ഗോൾ സേവ് ചെയ്ത് ടീമിനു രക്ഷകനായി നായ; കാണാം രസകരമായ വീഡിയോ
Friday, December 7, 2018 12:10 PM IST
ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി ഉയർന്നു വന്ന ഫുട്ബോൾ പന്ത് ഒരു നായയുടെ ശരീരത്തിൽ തട്ടി ഗതിമാറി പോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഏറെ ചിരിപ്പിക്കുന്നത്. അർജന്റീനയിലാണ് സംഭവം.
ഒരു ടീം അംഗം എതിർ ടീമിന്റെ ഗോൾ പോസ്റ്റിലേക്ക് ഫുട്ബോൾ പായിക്കുമ്പോൾ ഗ്രൗണ്ടിൽ കൂടി ഓടിയെത്തിയ ഒരു നായയുടെ ശരീരത്തിൽ തട്ടി പന്ത് ലക്ഷ്യം കാണാതെ പോകുകയായിരുന്നു. ഈ പന്ത് പോയിന്റ് ഗണത്തിൽ കൂട്ടാത്തതിനാൽ ആ ശ്രമം വെറുതെ പാഴായി പോകുകയും ചെയ്തു.
സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ ഇതിനോടകം തന്നെ 3 ലക്ഷത്തിൽ അധികം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.