ഒ​ളി​ച്ചോ​ടി​യ മ​ക​ളു​ടെ ച​ര​മ പോ​സ്റ്റ​ർ പ​തി​പ്പി​ച്ച് അ​മ്മ
Monday, August 19, 2019 1:14 PM IST
അ​യ​ൽ​ക്കാ​ര​നൊ​പ്പം മ​ക​ൾ ഒ​ളി​ച്ചോ​ടി​യ​തി​നെ തു​ട​ർ​ന്ന് മ​ക​ളു​ടെ ച​ര​മ പോ​സ്റ്റ​ർ ഗ്രാ​മ​ത്തി​ൽ പ​തി​പ്പി​ച്ച് അ​മ്മ. തി​രു​നെ​ൽ​വേ​ലി​യി​ലെ തി​ശ​യ​ൻ​വി​ള​യി​ലാ​ണ് സം​ഭ​വം. 19കാ​രി​യാ​യ മ​ക​ൾ അ​ഭി അ​യ​ൽ​വാ​സി​യാ​യ സ​ന്തോ​ഷ് എ​ന്ന​യാ​ൾ​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യി​രു​ന്നു. ഇ​തി​ൽ ക​ലി​പൂ​ണ്ട അ​മ്മ അ​മ​രാ​വ​തി നാ​ടു​നീ​ളെ മ​ക​ളു​ടെ ച​ര​മ പ​ര​സ്യം പ​തി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്ന് പെ​ണ്‍​മ​ക്ക​ളു​ള്ള അ​മ​രാ​വ​തി​യു​ടെ ഭ​ർ​ത്താ​വ് നാ​ല് വ​ർ​ഷം മു​ൻ​പ് മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. അ​തി​നു ശേ​ഷം ഏ​റെ ക​ഷ്ട​പ്പെ​ട്ടാ​ണ് അ​മ​രാ​വ​തി മ​ക്ക​ളെ വ​ള​ർ​ത്തി​യ​ത്. ഓ​ഗ​സ്റ്റ് 14നാ​ണ് അ​ഭി​യു​ടെ​യും സ​ന്തോ​ഷി​ന്‍റെ​യും വി​വാ​ഹം ന​ട​ന്ന​ത്. അ​തി​ന് ശേ​ഷം ഗ്രാ​മ​ത്തി​ന്‍റെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​യി അ​ഭി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് പോ​സ്റ്റ​റു​ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​മ​രാ​വ​തി​യാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. മ​ഞ്ഞ​പ്പി​ത്ത​മാ​ണ് അ​ഭി​യു​ടെ മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ​റി​ൽ പ​റ​യു​ന്ന​ത്. സ​ന്തോ​ഷ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്തി​രു​ന്നു.

മ​ക​ൾ ഇ​ങ്ങ​നെ ചെ​യ്ത​ത് ത​നി​ക്ക് സ​ഹി​ക്കു​വാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു അ​മ​രാ​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. സ​ന്തോ​ഷ് നേ​ര​ത്തെ വി​വാ​ഹം ചെ​യ്ത​യാ​ളാ​ണ്. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റർ ചെ​യ്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.