ഞ​ങ്ങ​ള് ഹാ​പ്പി​യാ​ണ്, നി​ങ്ങ​ളോ?; കോവിഡ് കാലത്ത് വൈറലായി നാടൻ പാട്ട്
Tuesday, April 21, 2020 1:42 PM IST
കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നാ​ടും ന​ഗ​ര​വും ലോ​ക് ഡൗ​ണി​ലാ​യ​പ്പോ​ള്‍ കൊ​റോ​ണ​യ്‌​ക്കെ​തി​രേ വീ​ട്ടി​ലി​രു​ന്നു പോ​രാ​ടു​ന്ന ഓ​രോ​രു​ത്ത​ര്‍​ക്കും വേ​ണ്ടി ഇ​താ ഒ​രു നാ​ട​ന്‍ പാ​ട്ട്. ഞ​ങ്ങ​ള് ഹാ​പ്പി​യാ​ണ്, നി​ങ്ങ​ളോ? എ​ന്നു തു​ട​ങ്ങു​ന്ന ഈ ​നാ​ട​ന്‍ പാ​ട്ടാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ താ​രം.

ഞാ​ന്‍ വീ​ട്ടി​ലാ​ണ് എ​നി​ക്ക് വേ​ണ്ടി എ​ന്‍റെ നാ​ടി​നു​വേ​ണ്ടി എ​ന്ന ഹാ​ഷ്‌ ടാ​ഗോ​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ​ത്തി​യ ഈ ​ഗാ​നം ഇ​തു​വ​രെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ക​ണ്ട​ത്. ലോ​ക്ഡൗ​ണ്‍ ആ​ണെ​ങ്കി​ലും വീ​ട്ടി​ല്‍ എ​ല്ലാ​വ​രും ഉ​ള്ള​തി​ന്‍റെ സ​ന്തോ​ഷം ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​സ്വ​ദി​ക്കു​ന്ന​ത് കൂ​ട്ടി​ക​ളാ​ണ്. അ​വ​ര്‍ ഈ ​ലോ​ക​ത്തു കാ​ണു​ന്ന കാ​ഴ്ച​ക​ളും മാ​റ്റ​ങ്ങ​ളും ആ​ണ് ഈ ​നാ​ട​ന്‍ പാ​ട്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

നാ​ടി​ന്‍റെ വേ​ദ​ന​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​മ്പോ​ഴും അ​ല്‍​പ​സ​മ​യം സം​ഗീ​തം ആ​സ്വ​ദി​ച്ചു​കൊ​ണ്ട് എ​ല്ലാം മ​റ​ക്കാ​ന്‍ ഒ​രു അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് യു​വ​ക​ലാ​കാ​ര​ന്മാ​രു​ടെ ഈ ​കൂ​ട്ടാ​യ്മ. നാ​ട്ടി​ലെ മാ​റ്റ​ങ്ങ​ള്‍ കൊ​ച്ചു​കു​ട്ടി​ക​ളു​ടെ മ​ന​സി​ല്‍ ഉ​ണ്ടാ​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ള്‍, അ​വ​രു​ടെ സ​ന്തോ​ഷ​ങ്ങ​ള്‍ എ​ല്ലാം ഒ​രു സാ​ധാ​ര​ണ മാ​താ​പി​താ​ക്ക​ളു​ടെ മ​ന​സി​നും സ​ന്തോ​ഷം പ​ക​രു​ന്ന​താ​ണ്. ഊ​ഞ്ഞാ​ലാ​ട്ട​വും ക​ഞ്ഞീം​ക​റീം ക​ളി​യും ആ​ന​ക​ളി​യു​മെ​ല്ലാം അ​ച്ഛ​ന​മ്മ​മാ​ര്‍​ക്കൊ​പ്പം ഒ​ന്നു കൂ​ടാ​ന്‍ കി​ട്ടി​യം അ​വ​സ​ര​മാ​യി അ​വ​ര്‍ ആ​ഘോ​ഷി​ക്കു​ന്നു.

ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി ക​ലാ​രം​ഗ​ത്തു​ള്ള പ്ര​സീ​ദ് ക​ത്തി​പ്പാ​റ​യാ​ണ് ഈ ​നാ​ട​ന്‍ പാ​ട്ടി​ന്‍റെ ര​ച​ന​യും സം​ഗീ​ത​വും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ആ​ലാ​പ​ന​ത്തി​ലും അ​ദ്ദേ​ഹ​ത്തിന്‍റെ കൈ​യ്യൊ​പ്പു​ണ്ട്. അ​ടി​മാ​ലി ജ​ന​മൈ​ത്രി പോ​ലീ​സ്, ഇ​ടു​ക്കി വോ​യ്‌​സ്, നാ​ട്യ​ഞ്ജ​ലി സ്‌​കൂ​ള്‍ ഓ​ഫ് ഡാ​ന്‍​സ്, ടീം ​ര​സി​ക​ര്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഈ ​നാ​ട​ന്‍ പാ​ട്ടി​ന്‍റെ വീ​ഡി​യോ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

എ​ഡി​റ്റിം​ഗും സം​വി​ധാ​ന​വും സി​നീ​ഷ് മോ​ഹ​ന​ന്‍ നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്നു. ആ​ലാ​പ​ന​ത്തി​ല്‍ പ്ര​സീ​ദി​നൊ​പ്പം സി​നീ​ഷ് മോ​ഹ​ന​ന്‍, ബി​ജു കൊ​ടു​വേ​ലി, സ​രി​ത വി. ​നാ​യ​ര്‍ എ​ന്നി​വ​രു​മു​ണ്ട്. അ​ടി​മാ​ലി ഏ​യ്ഞ്ച​ല്‍ സ്റ്റു​ഡി​യോ​യി​ലാ​ണ് റെ​ക്കോ​ര്‍​ഡിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ഓ​ര്‍​ക്ക​സ്ട്ര-​ബി​ജു ജോ​ണ്‍(​കു​ട്ട​ന്‍), ബി​ന്‍റോ അ​ടി​മാ​ലി, സ​ജി​ത്ത് ദി​വാ​ക​ര​ന്‍, യോ​ഗേ​ഷ് ശ​ശി​ധ​ര​ന്‍, ഉ​ന്മേ​ഷ് ശ​ശി​ധ​ര​ന്‍, പി.​ആ​ര്‍.​പ്രീ​ത് തു​ട​ങ്ങി​യ​വ​രെ​ല്ലാം ഇ​തി​ന്‍റെ പി​ന്ന​ണി​യി​ലു​ണ്ട്. കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ​യു​ടെ പേ​രി​ല്‍ ലോ​ക​ത്ത് ആ​രും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങാ​തി​രി​ക്ക​ട്ടെ എ​ന്ന പ്രാ​ര്‍​ഥ​ന​യോ​ടെ​യ​ആ​ണ് ഇ​വ​ര്‍ പാ​ട്ട് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

റി​ച്ചാ​ര്‍​ഡ് ജോ​സ​ഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.