പ്രി​യ​ങ്ക ചോ​പ്ര​യ്ക്ക് സി​ന്ദാ​ബാ​ദ് വി​ളി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ്; ഏ​റ്റു​വി​ളി​ച്ച് അ​ണി​ക​ൾ
ബോ​ളി​വു​ഡ് ന​ടി പ്രി​യ​ങ്ക ചോ​പ്ര​യ്ക്ക് സി​ന്ദാ​ബാ​ദ് വി​ളി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ്. ഡ​ൽ​ഹി​യി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​പ​രി​പാ​ടി​യി​ലാ​ണ് സം​ഭ​വം. പ്രാ​ദേ​ശി​ക നേ​താ​വ് സു​രേ​ന്ദ​ർ​കു​മാ​റാ​ണു പ്രി​യ​ങ്ക ഗാ​ന്ധി​ക്കു പ​ക​രം പ്രി​യ​ങ്ക ചോ​പ്ര​യ്ക്കു സി​ന്ദാ​ബാ​ദ് വി​ളി​ച്ച​ത്.

ഡ​ൽ​ഹി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ സു​ഭാ​ഷ് ചോ​പ്ര​യെ സ​മീ​പ​ത്തു നി​ർ​ത്തി സു​രേ​ന്ദ​ർ​കു​മാ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി മൈ​ക്കി​ലൂ​ടെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​ന​ൽ​കു​ക​യാ​യി​രു​ന്നു. സോ​ണി​യാ ഗാ​ന്ധി സി​ന്ദാ​ബാ​ദ്, കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി സി​ന്ദാ​ബാ​ദ്, രാ​ഹു​ൽ ഗാ​ന്ധി സി​ന്ദാ​ബാ​ദ്, പ്രി​യ​ങ്ക ചോ​പ്ര സി​ന്ദാ​ബാ​ദ്.. എ​ന്നാ​ണ് ആ​വേ​ശം മൂ​ത്ത സു​രേ​ന്ദ​ർ കു​മാ​ർ വി​ളി​ച്ചു​ന​ൽ​കി​യ​ത്. തെ​റ്റി വി​ളി​ച്ച മു​ദ്രാ​വാ​ക്യം അ​ണി​ക​ളി​ൽ പ​ല​രും ക​ണ്ണും​പൂ​ട്ടി ഏ​റ്റു​വി​ളി​ച്ചു.

സു​രേ​ന്ദ്ര​ർ കു​മാ​റി​ന്‍റെ മു​ദ്രാ​വാ​ക്യം ഏ​റ്റു​വി​ളി​ച്ചി​രു​ന്ന സു​ഭാ​ഷ് ചോ​പ്ര പ്രി​യ​ങ്ക ചോ​പ്ര​യ്ക്കു ജ​യ് വി​ളി​ക്കാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും ഉ​ട​ൻ ത​ന്നെ അ​ബ​ദ്ധം മ​ന​സി​ലാ​ക്കി. തു​ട​ർ​ന്ന് സു​രേ​ന്ദ​ർ​കു​മാ​റി​നെ തി​രി​ഞ്ഞു​നോ​ക്കി അ​ബ​ദ്ധം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. ഇ​തോ​ടെ സു​രേ​ന്ദ​ർ കു​മാ​ർ മാ​പ്പ് പ​റ​യു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​വ​ച​രി​ക്കു​ന്നു​ണ്ട്. ട്രോ​ൾ മ​ഴ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഈ ​സി​ന്ദാ​ബാ​ദ് വി​ളി​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.