നാ​ലു പ​തി​റ്റാ​ണ്ട് മു​ന്പ് വി​ദേ​ശി​ക​ൾ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ൽ; ഒ​പ്പം നാ​ട്ടു​കാ​രും
40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പു വി​ദേ​ശി​ക​ൾ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ ആ​ദ്യ​മാ​യി ക​ണ്ട​തി​ലു​ള്ള ആ​വേ​ശ​ത്തി​ലും കൗ​തു​ക​ത്തി​ലു​മാ​ണ് മൂ​ന്ന് കു​ടും​ബ​ങ്ങ​ൾ. കു​മ​ര​ക​ത്തി​ന്‍റെ പ​ഴ​യ കാ​ല ജീ​വി​ത സാ​ഹ​ച​ര്യ​വും പ​ശ്ചാ​ത്ത​ല​വും ക​ണ്ട​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​ണ് നാ​ട്ടു​കാ​രും.

1981ൽ ​ഇം​ഗ്ല​ണ്ട് സ്വ​ദേ​ശി​യാ​യ പീ​റ്റ​ർ ആ​ഡം​സ​ണും സം​ഘ​വും ചി​ത്രീ​ക​രി​ച്ച "ദി ​കേ​ര​ള സൊ​ലൂ​ഷ​ൻ’ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യെ​ക്കു​റി​ച്ചാ​ണ് ഇ​പ്പോ​ൾ കു​മ​ര​ക​ത്തെ പ്ര​ധാ​ന ച​ർ​ച്ച. കു​മ​ര​കം ടു​ഡേ എ​ന്ന ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഈ ​വീ​ഡി​യോ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും തു​ട​ർ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ കാ​ണു​ക​യും ഷെ​യ​ർ ചെ​യ്യു​ക​യും ചെ​യ്ത​തോ​ടെ വീ​ഡി​യോ വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.

ഇ​തി​ൽ കു​ടും​ബാ​സൂ​ത്ര​ണം ഗ്രാ​മീ​ണ ജീ​വി​ത പ​ശ്ചാ​ത്ത​ലം, ശി​ശു​രോ​ഗ പ​രി​പാ​ല​നം, വേ​ന്പ​നാ​ട്ട് കാ​യ​ൽ എ​ന്നി​വ ആ​യി​രു​ന്നു പ്ര​ധാ​ന പ്ര​മേ​യം.

ഡോ​ക്യു​മെ​ന്‍റ​റി അ​ന്ന് ബി​ബി​സി സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നെ​ങ്കി​ലും ഇ​വി​ടെ​യു​ള്ള ആ​ർ​ക്കും കാ​ണാ​ൻ സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. പ​ള്ളി​ച്ചി​റ​യി​ൽ താ​മ​സി​ച്ചി​രു​ന്ന അ​യ​ൽ​വാ​സി​ക​ളാ​യ മൂ​ന്നു കു​ടും​ബ​ങ്ങ​ളാ​യി​രു​ന്നു ഡോ​ക്കു​മെ​ന്‍റ​റി​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ.

ഏ​ല​ച്ചി​റ ക​രു​ണാ​ക​ര​ൻ, ഭാ​ര്യ ഭാ​നു​മ​തി, മ​ക​ൻ സ​ന്തോ​ഷ്, മു​ണ്ടു​ചി​റ കു​ഞ്ഞു​മോ​ൻ, ഭാ​ര്യ രാ​ധ, മു​ണ്ടു​ചി​റ കു​ഞ്ഞു​ഞ്ഞ്, ഭാ​ര്യ പെ​ണ്ണ​മ്മ, മ​ക​ൻ ബി​ജു എ​ന്നി​വ​രാ​യി​രു​ന്നു അ​വ​ർ. ഇ​വ​രി​ൽ ക​രു​ണാ​ക​ര​നും, കു​ഞ്ഞു​കു​ഞ്ഞും ഇ​ന്ന് ജീ​വി​ച്ചി​രി​പ്പി​ല്ല.

1990ൽ ​വീ​ണ്ടും കു​മ​ര​ക​ത്തെ​ത്തി​യ പീ​റ്റ​ർ ആ​ഡം​സ​ണ്‍ കു​ഞ്ഞു​കു​ഞ്ഞി​നെ​യും കു​ടും​ബ​ത്തേ​യും കാ​ണാ​നെ​ത്തു​ക​യും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യു​മാ​ണു മ​ട​ങ്ങി​യ​ത്. കു​മ​ര​ക​ത്തെ പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ൾ, ബ​സ്, ബോ​ട്ട് സ​ർ​വീ​സു​ക​ൾ, മ​ത്സ്യ ബ​ന്ധ​ന​വും മ​ത്സ്യ​വ്യാ​പാ​ര​വും ഓ​ല മേ​ഞ്ഞ് ചാ​ണ​കം മെ​ഴു​കി​യ ത​റ​യോ​ടു കൂ​ടി​യ വീ​ടു​ക​ൾ എ​ല്ലാം വീ​ഡി​യോ​യി​ൽ കാ​ണാം.

കു​മ​ര​ക​ത്തെ പ​ഴ​യ​കാ​ല രാ​ഷ്‌​ട്രീ​യ സാ​മൂ​ഹി​ക മേ​ഖ​ല​യി​ലെ പ​ല പ്ര​മു​ഖ​രും വീ​ഡി​യോ​യി​ൽ മി​ന്നി​മ​റ​യു​ന്നു​ണ്ട്. അ​ന്ന​ത്തെ അ​വ​സ്ഥ​യി​ൽ​നി​ന്നും കാ​ര്യ​മാ​യ പു​രോ​ഗ​തി ഒ​ന്നും സം​ഭ​വി​ക്കാ​ത്ത കു​മ​ര​കം റോ​ഡും കോ​ണ​ത്താ​റ്റ് പാ​ല​വും കു​മ​ര​കം മാ​ർ​ക്ക​റ്റും കൈ​യ്യേ​റ്റം മൂ​ലം ഓ​ട​യാ​യി മാ​റി മ​ലി​ന​മാ​യ തോ​ടു​ക​ളും ച​ർ​ച്ച​യാ​കാ​ൻ ഈ ​വീ​ഡി​യോ കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്.

വീഡിയോ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.