സ്രാ​വ് ഒപ്പമുണ്ടെ​ന്ന​റി​യാ​തെ ക​ട​ലി​ൽ ഉ​ല്ല​സി​ച്ച് സ​ർ​ഫ​ർ; രക്ഷകനാ​യി ഡ്രോ​ണ്‍ ഓ​പ്പ​റേ​റ്റ​ർ
Thursday, September 19, 2019 2:04 PM IST
സ്രാ​വ് സ​മീ​പ​മു​ണ്ടെ​ന്ന് അ​റി​യാ​തെ ക​ട​ലി​ൽ ഉ​ല്ല​സി​ച്ച സ​ർ​ഫ​റി​ന് തു​ണ​യാ​യി ഡ്രോ​ണ്‍ ഓ​പ്പ​റേ​റ്റ​ർ. ഓ​സ്ട്രേ​ലി​യ​യി​ലെ ന്യൂ ​സൗ​ത്ത് വേ​ൽ​സി​ലാ​ണ് സം​ഭ​വം. സ​ർ​ഫിം​ഗ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ തൊ​ട്ട് അ​ടു​ത്ത് സ്രാ​വ് എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ സ​മീ​പ​മെ​ത്തി​യ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം അ​റി​ഞ്ഞി​രു​ന്നി​ല്ല.

എ​ന്നാ​ൽ ഡ്രോ​ണി​ൽ കൂ​ടി സ്രാ​വു​ക​ളെ നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്ന ക്രി​സ്റ്റ​ഫെ​ർ ജോ​യ്സ് എ​ന്ന​യാ​ൾ ഇ​ത് ക​ണ്ടു. അ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ ഡ്രോ​ണി​ലെ സ്പീ​ക്ക​റി​ൽ കൂ​ടി സ​ർ​ഫ് ചെ​യ്തു​കൊ​ണ്ടി​രു​ന്ന​യാ​ളോ​ട് സ്രാ​വി​നെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം മ​ന​സി​ലാ​ക്കി​യ സ​ർ​ഫ​ർ ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്ത് നി​ന്നും മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​തി​ന് മു​മ്പും നി​ര​വ​ധി പ്രാ​വ​ശ്യം ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും സ​മാ​ന​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.