വിവാഹവേദിയിൽ അടിച്ചു പൂസായി വരന്‍റെ നാഗനൃത്തം; വി​വാ​ഹം വേ​ണ്ടെ​ന്ന് വ​ധു, പിന്നാലെ കൈയാങ്കളി
Tuesday, November 12, 2019 3:52 PM IST
വി​വാ​ഹ​വേ​ദി​യി​ൽ മ​ദ്യ​പി​ച്ച് നൃ​ത്തം ചെ​യ്ത​യാ​ളെ വ​ര​നാ​യി വേ​ണ്ടെ​ന്ന് വ​ധു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പൂ​രി​ലെ മൈ​ലാ​നി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​വാ​ഹ​ത്തി​ന് മു​ൻ​പു​ള്ള ച​ട​ങ്ങു​ക​ൾ വ​ര​നും വ​ധു​വും പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്ന വ​ര​ൻ പാ​ട്ടി​ന്‍റെ താ​ള​ത്തി​നൊ​ത്ത് വേ​ദി​യി​ൽ നി​ന്ന് നാ​ഗി​ൻ നൃ​ത്തം ചെ​യ്യു​വാ​ൻ തു​ട​ങ്ങി. ഇ​തി​ൽ മ​നം​മ​ടു​ത്ത വ​ധു ഇ​യാ​ളെ വ​ര​നാ​യി വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

വ​ധു​വി​ന്‍റെ തീ​രു​മാ​നം അ​റി​ഞ്ഞ​തോ​ടെ വ​ര​ൻ വ​ധു​വി​നെ ത​ല്ലി. ഇ​തോ​ടെ ര​ണ്ടു​പേ​രു​ടെ​യും വീ​ട്ടു​കാ​ർ ത​മ്മി​ൽ ക​യ്യാ​ങ്ക​ളി​യാ​യി. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് എ​ത്തി​യാ​ണ് പ്ര​ശ്നം ശാ​ന്ത​മാ​ക്കി​യ​ത്. വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​ധു​വി​ന്‍റെ കു​ടും​ബം ന​ൽ​കി​യ വ​സ്തു​ക്ക​ൾ എ​ല്ലാം വ​ര​ന്‍റെ കു​ടും​ബം തി​രി​കെ ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.