വ​ര. എ​രു​മേ​ലി കു​റു​വാ​മു​ഴി കാ​ശാ​ൻ​കു​റ്റി​യി​ൽ സു​ബി​യു​ടെ മ​ക​ൾ അ​ന​ശ്വ​ര തൊ​ടു​പു​ഴ അ​ൽ അ​സ്ഹ​ർ ലോ ​കോ​ള​ജി​ൽ അ​വ​സാ​ന വ​ർ​ഷ നി​യ​മ​വി​ദ്യാ​ർ​ഥി​നി​യാ​ണ്.



ഓ​ർ​മ​വ​ച്ച നാ​ൾ മു​ത​ൽ കാ​ണു​ന്ന അ​മ്മ​യു​ടെ ക​ഷ്ട​പ്പാ​ട് അ​റി​ഞ്ഞു ത​ന്‍റെ പ​ഠ​ന​ത്തി​നൊ​പ്പം അ​ന​ശ്വ​ര​യും ഹോ​ട്ട​ൽ ജോ​ലി​യി​ൽ പ​ങ്കാ​ളി​യാ​യി. അ​തി​ൽ അ​വ​ൾ​ക്കു കു​റ​വ് തോ​ന്നി​യി​ല്ല, മ​റി​ച്ച് അ​ഭി​മാ​ന​മാ​യി​രു​ന്നു.

കോ​ള​ജി​ൽ പൊ​റോ​ട്ട​യെ​ന്നു സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പാ​ഠി​ക​ളും ഇ​ര​ട്ട​പ്പേ​രു വി​ളി​ക്കു​ന്പോ​ഴും അ​വ​ൾ ത​ല ഉ​യ​ർ​ത്തി ന​ട​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി വ​ക്കീ​ൽ കു​പ്പാ​യ​മ​ണി​ഞ്ഞാ​ലും പൊ​റോ​ട്ട​യ​ടി നി​ർ​ത്തി​ല്ലെ​ന്ന് അ​ഭി​മാ​ന​ത്തോ​ടെ അ​ന​ശ്വ​ര പ​റ​യു​ന്നു.



അ​ന​ശ്വ​ര​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും അ​തി​ജീ​വ​ന​ത്തി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​മാ​ണു കു​റു​വാ​മു​ഴി​യി​ൽ റോ​ഡ​രി​കി​ലു​ള്ള ഇ​ത്തി​രി​പ്പോ​ന്ന ആ​ര്യാ ഹോ​ട്ട​ൽ. കേ​റി​ക്കി​ട​ക്കാ​ൻ ആ​കെ​യു​ള്ള ചെ​റി​യ കു​ടും​ബ​വീ​ട് ഹോ​ട്ട​ലാ​ക്കി മാ​റ്റി​യാ​ണ് സു​ബി മ​ക്ക​ൾ ര​ണ്ടു​പേ​രേ​യും പ​ഠി​പ്പി​ച്ച​ത്. മൂ​ത്ത​മ​ക​ൾ വി​വാ​ഹി​ത​യാ​യി.

അ​ന​ശ്വ​ര​യു​ടെ പ​ഠ​ന​ച്ചെ​ല​വി​നും നി​ത്യ​വൃ​ത്തി​ക്കും ഹോ​ട്ട​ലി​ലെ വ​രു​മാ​ന​മാ​ണ് ആ​ശ്ര​യം. മു​ന്പ് കോ​ള​ജി​ൽ ക്ലാ​സി​നു പോ​കു​ന്ന​തി​നും മു​ന്പും ശേ​ഷ​വു​മാ​യി​രു​ന്നു ഹോ​ട്ട​ലി​ൽ അ​മ്മ​യ്ക്കു സ​ഹാ​യി​യാ​യി ഒ​പ്പം കൂ​ടി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ മു​ഴു​വ​ൻ സ​മ​യ​വും അ​ന​ശ്വ​ര സ​ജീ​വ​മാ​യു​ണ്ട്.



സ​മീ​പ​ത്ത് വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന സു​ബി​യു​ടെ അ​നു​ജ​ത്തി​യു​ടെ ര​ണ്ടു പെ​ണ്‍​മ​ക്ക​ൾ മാ​ള​വി​ക​യും അ​നാ​മി​ക​യും ഒ​പ്പം കൂ​ടും.

ഇ​വ​ർ പൊ​റോ​ട്ട​യ​ടി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. കോ​ള​ജ് ഫേ​സ്ബു​ക്ക് പേ​ജി​ലും അ​ന​ശ്വ​ര​യു​ടെ വീ​ഡി​യോ ശ്ര​ദ്ധേ​യ​മാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.